- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പാക്കറ്റ് സിഗരറ്റിന്റെ എക്‌സൈസ് തീരുവ 50 സെന്റായി ഉയർത്തും; മിനിമം കൂലി മണിക്കൂറിന് 9.80 സെന്റ് ആക്കാൻ സാധ്യത; മോർട്ടഗേജ് പലിശ നിരക്കുകളിലെ ഇളവുകൾ 50 ശതമാനം തോതിൽ തുടർന്നേക്കും; കാർബൺ ടാക്‌സ് ഉയർത്താനും സാധ്യത; ഇന്ന് ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ വരാൻ പോകുന്ന പ്രധാന മാറ്റങ്ങൾ ഇവ
2019 സാമ്പത്തിക വർഷത്തേക്കുള്ള ഐറിഷ് ബജറ്റ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ധനമന്ത്രി പാസ്‌ക്കൽ ഡോനഹൊ ഡയലിൽ അവതരിപ്പിക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ജനപ്രിയ പദ്ധതികൾ ഉൾപ്പെടുത്തി ഉദാരമായ ബജറ്റായിരിക്കും ഡോണഹൊ അവതരിപ്പിക്കുകയെന്നാണ് സൂചനകൾ. എന്നാൽ കാർബൺ ടാക്‌സ് വർദ്ധനവും ഡിസൽ പെട്രോൾ വില വർദ്ധനവും നടപ്പിലാക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. കാർബൺ ടാക്‌സ് പ്രഖ്യാപിക്കുന്നതിന് പുറമെ പെട്രോൾ ഡീസൽ വില ഏകീകരിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ ഓരോ കുടുംബവും പ്രതിവർഷം 200 യൂറോ അധിക തുക ഗവൺമെന്റിന് നൽകേണ്ടി വരും.2020 ആകുമ്പോഴേക്കും ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ 2005ലെ നിലവാരത്തിന്റെ 17% കുറയ്ക്കണമെന്നാണു നിലവിൽ ലക്ഷ്യംവച്ചിട്ടുള്ളത്. ഇപ്പോൾ ചുമത്തിയിരിക്കുന്ന 20 യൂറോയ്ക്ക് പുറമെ പുറന്തള്ളുള്ള കാർബൺ ടണ്ണിന് 5യുറോ മുതൽ 10 യൂറോ വരെ നികുതി വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. കാർബൺ ടാക്‌സ് 10 യൂറോ വർധിപ്പിക്കുന്നത് സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കാൻ സാധ്യതയുള്ളതായാണ് അനുമാനം. 2009 ൽ ഇല
2019 സാമ്പത്തിക വർഷത്തേക്കുള്ള ഐറിഷ് ബജറ്റ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ധനമന്ത്രി പാസ്‌ക്കൽ ഡോനഹൊ ഡയലിൽ അവതരിപ്പിക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ജനപ്രിയ പദ്ധതികൾ ഉൾപ്പെടുത്തി ഉദാരമായ ബജറ്റായിരിക്കും ഡോണഹൊ അവതരിപ്പിക്കുകയെന്നാണ് സൂചനകൾ. എന്നാൽ കാർബൺ ടാക്‌സ് വർദ്ധനവും ഡിസൽ പെട്രോൾ വില വർദ്ധനവും നടപ്പിലാക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
കാർബൺ ടാക്‌സ് പ്രഖ്യാപിക്കുന്നതിന് പുറമെ പെട്രോൾ ഡീസൽ വില ഏകീകരിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ ഓരോ കുടുംബവും പ്രതിവർഷം 200 യൂറോ അധിക തുക ഗവൺമെന്റിന് നൽകേണ്ടി വരും.2020 ആകുമ്പോഴേക്കും ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ 2005ലെ നിലവാരത്തിന്റെ 17% കുറയ്ക്കണമെന്നാണു നിലവിൽ ലക്ഷ്യംവച്ചിട്ടുള്ളത്. ഇപ്പോൾ ചുമത്തിയിരിക്കുന്ന 20 യൂറോയ്ക്ക് പുറമെ പുറന്തള്ളുള്ള കാർബൺ ടണ്ണിന് 5യുറോ മുതൽ 10 യൂറോ വരെ നികുതി വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. കാർബൺ ടാക്‌സ് 10 യൂറോ വർധിപ്പിക്കുന്നത് സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കാൻ സാധ്യതയുള്ളതായാണ് അനുമാനം.
2009 ൽ ഇല്ലാതാക്കിയ ക്രിസ്തുമസ് ബോണസ് പുനഃസ്ഥാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ക്രിസ്തുമസ് ബോണസ് ഭാഗികമായി പുനഃസ്ഥാപിച്ചതിന്റെ തുടർച്ചയാണിത്. കഴിഞ്ഞ വർഷം ഇത് 85 ശതമാനം തിരികെ കൊണ്ടുവന്നിരുന്നു. ഈ വർഷം അത് ഇരട്ടിയാകും.
ഹോട്ടൽ, റസ്റ്റോറന്റ് മേഖലയിലെ വാറ്റ് നിരക്കുകൾ 9% ശതമാനത്തിൽ നിന്ന് 13.5% വരെ വർദ്ധിപ്പിക്കും. ഹെയർഡ്രെസ്സിങ്ങിലും വാറ്റ് നിരക്കുകൾ 9% ശതമാനത്തിൽ നിന്ന് 13.5 ശതമാനമായി വർധിക്കും. അതേസമയം ന്യൂസ് പേപ്പർ, സ്‌പോർട്ട്സ് ഇനങ്ങൾക്ക് 9% ശതമാനത്തിൽ തുടരും. 20 സിഗരറ്റുള്ള ഒരു പാക്കറ്റ് സിഗരറ്റിന്റെ എക്‌സൈസ് തീരുവ 50 സെന്റ് ഉയർത്തും. കഴിഞ്ഞ ബജറ്റിലും ഇതേ വർദ്ധനവ് ഉണ്ടായിരുന്നു്.മിനിമം കൂലി 25 സെന്റ് വർധിപ്പിച്ച് മണിക്കൂറിന് 9.80 സെന്റ് എന്ന കണക്കിലാകും.
സ്വയം തൊഴിൽ വരുമാനക്കാർക്ക് പ്രതിവർഷം 200 യൂറോ അധിക നികുതി ചുമത്തിയിട്ടുണ്ട്. നിലവിൽ 1200 യൂറോയുള്ള ഹോം കെയറർ നികുതി പ്രതിവർഷം 300 യൂറോ വർധിപ്പിച്ചിട്ടുണ്ട്. മോർട്ടഗേജ് പലിശ നിരക്കുകളിലെ ഇളവുകൾ 50 ശതമാനം എന്ന തോതിൽ തുടരും. സേവിങ്‌സിലെ DIRT 2 ശതമാനം വർധിപ്പിച്ച് 35 ശതമാനമാക്കിയിട്ടുണ്ട്.
ഭവന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അടുത്ത മൂന്ന് വർഷത്തേക്കുള്ള 300 മില്യൺ യൂറോയുടെ പുതിയ സ്‌കീം അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്‌കീമിലേക്കുള്ള വരുമാന യോഗ്യത ഒരു വ്യക്തിക്ക് 50,000 യൂറോയും ദമ്പതികൾക്ക് 75,000 യൂറോയും ആയിരിക്കും. പുതിയ വീട് പണിയുന്നവർക്ക് 50,000 യൂറോയുടെ ഡിസ്‌കൗണ്ട് ഇതിലൂടെ പ്രതീക്ഷിക്കാവുന്നതാണ്.
സൗജന്യ ജിപി കെയർ 10,000 പേരിലേക്ക് കൂടി എത്തിക്കും. 70 വയസ്സ് കഴിഞ്ഞവർക്കുള്ള പ്രിസ്‌ക്രിഷൻ ചാർജിൽ 50 സെന്റ് കുറവ് വരുത്തും. ഡ്രഗ് പേയ്‌മെന്റ് സ്‌കീമിലേക്കുള്ള പരിധി 10 യൂറോ കുറച്ച് മാസം 124 യൂറോ ആക്കിയിട്ടുണ്ട്. അബോർഷൻ സേവനങ്ങൾക്കായി 14 മില്യണും മെന്റൽ ഹെൽത്ത് മേഖലയിൽ 55 മില്യൺ യൂറോയും വകയിരുത്തിയിട്ടുണ്ട്.
പാരന്റൽ ലീവിൽ മാറ്റങ്ങൾ വരുത്താനുള്ള സാധ്യതകളും പ്രതീക്ഷിക്കുനുണ്ട്. പിതാവിനും മാതാവിനും അടുത്ത വർഷം മുതൽ പാരന്റൽ ലീവിൽ രണ്ട് ആഴ്ച കൂടി കൂട്ടിയേക്കാം.