ന്യൂഡൽഹി: നോട്ട് നിരോധനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാൻ വേണ്ടിയും സാമ്പത്തിക പരിഷ്‌ക്കരണ നടപടികൾ തുടർന്നു പോകുമെന്ന് പ്രഖ്യാപനവുമായി ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പാർലമെന്റിൻ 2017-2018 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപിച്ചു. പണം ഇടപാടുകൾ കൂടുതൽ ഡിജിറ്റൽ രീതിയിലേക്ക് പോകാൻ ഉതകുന്ന വിധത്തിലുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ആദായ നികുതി പരിധി ഉയർത്തിയില്ലെങ്കിലും നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ചു. നോട്ട് നിരോധനത്തെ തുടർന്ന് ബാങ്കുകളിൽ കുമിഞ്ഞു കൂടി പണം കർഷകർക്ക് വായ്‌പ്പയായി നൽകാവുന്ന വിധത്തിലുള്ള പ്രഖ്യാപനങ്ങളുമുണ്ട്. സാമ്പത്തിക നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് അദ്ദേഹം അവതരിപ്പിച്ചത്.

രാഷ്ട്രീയ പാർട്ടികളുടെ പണപിരിവിന് കടിഞ്ഞാണിടുന്ന പ്രഖ്യാപനങ്ങഘലും ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിലുണ്ടായി. ഇനി മുതൽ രാഷ്ട്രീയപാർട്ടികൾക്ക് ജനങ്ങളിൽ നിന്ന് പണമായി പരമാവധി 2000 രൂപ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂവെന്ന് ബജറ്റിൽ ജെയ്റ്റലി പ്രഖ്യാപിച്ചു. രണ്ടായിരത്തിൽ കൂടുതൽ തുക സംഭാവനയായി വാങ്ങണമെങ്കിൽ അത് ചെക്കോ ഡിജിറ്റൽ ഇടപാടിലൂടേയോ മാത്രമേ നടത്താവൂ എന്നും ബജറ്റിൽ അരുൺ ജെയ്റ്റലി നിർദ്ദേശിച്ചു. രാഷ്ട്രീയപാർട്ടികൾ ടാക്‌സ് റിട്ടേൺ കൃത്യമായി സമർപ്പിക്കണമെന്നും ബജറ്റ് പ്രസംഗത്തിൽ അരുൺ ജെയ്റ്റലി ആവശ്യപ്പെട്ടു.

ആദായനികുതി പരധി ഉയർത്തിയില്ലെങ്കിലും ഇളവ് ലഭിക്കുമെന്ന് പറഞ്ഞതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. രണ്ട ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലുള്ള ആദായനികുതി അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് പത്ത് ശതമാനമായിരുന്നു. 50 ലക്ഷം മുതൽ ഒരു കോടി വരെ വരുമാനമുള്ളവരിൽ നിന്ന് 10 ശതമാനവും ഒരു കോടിയിൽ കൂടുതൽ വരുമാനമുള്ളവരിൽ നിന്ന 15 ശതമാനം സർചാർജ് ഈടാക്കാനും ധനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

ഇതോടൊപ്പം ഡിജിറ്റൽ ബാങ്കിങ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കറൻസി രൂപത്തിലുള്ള പണമിടപാടുകൾക്കും അരുൺ ജെയ്റ്റലി നിയന്ത്രണം ഏർപ്പെടുത്തി. മൂന്ന് ലക്ഷത്തിൽ രൂപയിൽ കൂടുതൽ തുക ഇനി കറൻസിയായി കൈമാറാതെ ചെക്കായോ ഡിജിറ്റൽ രൂപത്തിലോ മാത്രമേ പണമിടപാടുകൾ നടത്താവൂ എന്ന നിർദ്ദേശവും ജെയ്റ്റലിയുടെ ബജറ്റിലുണ്ട്.

