- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്‌ലാറ്റ് കമ്പനിക്കാരൻ പറഞ്ഞ സമയത്ത് ഫ്‌ലാറ്റ് കൈമാറിയില്ലേ? എങ്കിൽ വേഗം കൺസ്യൂമർ കോടതിയിൽ പരാതിപ്പെടൂ; പ്രതിമാസം 20,000 രൂപ വീതം നൽകാൻ ദേശീയ ഫോറം
ന്യൂഡൽഹി: പറഞ്ഞ സമയത്ത് പണി തീർത്ത് ഫ്‌ലാറ്റ് കിട്ടിയില്ലെങ്കിൽ ധൈര്യമായി കൺസ്യൂമർ കോടതിയെ സമീപിക്കാം. പ്രസ്വന്ത് ഡെവലപ്പേഴ്‌സിന് എതിരായ ദേശീയ ഫോറത്തിന്റെ നടപടി പുതിയ പ്രതീക്ഷയാണ്. എന്നാണോ പണി തീർത്ത് ഫ്‌ലാറ്റ് നൽകാമെന്ന് പറയുന്നത് എന്നത് പ്രധാനമാണ്. അതിന് ശേഷവും വൈകിയാൽ ബിൽഡർ നഷ്ടപരിഹാരം നൽകണം. ദേശീയ ഫോറത്തിന്റെ ഉത്തരവായതിന

ന്യൂഡൽഹി: പറഞ്ഞ സമയത്ത് പണി തീർത്ത് ഫ്‌ലാറ്റ് കിട്ടിയില്ലെങ്കിൽ ധൈര്യമായി കൺസ്യൂമർ കോടതിയെ സമീപിക്കാം. പ്രസ്വന്ത് ഡെവലപ്പേഴ്‌സിന് എതിരായ ദേശീയ ഫോറത്തിന്റെ നടപടി പുതിയ പ്രതീക്ഷയാണ്.
എന്നാണോ പണി തീർത്ത് ഫ്‌ലാറ്റ് നൽകാമെന്ന് പറയുന്നത് എന്നത് പ്രധാനമാണ്. അതിന് ശേഷവും വൈകിയാൽ ബിൽഡർ നഷ്ടപരിഹാരം നൽകണം. ദേശീയ ഫോറത്തിന്റെ ഉത്തരവായതിനാൽ ജില്ലാ ഫോറങ്ങളിലും സമാനമായ പരാതിയെത്തിയാൽ സമാന ഉത്തരവ് തന്നെ ലഭിക്കും. ഇതിന് ഒരു ചെലവും നൽകേണ്ടതില്ല. അങ്ങനെ ഫ്‌ലാറ്റ് കമ്പനികളുടെ ചൂഷണത്തിൽ നിന്നും ഉപഭോക്താക്കളെ രക്ഷിക്കാനുതകുന്നതാണ് പുതിയ വിധി.
ലഖ്‌നൗവിലെ ഗോമതി നഗർ എന്ന സ്ഥലത്തെ ഫ്‌ലാറ്റാണ് ഈ ഉത്തരവിന് കാരണം. പർസ്വന്ത് എന്ന ബിൽഡറാണ് ഉപഭോക്താക്കളെ പറ്റിച്ചത്. ഇതിനെതിരെ കൺസ്യൂമർ ഫോറത്തെ സമീപിക്കുകയായിരുന്നു. 175 സ്‌ക്വയർ മീറ്റർ ഫ്‌ലാറ്റിനായി പണം അടച്ച് കാത്തിരിക്കുന്നവർക്ക് പ്രതിമാസം 15,000 രൂപയാണ് നഷ്ടപരിഹാരം നൽകേണ്ടത്. അതിനും മുകളിൽ വലുപ്പമുള്ള ഫ്ളാറ്റാണെങ്കിൽ 20000 രൂപ വീതം നൽകണമെന്നാണ് വധി. കുറച്ചു മാസം മുമ്പ് സമാനമായ കേസിൽ 12 ശതമാനം നഷ്ടപരിഹാരം നൽകാനും ദേശീയ കൺസ്യൂമർ ഫോറം അവശ്യപ്പെട്ടിരുന്നു.
പർസ്വന്ത് കേസിൽ 2006ലാണ് കരാർ ഒപ്പിട്ടത്. 42 മാസത്തിനകം ഫ്‌ലാറ്റ് നൽകാമെന്നായിരുന്നു കാരാർ. എന്നാൽ മൂന്നര വർഷത്തിന് ശേഷവും ഫ്‌ലാറ്റുകൾ കൈമാറിയില്ല. ഇതേ തുടർന്നാണ് കൺസ്യൂമർ കോടതിയിൽ പരാതി എത്തിയത്. കരാർ ഒപ്പിച്ച് 53-ാം മാസം മുതലുള്ള നഷ്ടപരിഹാര തുക പ്രതിമാസം നൽകണം. ലഖ്‌നൗ ഡെവലപ്പ്‌മെന്റ് അഥോറിട്ടിയുടെ അനുമതി വൈകിയതാണ് പദ്ധതി നീളാൻ കാരണം. 2015ൽ തീരുമെന്നായിരുന്നു ആദ്യം കമ്പനി പറഞ്ഞ ന്യായം. അതും ശരിയായില്ല.
അതിനിടെ കൺസ്യൂമർ കോടതിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഫ്‌ലാറ്റിനായി കാത്തിരിക്കുന്നവർ. ഇപ്പോഴത്തെ നഷ്ടപരിഹാരം മതിയല്ലെന്നാണ് അവരുടെ വാദം. കൺസ്യൂമർ ഫോറത്തിന്റെ ഉത്തരവ് കിട്ടിയ ശേഷം തുടർ നടപടിയെടുക്കുമെന്ന് ബിൽഡർമാരും അറിയിച്ചു.

