- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് വീട്ടിൽ പോവാൻ നേരം ഇനി ലക്ഷാധിപതിയായി മടങ്ങാം; തടവുകാരന്റെ ഒരു ദിവസത്തെ വേതനം 130 രൂപയാക്കി ഉയർത്തി സർക്കാർ; ഓവർ ടൈം അടക്കം കൂടുതൽ സമ്പാദിക്കാം; ചെലവൊന്നുമില്ലാത്തതിനാൽ ലക്ഷങ്ങളായി വളരാം
തിരുവനന്തപുരം: തടവ് പുള്ളികൾക്ക് വേണ്ടതെല്ലാം ജയിലിൽ നിന്ന് കിട്ടും. ഭക്ഷണവും താമവസവും മറ്റ് സൗകര്യവുമെല്ലാം സൗജന്യം. ഇതിനൊപ്പം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ ജോലിയും ചെയ്യണം. ഇത് സർക്കാർ കൂലിയും നൽകും. ഈ കൂലി തോമസ് ഐസക് പുതിയ ബജറ്റിൽ 130 രൂപയായി ഉയർത്തി. അതായത് ഒരുമാസം 4000 രൂപവരെ സമ്പാദിക്കാനുള്ള അവസരമാണ് ജയിലിലെ തടവുകാർക്ക് കിട്ടുന്നത്. ചെലവൊന്നുമില്ലാത്തതിനാൽ എല്ലാം മിച്ചം. ജീവപര്യന്തം തടവ് കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു വലിയ തുക സമ്പാദ്യമായി തടവുകാരുടെ അക്കൗണ്ടിലുണ്ടാകും. തടവുകാർക്ക് 13 മാസത്തിനിടെ രണ്ടാമത്തെ വേതന വർധനയാണ് ഇത്. ഇക്കുറി ബജറ്റിൽ 20% വേതന വർധനയാണു പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇവരുടെ വേതനം വർധിപ്പിച്ചിരുന്നു. അടഞ്ഞ ജയിലുകളിലെ തടവുകാർക്കു 110 രൂപയും തുറന്ന ജയിലിൽ 148 രൂപയുമാണ് നിലവിൽ അടിസ്ഥാന വേതനം. അതാണു യഥാക്രമം 130, 175 രൂപയായത്. ഇപ്പോൾ തന്നെ തുറന്ന ജയിലുകളിലെ തടവുകാരെല്ലാം ഓവർടൈം പണിയെടുത്തെന്നു കാണിച്ചു ദിവസം 200 രൂപ കൈപ്പറ്റുന്നുണ്ട്. അതായത് തുറന്ന ജയിലിൽ ഉള്ളവർ
തിരുവനന്തപുരം: തടവ് പുള്ളികൾക്ക് വേണ്ടതെല്ലാം ജയിലിൽ നിന്ന് കിട്ടും. ഭക്ഷണവും താമവസവും മറ്റ് സൗകര്യവുമെല്ലാം സൗജന്യം. ഇതിനൊപ്പം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ ജോലിയും ചെയ്യണം. ഇത് സർക്കാർ കൂലിയും നൽകും. ഈ കൂലി തോമസ് ഐസക് പുതിയ ബജറ്റിൽ 130 രൂപയായി ഉയർത്തി. അതായത് ഒരുമാസം 4000 രൂപവരെ സമ്പാദിക്കാനുള്ള അവസരമാണ് ജയിലിലെ തടവുകാർക്ക് കിട്ടുന്നത്. ചെലവൊന്നുമില്ലാത്തതിനാൽ എല്ലാം മിച്ചം. ജീവപര്യന്തം തടവ് കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു വലിയ തുക സമ്പാദ്യമായി തടവുകാരുടെ അക്കൗണ്ടിലുണ്ടാകും.
തടവുകാർക്ക് 13 മാസത്തിനിടെ രണ്ടാമത്തെ വേതന വർധനയാണ് ഇത്. ഇക്കുറി ബജറ്റിൽ 20% വേതന വർധനയാണു പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇവരുടെ വേതനം വർധിപ്പിച്ചിരുന്നു. അടഞ്ഞ ജയിലുകളിലെ തടവുകാർക്കു 110 രൂപയും തുറന്ന ജയിലിൽ 148 രൂപയുമാണ് നിലവിൽ അടിസ്ഥാന വേതനം. അതാണു യഥാക്രമം 130, 175 രൂപയായത്. ഇപ്പോൾ തന്നെ തുറന്ന ജയിലുകളിലെ തടവുകാരെല്ലാം ഓവർടൈം പണിയെടുത്തെന്നു കാണിച്ചു ദിവസം 200 രൂപ കൈപ്പറ്റുന്നുണ്ട്. അതായത് തുറന്ന ജയിലിൽ ഉള്ളവർക്ക് ഒരു മാസം 6000 രൂപയോളം സമ്പാദിക്കാം. ജയിൽ നവീകരണത്തിനു 13 കോടി രൂപയും ബജറ്റിൽ തോമസ് ഐസക് വകയിരുത്തി.
പൊലീസിൽ പുതിയ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ, പൊലീസ് നവീകരണത്തിനു 12 കോടി. വനിതാ ബറ്റാലിയനു 430 തസ്തികകൾ. കമാൻഡോ പ്ലറ്റൂണിനു 210 തസ്തികകൾ. 400 ഡ്രൈവർ തസ്തിക പുറമേ സൃഷ്ടിക്കും. 100 സ്‌കൂളുകളിൽ കൂടി സ്റ്റുഡന്റ് പൊലീസ് കെഡറ്റ് തുടങ്ങാൻ ഒൻപതു കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വിജിലൻസിന് ഏഴരക്കോടി രൂപയാണുള്ളത്. കണ്ണൂർ എയർപോർട്ട്, പന്തീരാംകാവ്, മേൽപ്പറമ്പ്, കണ്ണനല്ലൂർ, ഉടുമ്പഞ്ചോല, എലവുംതിട്ട എന്നിവിടങ്ങളിൽ പുതിയ പൊലീസ് സ്റ്റേഷനുകൾ. തുടങ്ങും. ഏലൂർ, പട്ടാമ്പി, ഉള്ളൂർ, താനൂർ ഉൾപ്പെടെ അഞ്ചു പുതിയ ഫയർ സ്റ്റേഷനുകൾ. ആലപ്പുഴയിൽ ഫയർഫോഴ്‌സ് കോംപ്ലക്‌സും വരും. എക്‌സൈസ് വകുപ്പിന്റെ നവീകരണത്തിന് ഏഴു കോടി. പുതിയ മൂന്ന് എക്‌സൈസ് ടവറുകൾക്കു 10 കോടി രൂപയും വകയിരുത്തി. ന്മആറു താലൂക്കിൽ പുതിയ എക്‌സൈസ് സർക്കിൾ ഓഫിസുകളും തുടങ്ങും.
അടിസ്ഥാന സൗകര്യം, പൊതുമേഖല എന്നിവയുടെ വികസനത്തിലൂന്നിയാണ് പിണറായി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ചത്. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ അടങ്ങിയ ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയിൽ അവതരിപ്പിച്ചു. അടിസ്ഥാനസൗകര്യ വികസന (കിഫ്ബി) നിധിയാണ് സുപ്രധാന പദ്ധതികൾക്കുള്ള തുകയായി കണക്കാക്കിയിരിക്കുന്നത്. സാമൂഹികസുരക്ഷാ പെൻഷൻ പരിധികൾ വർധിപ്പിച്ചും തുക 1000-ൽനിന്ന് 1100 രൂപയാക്കിയും മന്ത്രി കൈയടി നേടിയപ്പോഴാണു ബജറ്റ് വിവരങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത് തിരിച്ചടിയായി.
