- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളിച്ചം ഭൂമിയെ സ്വർഗ്ഗമാകും.... നാം കൊറോണയെ നാം തോൽപ്പിക്കും.... വെളിച്ചം തിരിച്ചുവരും... കോവിഡാനന്തരം പുതിയ പുലരിയെത്തും- കുഴൽമന്തം സ്കൂളിലെ സ്നേഹയുടെ കവിതയുമായി തുടക്കം; ഇടതു സർക്കാരിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങി ധനമന്ത്രി; പിണറായി സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കിയെന്നും മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: ഇടതുസർക്കാരിന്റെ അവസാന ബജറ്റ് അവതരണം ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ തുടങ്ങി. തിരഞ്ഞെടുപ്പിനെ നേരിടുന്ന സർക്കാർ ക്ഷേമവാഗ്ദാനങ്ങളായിരിക്കും മുന്നിൽവെക്കുക എന്നതാണ് സൂചന. വെളിച്ചം ഭൂമിയെ സ്വർഗ്ഗമാകും.. നാം കൊറോണയെ നാം തോൽപ്പിക്കും.... വെളിച്ചം തിരിച്ചുവരും... ഈ പ്രതീക്ഷകൾ പങ്കുവയ്ക്കുന്ന കുഴൽമന്തം സ്കൂളിലെ സ്നേഹയുടെ കവിതയുമായി തുടക്കം. പിണറായി സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം നൽകിയെന്നും ഓരോ പ്രതിസന്ധിയും മറികടന്നുവെന്നും തോമസ് ഐസക് ബജറ്റ് ആമുഖത്തിൽ പറഞ്ഞു. കോവിഡാനന്തരം പുതിയ പുലരിയെത്തും-എന്ന് ഓർമിപ്പിച്ചാണ് ബജറ്റ് തുടങ്ങുന്നത്.
എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ നിർദേശമുണ്ടാകും. കോവിഡ് തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടവരെ സഹായിക്കാനുള്ള പദ്ധതികളും ഉണ്ടാവും. സർക്കാർജീവനക്കാരുടെ പെൻഷൻപ്രായം കൂട്ടില്ല. വർക്ക്ഫ്രം ഹോം സാധ്യതകൾ ഉപയോഗിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്നത്തിന് പരിഹാരംകാണുന്ന പദ്ധതി പ്രഖ്യാപിക്കും. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാകുന്ന കെ-ഫോൺ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്. ക്ഷേമപെൻഷൻ 100 രൂപ കൂടി കൂട്ടും. കെട്ടിടനിർമ്മാണ അനുമതി വൈകുന്നത് പരിഹരിക്കാൻ ബദൽസംവിധാനം ഉണ്ടാക്കുന്നതും ആലോചനയുണ്ട്.-ഇങ്ങനെ പോകുന്നു പ്രതീക്ഷകൾ. ഈ പ്രതീക്ഷകൾക്ക് കരുത്ത് പകർന്നാണ് ഐസക് പ്രസംഗം തുടങ്ങിയത്.
കോവിഡാനന്തര കേരളത്തിന് ഉണർവേകുന്നതാകും സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക് സഭയിൽ എത്തുംമുമ്പ് പറഞ്ഞു. സംസ്ഥാനത്തിന് ഇനി കോവിഡ് തകർച്ചയിൽ നിന്ന് ഉയർത്തെഴുന്നേൽക്കണം. പുതിയ തൊഴിലുണ്ടാകണം. തൊഴിൽ അവസരം ഉണ്ടാകണം അതിനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകും. സാമൂഹിക നീതിയും സാമ്പത്തിക വളർച്ചയും ഉറപ്പാക്കും. സംസ്ഥാനത്ത് ക്ഷേമ പദ്ധതികൾ ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. പശ്ചാത്തല സൗകര്യങ്ങളും വർധിച്ചു. അഞ്ച് വർഷംകൊണ്ട് ചെയ്തുതീർക്കാനാകുന്ന പദ്ധതികളാണ് പുതിയ ബജറ്റിൽ ആവിഷ്കരിക്കകയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് എത്രത്തോളം വായ്പയെടുക്കാൻ സാധിക്കുമെന്നതിന് നിയമമുണ്ട്. കടം കൂടിയോ ഇല്ലയോ എന്ന് അറിയുന്നതിന് സാമ്പത്തിക ശാസ്ത്രത്തിൽ ഫോർമുലകളുണ്ട്. വായ്പയെടുക്കുന്നതിനേക്കാൾ വേഗത്തിലാണ് സാമ്പത്തിക വളർച്ചയെങ്കിൽ ആശങ്കപ്പെടേണ്ടതില്ല. കടം മേടിച്ച് കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ജനങ്ങൾ പട്ടിണികിടക്കേണ്ടിവരും. കടം വാങ്ങി സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുകയാണ് വേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിടാൻ അടിയന്തര പദ്ധതികളുണ്ടാകും. ദീർഘകാലത്തേക്ക് കേരളത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള ബജറ്റാണിത്. ഇടതുപക്ഷത്തിന്റെ കേരള ബദലായിരിക്കും ബജറ്റെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