- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രിക്ക് സ്പീക്കർ അനുമതി നൽകി; മുമ്പ് സഹമന്ത്രിമാർ മരിച്ചപ്പോഴും ബജറ്റ് അവതരിപ്പിച്ച കീഴ്‌വഴക്കം ചൂണ്ടിക്കാട്ടി; ബഹിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷം; അഹമ്മദിന്റെ ഡൽഹിയിലെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുൻകേന്ദ്രമന്ത്രിയും നിലവിൽ എംപിയുമായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ബജറ്റ് അവതരണം മാറ്റിവെക്കില്ല. അഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ശേഷം ബജറ്റ് അവതരണവുമായി മുന്നോട്ടു പോകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ബജറ്റ് അവതരണത്തിന് ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ അനുമതി നൽകി. മുമ്പ് എംപിമാർ മരിച്ചപ്പോൾ ബജറ്റ് മാറ്റിവച്ച കീഴ്‌വഴക്കം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബജറ്റ് അവതരണവുമായി മുന്നോട്ടു പോകുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ അഹമ്മദിന് ആദരാഞ്ജലി അർപ്പിക്കാൻ അദ്ദേഹത്തിന്റെ വസതിയിൽ എത്തി. ബജറ്റ് അവതരണം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി സംസാരിച്ച് കേന്ദ്രം അഭിപ്രായ സമന്വയത്തിൽ എത്തിയെന്നും എഎൻഐ ട്വീറ്റ് ചെയ്തു. സിറ്റിങ് എംപിമാർ മരിച്ചപ്പോൾ 1954ലും 1974ലും ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം ബജറ്റ് അവതരിപ്പിക്കുന്നത് മാറ്റി വെക്കണമെന്ന ആവശ്യത്തിലാണ് കോൺഗ്രസും മുസ്ലിം ലീഗും സിപിഐഎമ്മും. മാറ്റിവച്ചില്ലെങ്കിൽ ബജറ്റ് ബഹി
ന്യൂഡൽഹി: മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുൻകേന്ദ്രമന്ത്രിയും നിലവിൽ എംപിയുമായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ബജറ്റ് അവതരണം മാറ്റിവെക്കില്ല. അഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ശേഷം ബജറ്റ് അവതരണവുമായി മുന്നോട്ടു പോകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ബജറ്റ് അവതരണത്തിന് ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ അനുമതി നൽകി. മുമ്പ് എംപിമാർ മരിച്ചപ്പോൾ ബജറ്റ് മാറ്റിവച്ച കീഴ്‌വഴക്കം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബജറ്റ് അവതരണവുമായി മുന്നോട്ടു പോകുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ അഹമ്മദിന് ആദരാഞ്ജലി അർപ്പിക്കാൻ അദ്ദേഹത്തിന്റെ വസതിയിൽ എത്തി.
ബജറ്റ് അവതരണം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി സംസാരിച്ച് കേന്ദ്രം അഭിപ്രായ സമന്വയത്തിൽ എത്തിയെന്നും എഎൻഐ ട്വീറ്റ് ചെയ്തു. സിറ്റിങ് എംപിമാർ മരിച്ചപ്പോൾ 1954ലും 1974ലും ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം ബജറ്റ് അവതരിപ്പിക്കുന്നത് മാറ്റി വെക്കണമെന്ന ആവശ്യത്തിലാണ് കോൺഗ്രസും മുസ്ലിം ലീഗും സിപിഐഎമ്മും. മാറ്റിവച്ചില്ലെങ്കിൽ ബജറ്റ് ബഹിഷ്‌കരിക്കമെന്ന് പ്രതിപക്ഷ പാർട്ടികളും വ്യക്തമാക്കി. ലോക്‌സഭയുടെ പ്രവർത്തന രീതിയനുസരിച്ച് സമ്മേളന കാലയളവിൽ സിറ്റിങ് എംപി മരിച്ചാൽ സഭ ചേർന്ന് അതിൽ അനുശോചനം രേഖപ്പെടുത്തി പിരിയുകയാണ് പതിവെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഘാർഖെ പറഞ്ഞത്. സിറ്റിങ് എംപി മരിച്ച സാഹചര്യത്തിൽ ബജറ്റ് മാറ്റിവെക്കാൻ സാധ്യതയുണ്ടെന്നാണ് ധനകാര്യ സഹമന്ത്രി സന്തോഷ് ഗങ് വാർ ഇന്ന് രാവിലെ പറഞ്ഞിരുന്നത്.
ബജറ്റ് അവതരണത്തിനായി കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പാർലമെന്റിൽ എത്തിയിട്ടുണ്ട്. ബജറ്റ് രേഖകളും പാർലമെന്റിൽ എത്തിച്ചിട്ടുണ്ട്. ബജറ്റ് നേരത്തെയാക്കുന്നതിനെതിരായ വിമർശനം പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ സാഹചര്യത്തിൽ കൂടിയാണ് എംപിയായ ഇ. അഹമ്മദിന്റെ മരണം സംഭവിക്കുന്നത്. കൂടാതെ അഹമ്മദിനെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയ മക്കളെയും സോണിയ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കളെയും ഇന്നലെ തടഞ്ഞതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതും പ്രതിപക്ഷ പാർട്ടികൾ ഇന്ന് സഭയിൽ ഉന്നയിച്ചേക്കാം.
നോട്ട് റദ്ദാക്കൽ നടപടിക്ക് ശേഷമുള്ള ആദ്യ ബജറ്റെന്ന നിലയിലും, അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും ബജറ്റിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്. അതുകൊണട് തന്നെ ബജറ്റുമായി മുന്നോട്ടു പോകാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം.