മസകത്ത്: നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി തകർന്ന് ഇന്ത്യക്കാരൻ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. റൂവി സി.ബി.ഡി (സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്) ഏരിയയിൽ വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെ ആയിരുന്നു അപകടം.

ഇടിഞ്ഞുവീണ ഭിത്തിക്കടിയിൽപ്പെട്ട് ബിഹാർ സ്വദേശിയാണ് മരിച്ചത്. പരിക്കേറ്റയാൾ ആന്ധ്രപ്രദേശ് സ്വദേശിയാണ്. മഴമൂലം കുതിർന്ന ഭിത്തിയിൽ ഉണ്ടായ വിള്ളലാണ് അപകടത്തിന് കാരണമെന്ന് നിർമ്മാണ കരാർ കമ്പനി അധികൃതർ വ്യക്തമാക്കി.

പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഡിഫൻസ് അധികൃതർ റ്റ്‌വിറ്ററിലുടെ ആണ് അപകടവിവരം പുറത്ത് വിട്ടത്, മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല അപകട സ്ഥലം സന്ദർശിച്ച റോയൽ ഒമാൻ പൊലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.