അന്തരിച്ച ലീഗ് നേതാവ് ഇ അഹമ്മദിന് അനുശോചനം രേഖപ്പെടുത്തിയാണ് പാർലമെന്റിൽ ബജറ്റ് അവതരണം തുടങ്ങിയത്. അംഗത്തോടുള്ള ആദര സൂചകമായി ബജറ്റ് അവതരിപ്പിക്കരുതെന്ന ആവാശ്യം പ്രതിപക്ഷം മുന്നോട്ടു വച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ബജറ്റ് ഭരണഘടനാ പരമായ കടമയാണെന്ന് സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു. അനുശോചന കുറിപ്പ് സഭയിൽ വായിക്കുകയും ചെയ്തു. നാളെ സഭ സമ്മേളിക്കില്ലെന്നും സ്പീക്കർ പറഞ്ഞു. ഇതിന് ശേഷം ജെയ്റ്റ്ലിയെ ബജറ്റ് അവതരിപ്പിക്കാൻ ക്ഷണിച്ചത്. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന നാലാമത്തെ ബജറ്റാണിത്. പൊതുബജറ്റും റെയിൽവേ ബജറ്റും ഒരുമിച്ച് അവതരിപ്പിക്കുന്ന ഇതാദ്യമായാണ്.

നാട്ട് നിരോധനം വിജയമാണെന്ന് അവകാശപ്പെട്ടാണ് ജെയ്റ്റ്‌ലി ബജറ്റ് അവതരണം തുടങ്ങിയത്. ഇന്ത്യ അതിവേഗം വികസിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ആഭ്യന്തര ഉൽപ്ാദനം 3.4 ശതമാനം വർദ്ധിക്കുമെന്ന് ധനമന്ത്രി അവകാശപ്പെട്ടു. ബജറ്റ് ഏകീകരണം ചരിത്രപരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ നികുതി വരുമാനം കൂട്ടുന്നതിനും സാമ്പത്തികരംഗം സംശുദ്ധമാക്കുന്നതിനും നോട്ട് അസാധുവാക്കൽ സഹായിക്കും ജെയ്റ്റലി പറഞ്ഞു.

നോട്ട് അസാധുവാക്കൽ മൂലമുണ്ടായ ബുദ്ധിമുട്ടുകൾ ഉടൻ തീരുമെന്നും ഇന്ത്യയുടെ വളർച്ച നിരക്കിൽ നോട്ട് അസാധുവാക്കൽ നിർണായകസ്വാധീനം ചെലുത്തുമെന്നും ജെയ്റ്റലി പറഞ്ഞു. പോയ ഒരു വർഷം ശക്തമായ സാമ്പത്തികപരിഷ്‌കാരങ്ങളുടെ കാലമായിരുന്നുവെന്നും ജിഎസ്ടി നടപ്പാക്കുവാൻ സാധിച്ചതും ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിച്ചതുമടക്കമുള്ള ശക്തമായ നടപടികൾ ഇക്കാലയളവിൽ കേന്ദ്രസർക്കാരിൽ നിന്നുണ്ടായെന്നും ജെയ്റ്റലി പറഞ്ഞു.

ജിഎസ്ടി ബിൽ പാസ്സാക്കുവാൻ സഹകരിച്ച പാർലമെന്റ അംഗങ്ങളോടും സംസ്ഥാന സർക്കാരുകളോടും നന്ദി രേഖപ്പെടുത്തിയ ജെയ്റ്റലി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾ നൽകിയ പിന്തുണ വളരെ നിർണായകമായെന്നും അതിന് അവരോട് സർക്കാർ കടപ്പെട്ടിരിക്കുമെന്നും കൂട്ടിച്ചേർത്തു. 2017ൽ ലോകത്തേറ്റവും വേഗതയിൽ വളരുന്ന സാമ്പത്തികശക്തികളിൽ ഒന്നായിരിക്കും ഇന്ത്യയെന്നാണ് ഐഎംഎഫിന്റെ പ്രവചനമെന്നും ലോകപ്രശസ്തമായ പല സാമ്പത്തിക ഏജൻസികളും ഇക്കാര്യം ആവർത്തിച്ചിട്ടുണ്ടെന്നും ജെയ്റ്റലി ചൂണ്ടിക്കാട്ടി.

