ന്യൂഡൽഹി: പൊതിതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കാർഷിക മേഖലക്ക് കൂടുതൽ ഊന്നൽ നൽകി കൊണ്ടുള്ള ബജറ്റാണ് അരുൺ ജയ്റ്റ്‌ലി നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നത്. കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടായിക്കുമെന്ന് ബജറ്റിൽ അദ്ദേഹം പ്രഖ്യാപിച്ചു. വിളകൾക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും. ഇ നാം പദ്ധതിയിൽ കൂടുതൽ കർഷകരെ പങ്കാളികളാക്കും. കാർഷിക ക്ലസ്റ്റർ വികസിപ്പിക്കും. കൂടുതൽ ഗ്രാമീണ ചന്തകൾ ആരംഭിക്കും. കാർഷിക വിപണികളുടെ വികസനത്തിനായി 2000 കോടി രൂപ നീക്കിവെക്കും. ഭക്ഷ്യധാന്യ സംസ്‌കരണത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി. ഇതോടെ ബജറ്റ് വിഹിതം 1400 കോടിയായി ഉയർന്നു.

കാർഷിക വളർച്ചയ്ക്ക് ഓപ്പറേഷൻ ഗ്രീൻ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി ബജറ്റ് വിഹിതമായി 500 കോടി നീക്കിവെച്ചു. മുള അധിഷ് ഠിത വ്യവസായങ്ങൾക്ക് മുൻഗണന നൽകും. 1290 കോടി ബജറ്റ് വിഹിതമായി ഉൾപ്പെടുത്തി. കിസാൻ ക്രെഡിറ്റ് കാർഡ പദ്ധതി വിപുലീകരിച്ച് ഫിഷറീസ്. മൃഗസംരക്ഷണ മേഖലയിലെ കർഷകരേയും ഉൾപ്പെടുത്തും. ഫിഷറീസ്-മൃഗസംരക്ഷണ മേഖലയ്ക്ക് ബജറ്റ് വിഹിതം 1000 കോടിയാക്കി. കാർഷിക ഉത്പാദന മേഖലയിലെ കമ്പനികളുടെ നികുതി ഘടന പരിഷ്‌കരിക്കും.

42 പുതിയ ആഗ്രി പാർക്കുകൾ തുടങ്ങും. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാൻ അവസരമൊരുക്കും. സൗഭാഗ്യ പദ്ധതി പ്രകാരം നാല് കോടി ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി. ഉജ്ജ്വല യോജനയിലൂടെ എട്ട് കോടി ഗ്രാമീണ സ്ത്രീകൾക്ക് സൗജന്യ പാചക വാതക കണക്ഷൻ നൽകും.