റോഡുകളും പാലങ്ങളുമടക്കം പശ്ചാത്തലസൗകര്യവികസനം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റിൽ 1,19,124 കോടി രൂപ വരവും 1,19,601 കോടി ചെലവുമാണു പ്രതീക്ഷിക്കുന്നത്. 16043.14 കോടിയാണു റവന്യൂ കമ്മി. ചരക്ക്-സേവനനികുതി (ജി.എസ്.ടി) വരാൻപോകുന്ന പശ്ചാത്തലത്തിൽ കാര്യമായ നികുതിനിർദ്ദേശങ്ങളില്ലാതെയുള്ള ബജറ്റാണ് ഐസക് അവതരിപ്പിച്ചത്. എല്ലാ സാമൂഹികക്ഷേമ പെൻഷനുകളും 1100 രൂപയായി ഉയർത്തി.
60 വയസ് കഴിഞ്ഞ, സർവീസ് പെൻഷനും രണ്ടേക്കറിലേറെ ഭൂമിയുമില്ലാത്ത, ആദായനികുതി അടയ്ക്കേണ്ടാത്ത എല്ലാവർക്കും സാമൂഹികസുരക്ഷാ പെൻഷൻ നൽകും. അടുത്ത അഞ്ചുവർഷം കൊണ്ട് 50,000 കോടി രൂപയുടെ റോഡ് നവീകരണം ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. ഇന്റർനെറ്റ് സൗകര്യം പൗരാവകാശമാക്കും.
കയർ മേഖലയ്ക്ക് 128 കോടി
കയർ രണ്ടാം പുനഃസംഘടനാപദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. കയർവ്യവസായത്തെ യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിക്കും. കയർമേഖലയ്ക്ക് ആകെ വകയിരുത്തൽ 128 കോടി രൂപയാണ്. ഇതിനുപുറമെ കയറുൽപ്പാദകസംഘങ്ങളുടെ പുനഃസംഘാടനത്തിന് എൻസിഡിസി മുഖാന്തരം 100 കോടി രൂപയും ലഭ്യമാക്കും.
കയർ സഹകരണസംഘങ്ങൾക്ക് 90 ശതമാനം സബ്‌സിഡിയിലും സ്വയംസഹായസംഘങ്ങൾക്കും മറ്റും 75 ശതമാനം സബ്‌സിഡിയിലും സ്വകാര്യവ്യക്തികൾക്ക് 50 ശതമാനം സബ്‌സിഡിയിലും ഡീഫൈബറിങ് യന്ത്രങ്ങൾ ലഭ്യമാക്കും. നെന്മാറ മണ്ഡലത്തിലെ വടവന്നൂരിൽ ദിനംതോറും 60,000 തൊണ്ട് ചകിരിയാക്കാൻ ശേഷിയോടെ ആദ്യ മില്ല് മേയിൽ പ്രവർത്തനമാരംഭിക്കും. 100 ചകിരിമില്ലുകളും ആരംഭിക്കും.
കയർഫെഡ് രണ്ടുലക്ഷം ക്വിന്റൽ കയർ സംഭരിക്കും. കയർകോർപറേഷൻ 100-120 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്ന സ്ഥാനത്ത് 200 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങും. ഇവ വിറ്റഴിക്കാൻ സബ്‌സിഡി നൽകിയേതീരൂ. ഇതിനായി 48 കോടി രൂപ വകയിരുത്തി.
വ്യവസായങ്ങൾക്ക് 482 കോടി; പൊതുമേഖലയെ ലാഭത്തിലാക്കും
വൻകിട-ഇടത്തരം വ്യവസായങ്ങൾക്കുള്ള തുക ബജറ്റിൽ 482 കോടിയായി ഉയർത്തി. കഴിഞ്ഞ ബജറ്റിൽ 291 കോടിയായിരുന്നു. യുഡിഎഫ് ഭരണകാലത്ത് നഷ്ടത്തിലായ പൊതുമേഖലാ വ്യവസായസ്ഥാപനങ്ങൾ പുനരുദ്ധരിക്കാനാണ് കൂടുതൽ ഊന്നൽ. അതിനാൽ പൊതുമേഖലയുടെ വിഹിതം 100 കോടിയിൽനിന്ന് 270 കോടിയായി വർധിപ്പിച്ചു. പുതിയ വ്യവസായനയത്തിന് രൂപംനൽകും. ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്റെ വായ്പാകുടിശ്ശികയും പലിശയുമായ 106 കോടി രൂപ ഓഹരി മൂലധനമാക്കി മാറ്റും. സഞ്ചിതനഷ്ടം എഴുതിത്ത്ത്തള്ളുകയും ഒപ്പം കമ്പനിയുടെ വികസനത്തിന് 18 കോടിരൂപ അനുവദിക്കുകയുംചെയ്തു. മറ്റ് പൊതുമേഖലാസ്ഥാപനങ്ങൾക്കും കർമപദ്ധതി തയ്യാറാക്കി ത്രികക്ഷി കരാറുണ്ടാക്കും.
കൊച്ചിയിലെ പെട്രോകെമിക്കൽ പാർക്കിനും ഫാർമ പാർക്കിനുമുള്ള ഡിപിആർ ഉടൻ കിഫ്ബിക്ക് സമർപ്പിക്കും. മുഖ്യമായും ഏതാണ്ട്് 5000 ഏക്കർ 'ഭൂമി വ്യവസായാവശ്യത്തിന് ഇടനാഴിയുടെ പല സ്ഥലങ്ങളിലായി ഏറ്റെടുക്കാൻ നടപടി തുടങ്ങി. ഭൂമി ഏറ്റെടുത്താൽ കിഫ്ബിയിൽനിന്ന് പണം നൽകാൻ തടസ്സമുണ്ടാകില്ല. ഇതുപോലെതന്നെ ചവറയിലും പരിസരത്തുമായി ടൈറ്റാനിയം ഫാക്ടറിയുടെ വിപുലീകരണത്തിന് ടൈറ്റാനിയം മെറ്റൽ കോംപ്‌ളക്‌സ് നിർമ്മാണത്തിന്'ഭൂമി ഏറ്റെടുക്കും. കരിമണൽഖനനം പൊതുമേഖലയിൽ വിപുലപ്പെടുത്തും.
പുതിയ ചെറുകിടവ്യവസായ സംരംഭകർക്ക് മൂലധനപിന്തുണ നൽകുന്നതിന് 56 കോടി വകയിരുത്തുന്നു. എറണാകുളം, തൃശൂർ മേഖലയിലെ ഫർണിച്ചർ വ്യവസായസംരംഭങ്ങളെ സഹായിക്കാൻ ഒരു നൂനത അന്തർദേശീയ ഹബ്ബ് സ്ഥാപിക്കും. ചെറുകിട വ്യവസായ അസോസിയേഷന്റെ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് ട്രസ്റ്റിലേക്ക് ഒരു കോടി രൂപ അനുവദിച്ചു. വാണിജ്യവികസനത്തിന് നാലുകോടി വകയിരുത്തി. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കമ്പോളങ്ങൾ ആധുനീകരിക്കാൻ 100 കോടി കിഫ്ബി നിക്ഷേപിക്കും.
വരൾച്ച നേരിടാൻ 203 കോടി
കടുത്ത വരൾച്ച നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് 203 കോടി അനുവദിച്ചു. മുൻ ബാക്കിയടക്കം 300 കോടി രൂപ ഇതിലേക്കുണ്ടാകും. വെള്ളം ലഭ്യമാക്കുന്നതിന്റെ ചുമതല വാട്ടർ അഥോറിറ്റിക്കും. വിതരണച്ചുമതല തദ്ദേശസ്ഥാപനങ്ങൾക്കുമാണ്.
ഭവനരഹിതർക്ക് പാർപ്പിട സമുച്ചയം
ഭൂമിയില്ലാത്ത'ഭവനരഹിതർക്ക് പാർപ്പിട സമുച്ചയങ്ങൾ നിർമ്മിച്ച് നൽകും. വീട് പൂർത്തീകരിക്കാൻ കഴിയാത്തവരെ സഹായിക്കാൻ പ്രത്യേക പദ്ധതി ഉണ്ടാകും. ജനറൽ വിഭാഗത്തിന് 3 ലക്ഷവും എസ്സി, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് 3.5 ലക്ഷവും ആയിരിക്കും ധനസഹായം. വ്യത്യസ്ത പ്‌ളാനുകളിൽനിന്ന് ഗുണഭോക്താക്കൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.