- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടി ഇതാ ഒരു ബഡ്ജറ്റ് എയർലൈൻ..! ലണ്ടനിലെ ഗാത്വിക്കിൽ നിന്നും ഒമ്പത് അമേരിക്കൻ നഗരങ്ങളിൽ നിന്നും ഐസ് ലാൻഡ് വഴി ഡൽഹിക്ക് വിമാനം സർവീസ് തുടങ്ങുന്നു; 13500 രൂപ നിരക്കുള്ള വൗ വിമാനത്തിൽ ഹാൻഡ്ബാഗ് മാത്രം; ഡിസംബർ അഞ്ച് മുതൽ ആഴ്ചയിൽ മൂന്ന് സർവീസോടെ തുടക്കം; ജനുവരി മുതൽ ആഴ്ചയിൽ അഞ്ച് ദിവസം
ലണ്ടൻ: അമേരിക്കയിലെ ഇന്ത്യക്കാർക്ക് ഇതിലും സന്തോഷമുള്ള ഒരു വാർത്ത ഈ അടുത്ത കാലത്തെങ്ങും കേൾക്കാൻ കഴിഞ്ഞെന്ന് വരില്ല. അത്യാവശ്യമായി ഒന്ന് നാട്ടിൽ പോകണമെങ്കിൽ വെറും 199 ഡോളർ കൊടുത്താൽ കാര്യം നടക്കും. ഇപ്പോൾ ആയിരത്തിന് മേൽ ഡോളർ കൊടുക്കേണ്ട സമയത്താണ് ഈ നിരക്കെന്നോർക്കണം. ലണ്ടൻ ഗാത്വിക്കിൽ നിന്നുള്ളവർക്കും ഈ ഭാഗ്യത്തിൽ പങ്കെടുക്കാം. എന്നാൽ അമേരിക്കയിലെ ഒമ്പത് നഗരങ്ങളിൽ നിന്നും ഇത് സാധിക്കും. വൗ എയറാണ് ഈ അപൂർവ വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഐസ്ലാൻഡ് വഴിയാണീ വിമാനങ്ങൾ ഡൽഹിക്ക് പറന്നെത്തുന്നത്. അതായത് ഐസ്ലാൻഡിലെ റെയ്ക്ജാവികിലെ കെഫാവിക് എയർപോർട്ട് വഴി മാത്രമേ ഇവ സർവീസ് നടത്തുകയുള്ളൂ. ഗാത്വിക്കിൽ നിന്നും വെറും 150 പൗണ്ട് കൊടുത്താൽ ഇന്ത്യയിലെത്താൻ സാധിക്കുന്ന ഈ വിമാനത്തിൽ വെറും ഹാൻഡ് ബാഗ് മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് പ്രത്യേകം ഓർക്കുക. ഡിസംബർ അഞ്ച് മുതൽ ആഴ്ചയിൽ മൂന്ന് സർവീസോടെയാണിതിന് തുടക്കം കുറിക്കുന്നത്. തുടർന്ന് ജനുവരി മുതൽ ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് ലഭ്യമാക്കും. യുഎസിലെ ന്യൂവാർക
ലണ്ടൻ: അമേരിക്കയിലെ ഇന്ത്യക്കാർക്ക് ഇതിലും സന്തോഷമുള്ള ഒരു വാർത്ത ഈ അടുത്ത കാലത്തെങ്ങും കേൾക്കാൻ കഴിഞ്ഞെന്ന് വരില്ല. അത്യാവശ്യമായി ഒന്ന് നാട്ടിൽ പോകണമെങ്കിൽ വെറും 199 ഡോളർ കൊടുത്താൽ കാര്യം നടക്കും. ഇപ്പോൾ ആയിരത്തിന് മേൽ ഡോളർ കൊടുക്കേണ്ട സമയത്താണ് ഈ നിരക്കെന്നോർക്കണം. ലണ്ടൻ ഗാത്വിക്കിൽ നിന്നുള്ളവർക്കും ഈ ഭാഗ്യത്തിൽ പങ്കെടുക്കാം. എന്നാൽ അമേരിക്കയിലെ ഒമ്പത് നഗരങ്ങളിൽ നിന്നും ഇത് സാധിക്കും. വൗ എയറാണ് ഈ അപൂർവ വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഐസ്ലാൻഡ് വഴിയാണീ വിമാനങ്ങൾ ഡൽഹിക്ക് പറന്നെത്തുന്നത്. അതായത് ഐസ്ലാൻഡിലെ റെയ്ക്ജാവികിലെ കെഫാവിക് എയർപോർട്ട് വഴി മാത്രമേ ഇവ സർവീസ് നടത്തുകയുള്ളൂ. ഗാത്വിക്കിൽ നിന്നും വെറും 150 പൗണ്ട് കൊടുത്താൽ ഇന്ത്യയിലെത്താൻ സാധിക്കുന്ന ഈ വിമാനത്തിൽ വെറും ഹാൻഡ് ബാഗ് മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് പ്രത്യേകം ഓർക്കുക. ഡിസംബർ അഞ്ച് മുതൽ ആഴ്ചയിൽ മൂന്ന് സർവീസോടെയാണിതിന് തുടക്കം കുറിക്കുന്നത്. തുടർന്ന് ജനുവരി മുതൽ ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് ലഭ്യമാക്കും.
യുഎസിലെ ന്യൂവാർക്ക്, ബോസ്റ്റൺ, ബാൾട്ടിമോർ, ഷിക്കാഗോ ഓ ഹാരെ, പിറ്റ്സ്ബർഗ്, ഡെട്രോയിറ്റ്, സാൻ ഫ്രാൻസിസ്‌കോ, ലോസ് ഏയ്ജൽസ്, സെന്റ് ലൂയീസ് എന്നീ നഗരങ്ങളിൽ നിന്നാണീ വൗ എയർ ഡൽഹിയിലേക്ക് സർവീസ് ആരംഭിക്കുന്നത്. ഐസ്ലാൻഡിൽ സ്റ്റോപ്പുണ്ടെങ്കിലും ഈ സർവീസ് ലാഭകരമാണെന്ന് യാത്രക്കാരെ പ്രത്യേകിച്ച് ലണ്ടനിൽ നിന്നുള്ള യാത്രക്കാരെ ബോധ്യപ്പെടുത്തുമെന്നാണ് വൗ എയർ പറയുന്നത്. ഈ റൂട്ടുകളിൽ ബ്രാൻഡ് ന്യൂ എയർബസ് എ 330 ആയിരിക്കും ഈ സർവീസുകൾക്കായി ഉപയോഗിക്കുകയെന്നും റിപ്പോർട്ടുണ്ട്.
കുറഞ്ഞ നിരക്കിലുള്ള പുതിയ ഇന്റർനാഷണൽ സർവീസ് ഇന്ത്യയിലേക്ക് ആരംഭിക്കുന്നതിൽ താൻ ആവേശഭരിതനാണെന്നാണ് വൗ എയർ സ്ഥാപകനും സിഇഒയുമായി സ്‌കുലി മോർഗെൻസൻ പറയുന്നത്. ഏവർക്കും അന്താരാഷ്ട്ര യാത്രകൾ പ്രാപ്യവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയുമാണ് തങ്ങളുടെ ദൗത്യമെന്നും അതിന്റെ ഭാഗമായാണ് പുതിയ സർവീസുകളും ആരംഭിക്കുന്നതെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കും ഉല്ലാസ യാത്രകൾക്കുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുരുങ്ങിയ ചെലവിൽ പോകാനുള്ള അവസരം യാത്രക്കാർക്കുണ്ടാക്കുകയും ലോകമാകമാനം തങ്ങളുടെ സർവീസ് വ്യാപിപ്പിക്കുകയും ഇത്തരം സർവീസുകളിലൂടെ ലക്ഷ്യമിടുന്നുവെന്നും മോർഗെൻസൻ പറയുന്നു.
ലണ്ടൻ സ്റ്റാൻസ്റ്റെഡിൽ നിന്നും ജെഎഫ്കെ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് റെയ്ക്ജാവിക് വഴി പുതിയ സർവീസ് ആരംഭിക്കുന്നുവെന്ന് ഈ വർഷം ആദ്യം വൗ എയർ പ്രഖ്യാപിച്ചിരുന്നു. ഇത് കഴിഞ്ഞ മാസം തുടങ്ങുകയും ചെയ്തിരുന്നു. ഈ കാരിയർ നിലവിൽ ന്യൂവാർക്ക് ഇന്റർനാഷണൽ എയർപോർട്ട്, ഷിക്കാഗോ, പിറ്റ്സ് ബർഗ്, ടൊറന്റോ, ബോസ്റ്റൺ, മോൺട്റിയൽ, വാഷിങ്ടൺ ഡിസി, എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.ഇതിന് പുറമെ ലണ്ടനിൽ നിന്നും കാലിഫോർണിയൻ ഡെസ്റ്റിനേഷനുകളായ ലോസ് ഏയ്ജൽസ്, സാൻഫ്രാൻസിസ്‌കോ, മിയാമി, എന്നിവിടങ്ങളിലേക്കും വൗ സർവീസുകളുണ്ട്.ഡെട്രോയിറ്റ്, ക്ലീവ് ലാൻഡ്, സെന്റ്. ലൂയീസ്, സിൻസിനാറ്റി, എന്നിവിടങ്ങളിലേക്ക് സർവീസുകൾ തുടങ്ങുന്നുവെന്ന് ഈ വർഷം ആദ്യം വൗ പ്രഖ്യാപിച്ചിരുന്നു. ഇവ കഴിഞ്ഞ മാസം ആരംഭിച്ചിട്ടുമുണ്ട്.