കർഷകർക്ക് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കാൻ സഹായകമായ പദ്ധതികളാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിനായി 2000 കോടി വകയിരുത്തുന്നു. 10 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പകൾ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നൽകും. അഞ്ചുവർഷത്തിനകം കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നത്. ബാങ്ക് വായ്പകൾ കൂടും. കറൻസി നിരോധനത്തിന് പിന്നാലെ ബാങ്കുകളിൽ അധികമായെത്തിയ പണം വായ്പകൾക്ക് കരുത്തുപകരുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

ആഭ്യന്തര ഉൽപ്പാദനം 3.4 ശതമാനമായി വർദ്ധിക്കും.
നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിച്ചു
നികുതി വെട്ടിപ്പുകാർക്ക് തടയിടാൻ കഴിഞ്ഞു
10 ലക്ഷം കോടിയുടെ കാർഷിക വായ്‌പ്പ് നൽകും
കാർഷിക രംഗത്തെ വളർച്ച 4.1 ശതമാനമാകും
ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകും
ക്ഷീര വികസന പദ്ധതികൾക്ക് 8000 കോടി
50,000 ഗ്രാമങ്ങളെ ദാരിദ്ര്യമുക്തമാക്കും
തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി. ഈ രംഗത്ത് നടപ്പാക്കിയ ജിയോ-ടാഗിങ് ഏറെ ഫലപ്രദം.
വിള ഇൻഷുറൻസിന് 9000 കോടി
ജലസേചനത്തിന് പ്രത്യേക നബാർഡ് ഫണ്ട്. 500 കോടി രൂപ വകയിരുത്തും.
63,000 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ മൂന്നു വർഷത്തിനകം കംപ്യൂട്ടർവത്കരിക്കും.
തൊഴിലുറപ്പ് പദ്ധതി വിഹിതം 48,000 കോടി രൂപയാക്കി വർധിപ്പിക്കും
ഒരുകോടി കുടുംബങ്ങളെ ദാരിദ്ര്യരേഖയിൽ നിന്നും ഉയർത്തും
10 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പ നൽകും
ഗ്രാമീണ വൈദ്യുതീകരണം 2018ഓടെ പൂർണമാകും
പ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജനയിൽ ഉൾപ്പെടുത്തി പ്രതിദിനം 133 കിലോ മീറ്റർ റോഡ് നിർമ്മിക്കും
2019ഓടെ ഒരുകോടി വീടുകൾ നിർമ്മിക്കും
ഗുജറാത്തിനും ഝാർഖണ്ടിനും എയിംസ്
യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ
വിപണി അധിഷ്ഠിത തൊഴിൽ പരിശീലനങ്ങൾക്ക് അനുമതി
2018 ഓടെ ക്ഷയരോഗം നിർമ്മാർജനം ചെയ്യും.
2018 മെയ്‌ മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി ഉറപ്പാക്കും.
മഹിളാ ശാക്തീകരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ 500 കോടി രൂപ
സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പദ്ധതികൾക്കായി 1.84 ലക്ഷം കോടി രൂപ വകയിരുത്തും.
സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അഞ്ച് പ്രത്യേക വിനോദസഞ്ചാര മേഖലകൾക്കുള്ള പദ്ധതി നടപ്പാക്കും.
20,000 മെഗാവാട്ടിന്റെ സൗരോർജ പദ്ധതികൾക്ക് നടപടി സ്വീകരിക്കും.
യുജിസി നിയമം പരിഷ്‌കരിക്കും. കൂടുതൽ കോളജുകൾക്ക് സ്വയംഭരണാധികാരം നൽകും.
ദേശീയ പാതകൾക്കായി 64,000 കോടി രൂപ.
മുതിർന്നവർക്കായി സ്മാർട് കാർഡുകൾ. ആധാർ കാർഡിനെ അടിസ്ഥാനമാക്കിയായിരിക്കും ഇവ.
ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡ് ഇനിയില്ല
കാഷ്‌ലെസ് ഇടപാടുകൾക്കായി ആധാർ പെ
ഭീം ആപ്പ് പ്രോത്സാഹിപ്പിക്കാൻ പ്രത്യേകം പദ്ധതി
ധനകാര്യ മേഖലയിൽ നിർണായ പരിഷ്‌ക്കാരം
25000 കോടി ഡിജിറ്റൽ ഇടപാടുകൾ ലക്ഷ്യം
2020 ഓടെ 20 ലക്ഷം ആധാർ അധിഷ്ഠിത സ്വൈപ്പിങ് മെഷീനുകൾ വരും.
ഹെഡ് പോസ്റ്റ് ഓഫിസുകളിൽ പാസ്‌പോർട്ട് സേവനം ഉറപ്പാക്കും.
വ്യാപാരികൾക്കായി ആധാർ അധിഷ്ഠിത ഡിജിറ്റൽ വിനിമയ സംവിധാനം കൊണ്ടു വരും.
125 ലക്ഷം പേർ ഇതിനകം ഭീം ആപ് ഉപയോഗിക്കുന്നതായി ധനമന്ത്രി
വൻകിട സാമ്പത്തിക കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടും
2017-18 ലെ മൊത്തം ബജറ്റ് ചെലവ് 21.47 ലക്ഷം കോടി
ബാങ്കുകളുടെ മൂലധനം വർധിപ്പിക്കുന്നതിന് 10,000കോടി
സർക്കാർ ആരംഭിച്ച സങ്കൽപ് പദ്ധതിയിൽ 3.5 കോടി യുവാക്കൾ പരിശീലിക്കും
പ്രധാൻ മന്ത്രി മുദ്ര യോജനയുടെ വായ്പക്കായി 2.44 ലക്ഷം കോടി
ചണ്ഡീഗഡിലും ഹരിയാനയിലെ എട്ട് ജില്ലകളിലും മണ്ണെണ്ണരഹിതമാക്കും
പോസ്റ്റ് ഓഫീസുകളിലൂടെ പാസ്‌പോർട്ട്
സാമ്പത്തിക കുറ്റവാളികളുടെ സ്വത്ത് കണ്ടുക്കെട്ടും
1,50,000 പഞ്ചായത്തുകളിൽ ബ്രോഡ് ബാന്റ്
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കും
ഒഡിഷയിലും രാജസ്ഥാനിലും പുതിയ ക്രൂഡ് ഓയിൽ സംഭരണികൾ
ഒന്നരലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ഹൈസ്പീഡ് ഇന്റർനെറ്റ്
കൂടുതൽ സ്ഥലം ലഭിക്കാനായി എയർപോർട്ട് അഥോറിറ്റി നിയമം പരിഷ്‌കരിക്കും
ഫോറിൻ ഡയരക്ട് ഇൻവെസ്റ്റ്‌മെന്റ്(എഫ്.ഡി.ഐ) നടപടികൾ കൂടുതൽ ഉദാരമാക്കും
പിപിപി മാതൃകയിൽ കൂടുതൽ വിമാനത്താവളങ്ങൾ
ഇളവിന് അർഹതയുള്ള 4.5 ലക്ഷം രൂപ വരുമാനക്കാർ ആദായ നികുതി അടക്കേണ്ട
