ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൂററ്റിലെ വിമാനത്താവളത്തിൽ പൊത്ത് എത്തിയത് ആഘോഷിക്കുകയാണ് ജെഡിയു നേതാവും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. മോദിയുടെ ഗുജറാത്ത് മോഡൽ സംഭവത്തോടെ പൊളിഞ്ഞെന്ന് നിതീഷ് ആരോപിക്കുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് മോദിയെ കളിയാക്കി നീതിഷന്റെ വിമർശനം

ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിൽ വിമാനം പോത്തിനെ ഇടിച്ച സംഭവത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിതീഷ് കുമാറിന്റെ പരിഹാസം. ഗുജറാത്ത് മോഡൽ എന്ന പെരുമ്പറ മുഴക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ട മോദി അവകാശപ്പെട്ടത് ജപ്പാനെക്കാൾ മുൻപന്തിയിലാണ് ഗുജറാത്തിലെ പട്ടണങ്ങൾ എന്നാണ്. എന്നാൽ സംസ്ഥാനത്തിന്റെ യഥാർത്ഥ അവസ്ഥയെന്തെന്ന് ഇതോടെ എല്ലാവർക്കും ബോദ്ധ്യമായെന്ന് നിതീഷ് പരിഹസിച്ചു.

ഫേയ്ബുക്കിലൂടെയാണ് മോദിയെ പരിഹസിച്ചുകൊണ്ട് നിതീഷ് കമന്റിട്ടത്. 'ദൈവത്തിന്റെ കൃപകൊണ്ട് സൂറത്ത് വിമാനത്താവളത്തിൽ ഒരു വൻ ദുരന്തം ഒഴിവായി'' കമന്റിന്റെ ഒടുവിലായി ഒരു പോത്തിന്റെ ചിത്രവും കൂടി നിൽകിക്കൊണ്ട് നിതീഷ് പറഞ്ഞു. നിരവധി ലൈക്കുകളും കമന്റുകളും പോസ്റ്റിന് കിട്ടിയിട്ടുമുണ്ട്. സൂറത്തിലെ സംഭവം നിതീഷും കൂട്ടരും രാഷ്ട്രീയമായി ഉപയോഗിക്കുമെന്നും ഇതോടെ വ്യക്തമായി.

''വികസനത്തിന്റെ എല്ലാ കടമ്പകളും കടന്നെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്തെ വിമാനത്താവളത്തിൽ പോത്ത് എന്തുചെയ്യുകയായിരുന്നു. ഇത് തെരഞ്ഞെടുപ്പ് കാലമായിരുന്നെങ്കിൽ പോത്തുകൾക്ക് പോലും വിമാനം പറത്താനാകുന്ന അത്യാധുനിക എയർപോർട്ടുകൾ ഗുജറാത്തിലുണ്ടെന്ന് സോഷ്യൽ നെറ്റ്‌വർക്കുകളിൽ വാർത്തകൾ പരന്നേനെ. അല്ലെങ്കിൽ,? ഓടുന്ന വിമാനത്തിൽ കയറാൻ കഴിയുന്ന പോത്തുകളെ മോദി ജനിതക സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചുവെന്നാകും'' നിതീഷ് പരിഹസിച്ചു.

ഗുജറാത്തിന്റെ ടൂറിസം അംബാസഡറായ നടൻ അമിതാഭ് ബച്ചനും പരിഹാസമുണ്ട്. ഇപ്പോഴായിരുന്നുവെങ്കിൽ 'പോത്തിനൊപ്പം യാത്ര ചെയ്യൂ,? കുറച്ചു ദിവസം ഗുജറാത്തിൽ കറങ്ങൂ' എന്നാകുമായിരുന്നു ബച്ചന്റെ മുദ്രാവാക്യം എന്നാണ് കമന്റ്.