തിരുവനന്തപുരം: മഹാമാരിക്കാലത്തും കോർപ്പറേറ്റുകൾ ലാഭം കൊയ്തെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനസർക്കാരിന്റെ 2022-2023 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം നിയമസഭയിൽ സൂചിപ്പിച്ചത്. ഇതു മനസ്സിൽ വച്ചാണ് ബജറ്റും തയ്യാറാക്കിയത്. വികസനവും അടിസ്ഥാന സൗകര്യ വികസനവുമാണ് പ്രധാന വസ്തുതളെന്ന് തിരിച്ചറിയുന്നു. വരുമാനം കൂട്ടി പ്രതിസന്ധി കുറയ്ക്കാനുള്ള ശ്രമം.

കേന്ദ്രനയങ്ങൾ പ്രതിസന്ധി നേരിടാൻ ഒട്ടും സഹായകരമല്ല. കോവിഡ് കാലം കേരളത്തിലും വൻ തൊഴിൽ നഷ്ടം ഉണ്ടാക്കി. സാമ്പത്തിക രംഗത്തെ പ്രതിസന്ധിക്ക് കാരണം ആഗോളീകരണ നയമാണ്. രൂപയുടെ മൂല്യത്തകർച്ച വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും ധനമന്ത്രി പറഞ്ഞു. ലോകസമാധാന സമ്മേളനത്തിന് രണ്ട് കോടിയും ആഗോള വിദഗ്ധരുടെ ചർച്ചകൾക്ക് രണ്ടു കോടിയും നീക്കിവച്ചതായി ധനമന്ത്രി പറഞ്ഞു. വിലക്കയറ്റം നേരിടാൻ 2,000 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. ഭക്ഷ്യ സുരക്ഷയ്ക്ക് 2,000 കോടി രൂപ നീക്കിവച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി.

ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ ചുവടെ

രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിൾ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി
പഴയവാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം കൂട്ടി
മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള ഡീസൽ വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടി
നികുതി വർധനയിലൂടെ 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു
ഭൂമിന്യായവിലയിലെ അപാകതകൾ പരിഹരിക്കും
വൈനും മറ്റു ചെറുലഹരി പാനീയങ്ങളും പഴവർഗങ്ങളിൽ നിന്നും ഉത്പാദിപ്പിക്കാൻ എക്‌സൈസ് പദ്ധതിയിടുന്നുണ്ട്.
തിരുവല്ല, ചിറ്റൂരിലേയും ഷുഗർ ഫാക്ടറികൾ സ്ഥാപിക്കും.
എക്‌സൈസ് വകുപ്പിന്റെ നവീകരണത്തിന് 10 കോടി. വിമുക്തിക്ക് 1.8 കോടി.
അഗ്‌നിരക്ഷാസേനയുടെ ആധുനീകരണത്തിന് 77 കോടി
ജയിലുകളുടെ നവീകരണത്തിന് 13 കോടി
80 വയസ്സ് കഴിഞ്ഞ പെൻഷൻകാരുടെ ലൈഫ് മസ്റ്ററിങ് വീട്ടിലെത്തി ചെയ്യും . ഇതോടെ ഇവർക്ക് ട്രഷറിയിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റ് നൽകുന്നത് ഒഴിവാക്കും
കോവിഡിന് മുൻപുള്ള രീതിയിലേക്ക് ലോട്ടറി വിൽപ്പനയും ഘടനയും മാറ്റും
ലൈഫ് വഴി ഒരു ലക്ഷത്തി ആറായിരം വ്യക്തിഗത വീടുകൾ കൂടി നിർമ്മിക്കും. 2909 ഫ്‌ളാറ്റുകളും ഈ വർഷം ലൈഫ് വഴി നിർമ്മിക്കും
എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി - 10 കോടി
യുക്രെയ്‌നിൽ നിന്നും മടങ്ങി വന്ന വിദ്യാർത്ഥികൾക്ക് സഹായം
ഇവരുടെ പ്രശ്‌നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സമിതി: ഇതിനായി 10 കോടി
പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അലവൻസ് വർധിച്ചു
ട്രാൻസ് ജനറ്റർമാരുടെ മഴവില്ല് പദ്ധതിക്ക് 5 കോടി
വയോജനങ്ങൾക്കായുള്ള വയോമിത്രം പദ്ധതിക്ക് 27 കോടി
അങ്കണവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തും, ആഴ്ചയിൽ രണ്ട് ദിവസം നൽകും : പദ്ധതിക്ക് 65 കോടി
ഇടുക്കി ചിൽഡ്രൻസ് ഹോം നിർമ്മാണത്തിന് 3 കോടി
മെഡി.കോളേജുകളുടേയും തിരുവനന്തപുരത്തെ ഓഫ്താൽമോൾജി ഇൻസ്റ്റിറ്റ്ട്യൂനിമായി 287 കോടി
ഡിജിറ്റൽ ഹെൽത്ത് മിഷന് 30 കോടി
തോന്നയ്ക്കലിൽ നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്‌സീൻ ഗവേഷണത്തിനുമായി അൻപത് കോടി
സാമൂഹികപങ്കാളത്തതതോടെ ക്യാൻസർ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പദ്ധതി
തിരുവനന്തപുരം ആർസിസിക്ക് 81 കോടി; സംസ്ഥാന സെന്ററായി സ്ഥാപനത്തെ ഉയർത്തും
കൊച്ചി ക്യാൻസർ സെന്ററിന് 14.5 കോടി
മലബാർ ക്യാൻസർ സെന്ററിന് 427 കോടി ചിലവഴിച്ച് രണ്ടാം ഘട്ട വികസനം പുരോഗമിക്കുന്നു. 28 കോടി രൂപ ബജറ്റിൽ മാറ്റിവച്ചു
പാലിയേറ്റീവ് രംഗത്തെ വിവിധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി അഞ്ച് കോടി
എഫ്.എൽ.ടി.സികളായി ഉപയോഗിച്ച സ്പോർട്സ് സെന്ററുകളുടെ നവീകരണത്തിന് പദ്ധതി
വൈദ്യശാസ്ത്ര - പൊതുജനാരോഗ്യമേഖലയ്ക്ക് 2629 കോടി
പോളിടെക്‌നിക്ക് കോളേജുകളുടെ വികസനത്തിന് 42 കോടി
കെ ഡെസ്‌ക് പദ്ധതികൾക്ക് 200 കോടി
ദേശീയആരോഗ്യമിഷന് 482 കോടി
ആയുർവേദമിഷന് 10 കോടി
കൊട്ടാരക്കരയിൽ കഥകളി പഠന കേന്ദ്രം തുടങ്ങും
പണ്ഡിറ്റ് കറുപ്പൻ സ്മാരകം ചെരാനെല്ലുരിൽ സ്ഥാപിക്കും
സംഗീതജ്ഞൻ എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം ഒരുക്കും
വൈക്കത്ത് പി ക്യഷ്ണപിള്ള സ്മാരകം സ്ഥാപിക്കും
കണ്ണൂരിലെ ചിറക്കല്ലിൽ പ്രാചീന കവിയായ ചെറുശ്ശേരിയുടെ പേരിൽ സാംസ്‌കാരികകേന്ദ്രം സ്ഥാപിക്കും
പുരാവസ്തുവകുപ്പിന്റെ വിവിധ പദ്ധതികൾക്ക് 19 കോടി
തിരുവനന്തപുരം മ്യൂസിയത്തിനും കോഴിക്കോട്ടെ ആർട്ട് ഗാലറിക്കുമായി 28 കോടി
വിനോദം,വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകി തൃശ്ശൂരിൽ പുതിയ മ്യൂസിയം
സംസ്ഥാന ചലച്ചിത്ര വികസനത്തിന് 16 കോടി
മലയാള സിനിമ മ്യൂസിയം സ്ഥാപിക്കും
ചലച്ചിത്ര അക്കാദമിക്ക് 12 കോടി
തുഞ്ചത്ത് എഴുത്തച്ഛൻ ഗവേഷണകേന്ദ്രത്തിന് ഒരുകോടി
ചാവറയച്ഛൻ ഗവേഷണകേന്ദ്രത്തിന് ഒരു കോടി
സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാൻ പദ്ധതി നടപ്പാക്കും. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി
പൊതുവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യവികസനത്തിന് 70 കോടി
വിദ്യാഭ്യാസസ്ഥാപനങ്ങളെ ഭിന്ന ശേഷി സൗഹൃദമാക്കാൻ 15 കോടി രൂപ
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങും
ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് 2 കോടി
ഹരിതക്യാംപസുകൾക്കായി അഞ്ച് കോടി
മലയാളം സർവകലാശാല ക്യാംപസ് നിർമ്മാണത്തിനും ഫണ്ട് വകയിരുത്തി
കരയും കാടും കായലും കടലും ചേരുന്ന ടൂറിസം പദ്ധതികൾ കൊണ്ടുവരും. സമുദ്രയാത്രകൾ പ്രൊത്സാഹിപ്പിക്കാൻ കോവളം, കൊല്ലം,കൊച്ചി, ബേപ്പൂർ, മംഗലാപുരം, ഗോവ തുറമുഖങ്ങളെ ചേർത്ത് പുതിയ പദ്ധതി.
സഞ്ചരിക്കുന്ന റേഷൻ കടകൾ തുടങ്ങും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പദ്ധതി നിലവിൽ വരും
ടൂറിസം മാർക്കറ്റിംഗിന് 81 കോടി
കാരവൻ പാർക്കുകൾക്ക് 5 കോടി
ചാമ്പ്യൻസ് ബോട്ട് റൈസ് 12 സ്ഥലങ്ങളിൽ നടത്തും
കെ റെയിൽ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ കിഫ്ബിയിൽ നിന്നും പ്രാഥമികമായി 2000 കോടി
ഇടുക്കി, വയനാട്, കാസർകോട് എയർ സ്ട്രിപ്പുകൾക്ക് 4.5 കോടി: ഉഡാൻ പദ്ധതിയിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു
ശബരിമല ഗ്രീൻഫിൽഡ് വിമാനത്താവളത്തിന്റെ ഡിപിആർ തയ്യാറാക്കാൻ രണ്ട് കോടി
ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലികോപ്റ്റർ - ചെറുവിമാന സർവ്വീസുകൾ നടത്താനുള്ള എയർസ്ട്രിപ്പ് സ്ഥാപിക്കും. പദ്ധതിക്കായി അഞ്ച് കോടി വകയിരുത്തി
ജലമെട്രോയ്ക്കും സാമ്പത്തിക സഹായം
നിലവിലുള്ള ഓട്ടോകൾ ഇ ഓട്ടോയിലേക്ക് വണ്ടിയൊന്നിന് 15000 രൂപ സബ്‌സിഡി നൽകും. പദ്ധതിയുടെ അൻപത് ശതമാനം ഗുണോഭക്താക്കൾ വനിതകളായിരിക്കും.
പതിനായിരം ഇഒട്ടോകൾ പുറത്തിറക്കാൻ സാമ്പത്തിക സഹായം
ചെക്ക് പോസ്റ്റുകളുടെ നവീകരണത്തിന് അഞ്ച് കോടിയടക്കം മോട്ടോർവാഹനവകുപ്പിന് 44 കോടി
സംസ്ഥാനത്തെ പൊതുഗതാഗതെ വാഹനങ്ങളെ ജിപിഎസ് വഴി 24 മണിക്കൂറും നിയന്ത്രണത്തിലാക്കും
വരുമാനം വർധിപ്പിക്കാനും അനാവശ്യ ചെലവുകൾ തടഞ്ഞു കെഎസ്ആർടിസിയെ ലാഭത്തിലാക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. കെഎസ്ആർടിസിയുടെ പുനരുജ്ജീവനത്തിനായി ഈ വർഷം ആയിരം കോടി കൂടി വകയിരുത്തി. ഡിപ്പോകളിലെ സൗകര്യം ഒരുക്കാൻ മുപ്പത് കോടി. കെഎസ്ആർടിസിയുടെ ഭൂമിയിൽ അൻപത് പുതിയ ഇന്ധന സ്റ്റേഷനുകൾ കൂടി തുടങ്ങും. ദീർഘദൂര ബസുകൾ സിഎൻജി, എൻഎൻജി, ഇലക്ട്രിക്കിലേക്ക് മാറ്റാൻ 50 കോടി അനുവദിക്കും
തിരുവനന്തപുരം അങ്കമാലി എംസി റോഡ് വികസനത്തിനും കൊല്ലം - ചെങ്കോട്ട റോഡിനുമായി കിഫ്ബി വഴി 1500 കോടി
സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഇരുപത് ജംഗ്ഷനുകൾ കണ്ടെത്തി വികസിപ്പിക്കും. പദ്ധതിക്കായി കിഫ്ബി ഫണ്ടിൽ നിന്നും ധനസഹായമായി 200 കോടി വകയിരുത്തും. ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ബൈപ്പാസുകൾ നിർമ്മിക്കും. ഇങ്ങനെ ആറ് ബൈപ്പാസുകൾ നിർമ്മിക്കാൻ ഫണ്ട് വകയിരുത്തി.
അഴീക്കൽ, കൊല്ലം, ബേപ്പൂർ,പൊന്നാനി തുറമുഖങ്ങൾ 41.5 കോടി
വിഴിഞ്ഞം കാർഗോ തുറമുഖം, തങ്കശ്ശേരി തുറമുഖത്തിനും 10 കോടി വീതം
ആലപ്പുഴ തുറമുഖത്തെ വിനോദസഞ്ചാരകേന്ദ്രമാക്കി ഉയർത്താൻ രണ്ടരകോടി
ബേപ്പൂർ തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് 15 കോടി
തരിയാക്കിയ പ്ലാസ്റ്റിക് മാലിന്യം റോഡ് നിർമ്മാണം പ്രോത്സാഹിപ്പിക്കും.
റോഡ് നിർമ്മാണത്തിൽ തുടർന്നും നവീനസാങ്കേതിക വിദ്യ നടപ്പാക്കും
തിരുവനന്തപുരം ഔട്ടർ റിങ് റോഡിന് സ്ഥലമേറ്റെടുക്കാൻ ആയിരം കോടി
പുതിയ 6 ബൈപ്പാസുകളുടെ നിർമ്മാണത്തിനായി 200 കോടി
പ്രളയം ബാധിച്ച് നശിച്ച പാലങ്ങൾ നിർമ്മിക്കാൻ 92 കോടി അനുവദിച്ചു.
റോഡുകൾക്കും പാലങ്ങൾക്കുമായി 1207 കോടി
ജില്ലാ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനും 62 കോടി
ഗതാഗത കുരുക്കുള്ള ഇരുപത് ജംഗ്ഷൻ കണ്ടെത്തും
അന്താരാഷ്ട്ര നിലവാരത്തിൽ സംസ്ഥാന പാതയ്ക്ക് സമീപം റെസ്റ്റ് സ്റ്റോപ്പ് സ്ഥാപിക്കാനുള്ള ഓവർസീസ് കേരളൈറ്റ്‌സ് ഇൻവസ്റ്റ്‌മെന്റ് ഹോൾഡിങ് ലിമിറ്റഡിന്റെ പദ്ധതിക്ക് രണ്ട് കോടി
കെ ഫോണിന് 125 കോടി
സ്റ്റാർട്ട് അപ് മിഷന് 90.5 കോടി
സംസ്ഥാനത്ത് രണ്ടായിരം വൈഫൈ ഹോട്ട് സ്‌പോട്ടുകൾ കൂടി സ്ഥാപിക്കും ഇതിനായി 16 കോടി വകയിരുത്തി
വെർച്വൽ ഐടി കേഡർ രൂപീകരണത്തിന് 44 ലക്ഷം
ഡിജിറ്റൽ സർവകലാശാലയ്ക്ക് 26 കോടി
ടെക്‌നോപാർക്കിന്റെ സമഗ്രവികസനത്തിന് 26 കോടി
ഇൻഫോപാർക്കിന് 35 കോടി, സൈബർ പാർക്കിന് 12 കോടി
കൈത്തറി - സ്‌കൂൾ യൂണിഫോം പദ്ധതിക്ക് 140 കോടി
20 ചെറിയ ഐടി പാർക്കുകൾ സ്ഥാപിക്കും
വിവരസാങ്കേതികമേഖലയ്ക്ക് 555 കോടി
ഇഗവേണ്‌സ് കേന്ദ്രത്തിന് 3.5 കോടി
ഡാറ്റാ സെന്റുകൾക്ക് 53 കോടി
കെ സ്വാന് 17 കോടി
കെഎസ്‌ഐഡിസിക്ക് 113 കോടി
കാസർഗോഡ് കെഎസ്‌ഐഡിസിക്ക് 2.5 കോടി
കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിൽ വ്യവസായ യൂണിറ്റുകൾക്ക് രണ്ടരകോടി
കിൻഫ്രയ്ക്ക് 332 കോടി
കാഷ്യൂ ഡെവലപ്പ്‌മെന്റ് കോർപ്പറേഷന് 6 കോടി
കാപ്പക്‌സിന് 4 കോടി
കാഷ്യു കൾട്ടിവേഷന് 7.5 കോടി
കാഷ്യു ബോർഡി 7.8 കോടി
കശുവണ്ടി വ്യവസായത്തിലെ വിവിധ പദ്ധതികൾക്കായി 30 കോടി
പദ്ധതിക്കായി ഇരുപത് കോടി അനുവദിച്ചു
പ്രാദേശിക വിപണികൾക്ക് 7 കോടി
സ്റ്റാർട്ടപ്പുകൾക്ക് ആറര കോടി
ബഹുനില എസ്റ്റേറ്റുകളുടെ വികസനത്തിന് പത്ത് കോടി
ഇലക്ട്രോണിക്ക് ഹാർഡ് വെയർ ഹബ്ബിന് 28 കോടി
ഇക്കോ ടൂറിസം പദ്ധതികൾക്ക് പത്ത് കോടി
ഒരു കുടുംബം ഒരു സംരംഭം പദ്ധതി 7 കോടി
വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കും
വഴിയോരകച്ചവടക്കാർക്ക് വൈദ്യുതി ഉറപ്പാക്കാൻ സോളാർ പുഷ്‌കാർട്ട് ലഭ്യമാക്കും
ആഴക്കടൽമത്സ്യബന്ധനബോട്ടുകളിൽ ഒരു കി.വാട്ടിന്റെ സോളാർ പാനൽ സ്ഥാപിക്കും
കിലയ്ക്ക് 33 കോടി
സിയാൽ കമ്പനിക്ക് 200 കോടി
കുട്ടനാട് വികസനത്തിന് 200 കോടി
ലോവർ കുട്ടനാട് സംരക്ഷണപദ്ധതിക്ക് 20 കോടി
കുട്ടനാട്ടിൽ കൃഷി സംരക്ഷണത്തിന് 54 കോടി
ആലപ്പുഴ,കോട്ടയം ജില്ലയിലെ വെള്ളപ്പൊക്കഭീഷണി തടയാനുള്ള പദ്ധതിക്ക് 33 കോടി
ഇടുക്കി,വയനാട്, കാസർകോട് പാക്കേജിന് 75 കോടി
ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി
അനർട്ടിന് 44 കോടി
വനംവന്യജീവിവകുപ്പിന് 232 കോടി വകയിരുത്തി
വനാതിർത്തിയിലെ ഗ്രാമങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് സാമ്പത്തികസഹായം
മനുഷ്യവന്യ ജീവി സംഘർഷം തടയാൻ 25 കോടി : ജീവഹാനിക്കുള്ള നഷ്ടപരിഹാരം ഉൾപ്പടെ
ആധുനിക സംവിധാനങ്ങളോട് കൂടിയ കാർഷിക വിപണി എല്ലാ പഞ്ചായത്തുകളിലും സ്ഥാപിക്കുവാൻ സർക്കാർ ലക്ഷ്യമിടുന്നു
എസ്.സി -എസ്,ടി സംഘങ്ങളുടെ ആധുനീകരണത്തിന് 14 കോടി വകയിരുത്തി
റംബൂട്ടാൻ, ലിച്ചി,അവക്കാഡോ, മാംഗോസ്റ്റീൻ കൃഷി വ്യാപിപ്പിക്കും
തീരസംരക്ഷണത്തിന് നൂറ് കോടി
പൗൾട്രി വികസനത്തിന് ഏഴര കോടി
മലപ്പുറം മൂർക്കനാട്ടെ പാൽപ്പൊടി നിർമ്മാണകേന്ദ്രത്തിന്റെ നിർമ്മാണം ഈ വർഷം തീരും
നെല്ലിന്റെ താങ്ങുവില കൂട്ടി
നെൽകൃഷി വികസനത്തിന് 76 കോടി
പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 25 കോടി
മലയോര മേഖലകളിൽ കോൾഡ് സ്റ്റോറേജ് ചെയിൻ സ്ഥാപിക്കാൻ പത്ത് കോടി
പരിസ്ഥിതി ബജറ്റ് വരുന്നു
2023 മുതൽ പരിസ്ഥിതി ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി
കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ ശുചിത്വ സാഗരം പദ്ധതിക്ക് 10 കോടി
പരിസ്ഥിതി സൗഹൃദ കെട്ടിട്ടനിർമ്മാണത്തിനും ബന്ദൽ മാർഗ്ങ്ങൾ പഠിക്കാനും മറ്റുമുള്ള ഗവേഷണത്തിന് പത്ത് കോടി
വാമനപുരം നദി ശുചീകരണത്തിന് രണ്ട് കോടി
അഷ്ടമുടി,വേമ്പനാട് കായൽ ശുചീകരണത്തിന് 20 കോടി
ശാസ്താംകോട്ട കായൽ ശുചീകരണത്തിന് ഒരു കോടി
ഡാമുകളിൽ മണൽവാരലിന് യന്ത്രങ്ങൾ വാങ്ങാനായി പത്ത് കോടി അനുവദിച്ചു
വീടുകളിൽ സോളാർ പാനൽ വയ്ക്കുന്നതിന് വായ്പ എടുത്താൽ പലിശ ഇളവ്
സംസ്ഥാനത്തെ അൻപത് ശതമാനം ഫെറി ബോട്ടുകളും അടുത്ത അഞ്ച് വർഷത്തിൽ സോളാറാക്കി മാറ്റും
പുതിയ വിളകൾ പരീക്ഷിക്കുവനായി തോട്ടം ഭൂമി നിയമം പരിഷ്‌കരിക്കും
അഗ്രി ടെക് ഫെസിലിറ്റി സെന്റർ സ്ഥാപിക്കും ഇതിനായി 175 കോടി വകയിരുത്തി
പത്ത് മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാൻ 100 കോടി
മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗിന് സിയാൽ മാതൃകയിൽ കമ്പനി
ഭൂപരിഷ്‌ക്കരണ ലക്ഷ്യങ്ങൾ ബാധിക്കാതെ തോട്ട ഭൂമിയിൽ പുതിയ വിളകൾ പരീക്ഷിക്കും
റബ്ബർ സബ്‌സിഡിക്ക് അഞ്ഞൂറ് കോടി
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ പദ്ധതി
ചക്ക ഉത്പനങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപണനത്തിനും പിന്തുണ
