- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീക്കറുടെ ചേമ്പർ തല്ലിതകർത്ത് പ്രതിപക്ഷം; ആംഗ്യത്തിലൂടെ സ്പീക്കർ അനുമതി നൽകി; ഭരണപക്ഷ എംഎൽഎമാരുടെ സുരക്ഷാ മതിലിനുള്ളിൽ നിന്ന് നിയമസഭയിൽ മാണിയുടെ ബജറ്റ് അവതരണം; വാച്ച് ആൻഡ് വാർഡും എംഎൽഎമാരും തമ്മിൽ ഉജ്ജ്വല ഏറ്റുമുട്ടൽ; കേരള നിയമസഭയിൽ നാണക്കേടിന്റെ കലാപം
തിരുവനന്തപുരം: ബജറ്റ് അവതരണം തടസ്സപ്പെടുത്തി ധനമന്ത്രി കെ എം മാണിയെ എല്ലാ തന്ത്രങ്ങളും പയറ്റി പ്രതിപക്ഷം. ഇതോടെ നിയമസഭ സംഘർഷ ഭരിതമായി. സ്പീക്കർ നിയമസഭയിൽ എത്തുന്നതുപോലും തടഞ്ഞു. ബജറ്റ് അവതരണത്തിനുള്ള സമയം കഴിഞ്ഞിട്ടും സ്പീക്കർക്ക് നിയമസഭയിൽ എത്താനായില്ല. സ്പീക്കറുടെ ചേമ്പർ പ്രതിപക്ഷം തകർത്തു. കസേര മറിച്ചിട്ടു.കമ്പ്യൂട്ടർ തകർ
തിരുവനന്തപുരം: ബജറ്റ് അവതരണം തടസ്സപ്പെടുത്തി ധനമന്ത്രി കെ എം മാണിയെ എല്ലാ തന്ത്രങ്ങളും പയറ്റി പ്രതിപക്ഷം. ഇതോടെ നിയമസഭ സംഘർഷ ഭരിതമായി. സ്പീക്കർ നിയമസഭയിൽ എത്തുന്നതുപോലും തടഞ്ഞു. ബജറ്റ് അവതരണത്തിനുള്ള സമയം കഴിഞ്ഞിട്ടും സ്പീക്കർക്ക് നിയമസഭയിൽ എത്താനായില്ല. സ്പീക്കറുടെ ചേമ്പർ പ്രതിപക്ഷം തകർത്തു. കസേര മറിച്ചിട്ടു.കമ്പ്യൂട്ടർ തകർത്തു. ഇതിനിടെ സ്പീക്കർ മറ്റൊരു വഴിയിലൂടെ എത്തി. ഇതേ സമയം ധനമന്ത്രി കെഎം മാണിയും നിയമസഭയിൽ എത്തി. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ ആ്ഗ്യത്തിലൂടെ ക്ഷണിച്ചു. മാണി ബജറ്റ് വായിക്കുകയും ചെയ്തു.
പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ചേമ്പറാണ് രാവിലെ 8.50ഓടെ കൈയേറിയത്. സ്പീക്കർക്ക് കടന്നുവരാനുള്ള വഴി പ്രതിപക്ഷം തടഞ്ഞു. മാണിയെ തടയുന്നതിന് അപ്പുറം സ്പീക്കർ എത്താതിരിക്കുന്നതിലാണ് പ്രതിപക്ഷം ശ്രദ്ധിച്ചത്. അതിൽ വിജയിക്കുകയും ചെയ്തു. ഇതിനിടെയിൽ വലിയ അക്രമങ്ങളും നടന്നു. സ്പീക്കറുടെ ചേമ്പർ തകർത്തു. കസേര വലിച്ചിട്ടു. കമ്പ്യൂട്ടർ തകർത്തു. ഇതോടെ സ്പീക്കറും വേറെ വഴിയെ സഭയിലെത്തി. ആഗ്യത്തിലൂടെ ബജറ്റ് അവരിപ്പിക്കാൻ അനുമതി സ്പീക്കർ ധനമന്ത്രിക്ക് നൽകി. ഇതോടെ മാണി ബജറ്റ് വായന തുടങ്ങി. അതുകൊണ്ട് തന്നെ ചട്ടപ്രകാരം ബജറ്റ് അവതരണം നടന്നുവെന്ന് പ്രതിപക്ഷത്തിന് ആശ്വസിക്കാം.