- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെയ്റോണിന്റെ റെക്കോഡ് തകർക്കാൻ ബുഗാറ്റി തന്നെ വീണ്ടും സൂപ്പർകാർ ഇറക്കി; മണിക്കൂറിൽ 288 മൈൽ പറക്കുന്ന ചിറോയിന്റെ ടെസ്റ്റ് റൺ സൂപ്പർഹിറ്റായി
റോഡിലൂടെ പറക്കുന്ന സൂപ്പർകാറാണ് ബുഗാറ്റി വെയ്‌റോൺ. എന്നാൽ, വേഗത്തിൽ വെയ്‌റോണിനെ പിന്തള്ളുന്ന പുതിയ സൂപ്പർകാറുമായി ബുഗാറ്റിതന്നെ രംഗത്തെത്തി. മണിക്കൂറിൽ 288 മൈൽ വേഗത്തിൽ പറക്കുന്ന ബുഗാറ്റിയുടെ പുതിയ സൂപ്പർ കാറിന് കമ്പനിനൽകിയ പേര് ചിറോൺ. ലോകത്തേറ്റവും വേഗമേറിയ കാറായി ചിറോൺ മാറും. വേഗത്തിന്റെ റെക്കോഡ് ഇപ്പോൾ വെയ്‌റോണിന് സ്വന്തമാണ
റോഡിലൂടെ പറക്കുന്ന സൂപ്പർകാറാണ് ബുഗാറ്റി വെയ്‌റോൺ. എന്നാൽ, വേഗത്തിൽ വെയ്‌റോണിനെ പിന്തള്ളുന്ന പുതിയ സൂപ്പർകാറുമായി ബുഗാറ്റിതന്നെ രംഗത്തെത്തി. മണിക്കൂറിൽ 288 മൈൽ വേഗത്തിൽ പറക്കുന്ന ബുഗാറ്റിയുടെ പുതിയ സൂപ്പർ കാറിന് കമ്പനിനൽകിയ പേര് ചിറോൺ. ലോകത്തേറ്റവും വേഗമേറിയ കാറായി ചിറോൺ മാറും.
വേഗത്തിന്റെ റെക്കോഡ് ഇപ്പോൾ വെയ്‌റോണിന് സ്വന്തമാണ്. റോഡിലോടിക്കാവുന്ന മാനദണ്ഡങ്ങളോടെ നിർമ്മിക്കുന്ന കാറുകളിൽ വെയ്‌റോണിനെ വെല്ലാൻ ആരുമില്ല. വെറും രണ്ടരസെക്കൻഡുകൊണ്ട് 60 മൈൽവരെ വേഗമാർജിക്കാൻ വെയ്‌റോണിനാവും. 14 ലക്ഷം പൗണ്ട് വിലയുള്ള വെയ്‌റോൺ ലോകത്ത് 450 എണ്ണമേ നിർമ്മിച്ചിട്ടൂള്ളൂ. ദശാബ്ദങ്ങളുടെ കാർ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്.
ഈ നേട്ടങ്ങളൊക്കെ ചിറോൺ വരുന്നതോടെ പഴങ്കഥയായി മാറുമെന്നാണ് സൂചന. രണ്ടുസെക്കൻഡിൽ 60 മൈൽവരെ വേഗമാർജിക്കാനുള്ള ശേഷി ചിറോണിനുണ്ട്. പരമാവധി വേഗം മണിക്കൂറിൽ 288 മൈൽ. വെയ്‌റോണിനെക്കാൾ മണിക്കൂറിൽ 20 മൈൽ വേഗം കൂടുതൽ. അടുത്തവർഷം പാരീസ് ഓട്ടോ ഷോയിൽ ചിറോൺ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കാഴ്ചയിലും കെട്ടിലും മട്ടിലും ഒരുപോലെയുള്ള വെയ്‌റോണും ചിറോണും റോഡിലൂടെ ചീറിപ്പായുന്ന വീഡിയോ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. റോഡിലെ വിമാനം രംഗത്തിറങ്ങുന്നതും കാത്തിരിക്കുകയാണ് വാഹനപ്രേമികൾ.