തിരുവനന്തപുരത്ത് നടക്കുന്ന ആഗോള ശാസ്‌ത്രോത്സവത്തിന് നാല് കോടി വകയിരുത്തി
1000 കോടി ചിലവഴിച്ച് 3 വർഷം കൊണ്ട് പൂർത്തിയാക്കും
അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാം
വ്യാവസായിക വളർച്ചക്ക് സ്വകാര്യ സഹകരണം വേണം
സ്ഥലമേറ്റെടുക്കാൻ 1000 കോടി
സ്ഥലമേറ്റെടുത്താൽ ഉടൻ നിർമ്മാണം തുടങ്ങുമെന്ന് ധനമന്ത്രി
ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ
പദ്ധതിക്കായി 50 കോടി വകയിരുത്തി
അഭ്യസ്ഥതവിദ്യരായ വീട്ടമ്മമാർക്ക് തൊഴിലുറപ്പാക്കാൻ പദ്ധതി സഹായിക്കുമെന്ന് ധനമന്ത്രി
രാജ്യത്ത് ഈ വർഷം ആരംഭിക്കുന്ന 5ജി സർവ്വീസ് കേരളത്തിലും മാറ്റങ്ങൾ സൃഷ്ടിക്കും
5ജി സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ കേരളം മുന്നിലെത്തും
ഇതിനായി 5ജി ലീഡർഷിപ്പ് പാക്കേജ് ഇടനാഴികൾ പ്രഖ്യാപിച്ചു
ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്
തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ കേന്ദ്രം തുടങ്ങും. കിഫ്ബി വഴി 100 കോടി അനുവദിക്കും
സ്‌കിൽ പാർക്കുകൾക്ക് 350 കോടി
140 മണ്ഡലങ്ങൾക്കും സ്‌കിൽ കേന്ദ്രങ്ങൾ ലഭിക്കും
മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കാൻ 150 കോടി
മൈക്രോ ബയോ കേന്ദ്രങ്ങൾക്ക് 5 കോടി
ഗ്രാഫീൻ ഗവേഷണത്തിന് ആദ്യ ഗഡുവായി 15 കോടി
യുദ്ധത്തിന് ശേഷം വൻ വിലക്കയറ്റം
വിലക്കയറ്റം നേരിടാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമായി 2000 കോടി
ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ലക്ഷ്യമിടുന്നു
സർവകലാശാല ക്യാമ്പസു്കളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങും
സർവകലാശാല ക്യാമ്പസുകളോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് ഇതിനായി 200 കോടി
ഹോസ്റ്റലുകളോട് ചേർന്ന് ഇന്റർനാഷണൽ ഹോസ്റ്റലുകൾ
1500 പുതിയ ഹോസ്റ്റൽ മുറികൾ നിർമ്മിക്കും
പ്രതിസന്ധി കാലത്തെ കേന്ദ്ര ബജറ്റ് നിരാശാജനകം
കേന്ദ്രം പൊതു ആസ്തികൾ വിൽക്കുന്നു
സംസ്ഥാന സർക്കാരുകളെ ഇടപെടാനും അനുവദിക്കുന്നില്ല
ആഗോളവത്കരണത്തിന് കേരള ബദൽ സൃഷ്ടിക്കും
കോവിഡ് കാലത്ത് വലിയ തൊഴിൽ നഷ്ടം ഉണ്ടായി
പ്രതിസന്ധി ഒരുമിച്ച് നേരിടാമെന്ന് ആത്മവിശ്വാസം
ലോക സമാധാനത്തിനായി ഓൺലൈൻ സെമിനാർ
സമാധാന പ്രവർത്തനങ്ങൾക്കായി രണ്ട് കോടി
ആഗോള സമാധാന സെമിനാറിനായി 2 കോടി പ്രഖ്യാപിച്ചു
ലോകത്തെ പ്രമുഖരെ പങ്കെടുപ്പിക്കും
യുദ്ധ കാലത്തെ സമാധാന സെമിനാർ ബജറ്റിലെ ആദ്യ പ്രഖ്യാപനം