ഒരു കോടിക്കു മുകളിൽ വരുമാനം ഉള്ളവർക്ക് 15% അധിക നികുതി
50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വരുമാനം ഉള്ളവർക്ക് 10% അധിക നികുതി
നികുതി അടവിൽ കോർപ്പറേറ്റുകൾ വീഴ്ച വരുത്തുന്നു
2.5നും 5 ലക്ഷത്തിനും ഇടയിലുള്ള ആദായ നികുതി 5% ആക്കി കുറച്ചു
രാഷ്ട്രീയ പാർട്ടികൾ ടാക്‌സ് റിട്ടേൺ കൃത്യമായി ഫയൽ ചെയ്യണം
രാഷ്ട്രീയ പാർട്ടികൾ ചെക്കായോ ഡിജിറ്റൽ പണമായോ വേണം സംഭാവനകൾ സ്വീകരിക്കണം
പ്രതിരോധ മേഖലക്കായി ബജറ്റിൽ 2.74 ലക്ഷം കോടി വകയിരുത്തി
10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ള ഇന്ത്യക്കാരുടെ എണ്ണം 24 ലക്ഷം
അഞ്ചുമുതൽ 10 ലക്ഷം വരെ വരുമാനം വെളിപ്പെടുത്തിയത് 52 ലക്ഷം ജനങ്ങൾ
50 ലക്ഷത്തിന് മേൽ വരുമാനം കാട്ടിയവർ 1.72 ലക്ഷം പേർ മാത്രം
പ്രതിരോധ ചെലവിന് 274, 114 കോടി രൂപ
വനിതാക്ഷേമ പദ്ധതികൾക്ക് 184, 632 കോടി
രാജ്യത്ത് ആദായനികുതി നൽകുന്നത് 1.7 കോടി ആളുകൾ മാത്രം
വിരമിച്ച സൈനികർക്ക് ഓൺലൈനിലൂടെ പെൻഷൻ നൽകും
അഞ്ചുവർഷത്തിനകം അഞ്ചുലക്ഷം കുളങ്ങൾ നിർമ്മിക്കും
സാന്പത്തിക തിരിമറി നടത്തി രാജ്യം വിടുന്നവർക്കെതിരെ കർശന നടപടി
നികുതി പിരിവ് കാര്യക്ഷമമാക്കും, ആദായ നികുതി റിട്ടേൺ നൽകിയത് 1.8 കോടി പേർ മാത്രം
നികുതി പിരിവ് കാര്യക്ഷമമാക്കും, ആദായ നികുതി റിട്ടേൺ നൽകിയത് 1.8 കോടി പേർ മാത്രം
നികുതി പിരിവിൽ 34% വർധന, വരുമാനം 17% കൂടും
ധനക്കമ്മി മൂന്ന് ശതമാനം ആക്കുക ലക്ഷ്യം
വനിതാ ശിശുവികസനത്തിന് 184,632 കോടി രൂപ
സ്റ്റാർട്ടപ്പുകൾക്ക് ഏഴുവർഷത്തേക്ക് നികുതിയിളവ്


ബജറ്റിൽ റെയിൽവേക്കായുള്ള പ്രഖ്യാപനങ്ങൾ

റെയിൽ സുരക്ഷയ്ക്ക് കൂടുതൽ ഊന്നൽ
3500 കിലോമീറ്റർ പാതകൾ
2000 സ്റ്റേഷനുകളിൽ സൗരോജ്ജമെത്തിക്കും
പരാതികൾ പരിഹരിക്കൻ കോച്ച് മിത്ര പദ്ധതി
500 സ്റ്റേഷനുകളിൽ ലിഫ്റ്റ്
ഐആർസിടിസി ബുക്കിങ് ചാർജ്ജ് ഒഴിവാക്കി
2019 ഓടെ എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലെറ്റ്.
2020 നകം ആളില്ലാ ലെവൽ ക്രോസുകൾ ഇല്ലാതാക്കും.
500 റയിൽവേ സ്റ്റേഷനുകൾ ഭിന്നശേഷിയുള്ളവർക്ക് സൗഹൃദ സ്റ്റേഷനുകളാക്കും.
മെട്രോ റയിൽ നയം നടപ്പാക്കും.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അഞ്ചു വർഷത്തേക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി.