- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലാവസ്ഥാവ്യതിയാനം: കർമപദ്ധതിക്ക് മാർഗനിർദ്ദേശവുമായി ദ്വിദിന സെമിനാർ ഇന്ന് മുതൽ
തിരുവനന്തപുരം: കാലവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട സംസ്ഥാനതല കർമ്മ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നതിനു വേണ്ടി ദ്വിദിന ശിൽപശാല സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കേന്ദ്രമാക്കി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരേതര സംഘടനയായ തണലിന്റെ നേതൃത്വത്തിൽ കാൻസ, യൂണിസെഫ്, ഏഷ്യാ പസഫിക് അഡാപ്‌റ്റേഷൻ നെറ്റ്‌വർക്ക്, ഡെവലപ്‌മെന്റ് ആൾട്ടർനേറ്റീവ്‌സ് എന്നിവയുടെ സഹകരണത്തോടെ സെപ്റ്റംബർ 26, 27 തിയതികളിൽ തമ്പാനൂരിലെ അപ്പോളോ ഡിമോറയിൽ നടക്കുന്ന പരിപാടിയിൽ ഈ രംഗത്തെ രാജ്യാന്തരപ്രശസ്തരായ വിദഗ്ദ്ധർ പങ്കെടുക്കും. കാലാവസ്ഥാവ്യതിയാനം നിമിത്തം കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലകളിലും വ്യത്യസ്തഭൂവിഭാഗങ്ങളിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ആഘാതം സാമ്പത്തിക വളർച്ചാനിരക്കിൽ വരുത്തിയ മാന്ദ്യത്തിനെ അതിജീവിക്കുന്നതിനും ഇതുമൂലമുണ്ടാകുന്ന യാഥാർത്ഥ്യങ്ങളെ നേരിടുന്നതിനുമായിട്ടാണ് കാലാവസ്ഥാ വ്യതിയാനത്തിനുള്ള സംസ്ഥാനതല കർമ്മ പദ്ധതിക്ക് (സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച്- എസ്എപിസിസ
തിരുവനന്തപുരം: കാലവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട സംസ്ഥാനതല കർമ്മ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നതിനു വേണ്ടി ദ്വിദിന ശിൽപശാല സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കേന്ദ്രമാക്കി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരേതര സംഘടനയായ തണലിന്റെ നേതൃത്വത്തിൽ കാൻസ, യൂണിസെഫ്, ഏഷ്യാ പസഫിക് അഡാപ്‌റ്റേഷൻ നെറ്റ്‌വർക്ക്, ഡെവലപ്‌മെന്റ് ആൾട്ടർനേറ്റീവ്‌സ് എന്നിവയുടെ സഹകരണത്തോടെ സെപ്റ്റംബർ 26, 27 തിയതികളിൽ തമ്പാനൂരിലെ അപ്പോളോ ഡിമോറയിൽ നടക്കുന്ന പരിപാടിയിൽ ഈ രംഗത്തെ രാജ്യാന്തരപ്രശസ്തരായ വിദഗ്ദ്ധർ പങ്കെടുക്കും.
കാലാവസ്ഥാവ്യതിയാനം നിമിത്തം കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലകളിലും വ്യത്യസ്തഭൂവിഭാഗങ്ങളിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ആഘാതം സാമ്പത്തിക വളർച്ചാനിരക്കിൽ വരുത്തിയ മാന്ദ്യത്തിനെ അതിജീവിക്കുന്നതിനും ഇതുമൂലമുണ്ടാകുന്ന യാഥാർത്ഥ്യങ്ങളെ നേരിടുന്നതിനുമായിട്ടാണ് കാലാവസ്ഥാ വ്യതിയാനത്തിനുള്ള സംസ്ഥാനതല കർമ്മ പദ്ധതിക്ക് (സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച്- എസ്എപിസിസി) കേരള സർക്കാർ രൂപംകൊടുത്തിരിക്കുന്നത്.
കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന ആഘാതങ്ങളെ കൈകാര്യംചെയ്യുന്നതിനുവേണ്ട തന്ത്രങ്ങളും നിർദ്ദേശങ്ങളുമാണ് ഈ കർമപദ്ധതിമുന്നോട്ടുവെക്കുന്നത്. പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടഅപായ സൂചന സംവിധാനം, അപകടങ്ങളെ നേരിടുന്നതിന് സമൂഹങ്ങളെ പ്രാപ്തരാക്കൽ, ബദൽ തൊഴിലവസരങ്ങൾ വികസിപ്പിക്കൽ, കാർഷിക പ്രവർത്തനങ്ങളിൽമാറ്റങ്ങൾ വരുത്തൽതുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കാനുള്ളത്. കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള ഭീഷണി നേരിടാനാവശ്യമായ ജീവനോപാധികൾതെരഞ്ഞെടുക്കാനുള്ള അവസരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയുംവേണം. ഈ വിഷയങ്ങളെപ്പറ്റിയുള്ള സമഗ്രമായ ചർച്ചയും അഭിപ്രായരൂപീകരണവുമാണ് ദ്വിദിന ശിൽപശാലയുടെ ലക്ഷ്യം.
26ന് രാവിലെ 9.30ന് സെമിനാറുകൾ തുടങ്ങും. ഒരു മണിക്ക് ഭക്ഷ്യസുരക്ഷയും കാലാവസ്ഥാ നുസൃത കൃഷിയും സംബന്ധിച്ച ചർച്ചയിൽ കൃഷിമന്ത്രി വി എസ്.സുനിൽ കുമാറും മുൻ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരൻ എംഎൽഎയും പങ്കെടുക്കും. 3.30ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് 'ക്ലൈമറ്റ് ഫിനാൻസ്' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ അധ്യക്ഷത വഹിക്കും. 27ന് രാവിലെ പത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ പങ്കുമായി ബന്ധപ്പെട്ട ചർച്ചയിൽ കെ.എൻ.ബാലഗോപാൽ എംപിയാണ് അധ്യക്ഷത വഹിക്കുക. കാർബൺ ന്യൂട്രൽ മീനങ്ങാടി ഉൾപ്പെടെയുള്ള പദ്ധതികളെപ്പറ്റി ഈ സെഷൻ ചർച്ചചെയ്യും. ഉച്ചകഴിഞ്ഞ് 2.30ന് കേരളത്തിന്റെ എസ്എപിസിസി പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്ന സെഷനിലും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി എം.എസ്.വിജയാനന്ദും ഇതിൽ പങ്കെടുക്കും.