ഫുജൈറ : അമ്പതു ലക്ഷം വരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി നാമമാത്രമായ തുക മാത്രം നീക്കി വെച്ച് കൊണ്ട് സംസ്ഥാന സർക്കാർ പ്രവാസികളെ കബളിപ്പിക്കുകയാണെന്നും യാഥാർത്ഥ്യ ബോധമില്ലാത്ത ബജറ്റാണ് മന്ത്രി തോമസ് ഐസക് സഭയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അഭിപ്രായപ്പെട്ടു.

ഏറ്റവും പ്രയാസകരമായ ഈ അവശ്യ കാലഘട്ടത്തിൽ പുനരധിവാസ പദ്ധതികൾക്കു ആകെ നീക്കി വെച്ചത് 17 കോടി മാത്രമാണ്. കൊട്ടിഘോഷിച്ചു നടത്തിയ ലോക കേരളസഭ യിലും കഴിഞ്ഞ വർഷം മുഖ്യമന്ത്രി ദുബായ് ലും പ്രഖ്യാപിച്ച ഒരു പദ്ധതിക്കും പണം അനുവദിച്ചിട്ടില്ല.

സാധാരണക്കാരന്റെയും പ്രവാസികളുടെയും സ്വപ്നങ്ങൾ തകർക്കുന്ന സാങ്കൽപ്പിക 'സ്വപ്ന ബജറ്റാ'ണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.