- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ തകർന്നത് ബംഗ്‌ളാദേശ് സ്വദേശികൾ തിങ്ങി പാർക്കുന്ന പ്രദേശത്തെ കെട്ടിടം; പഴയകെട്ടിടം തകർന്നുണ്ടായ അപകടത്തിൽ പരുക്കേറ്റത് നിരവധി പേർക്ക്; ഒരു മരണം
ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ തകർന്നത് ബംഗ്‌ളാദേശ് സ്വദേശികൾ തിങ്ങി പാർക്കുന്ന പ്രദേശത്തെ കെട്ടിടം.ബഹറിനിൽ സൽമാനിയ യിൽ സ്ഥിതി ചെയ്യുന്ന നെസ്റ്റോ സൂപ്പർമാർക്കെറ്റിന്റെ പുറക് വശത്തുള്ള കെട്ടിടമാണ് ഇന്നലെ രാത്രിയോടെ തകർ്ന്നത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായാണ് സൂചന. ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇതുവരെ ഒരു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഏകദേശം 60 ഓളം ആളുകളെ വിവിധ ഹോസ്പിറ്റിലുകളിൽ പ്രവേശിപ്പിച്ചു.ഭൂരിഭാഗവും ബംഗ്ലാദേശ് സ്വദേശികളാണ്.ഇവർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്.ഔദ്യോഗികമായി ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപെട്ട ആളുകളുടെ എണ്ണമോ മരണ സംഘ്യയോ റിപ്പോർട്ട് ചെയ്തിട്ടില്ല. സൽമാനിയ ആശുപത്രിയിലാണ് കൂടുതൽ ആളുകളെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെയും അഗ്‌നിശമന സേനാ അംഗങ്ങളുടെയും സമയോചിതമായ ഇടപെടൽ കൊണ്ട് അപകടം നടന്ന ഉടൻ തന്നെ ആളുകളെ ആശുപത്രികളിലെക്ക് എത്തിക്
ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ തകർന്നത് ബംഗ്‌ളാദേശ് സ്വദേശികൾ തിങ്ങി പാർക്കുന്ന പ്രദേശത്തെ കെട്ടിടം.ബഹറിനിൽ സൽമാനിയ യിൽ സ്ഥിതി ചെയ്യുന്ന നെസ്റ്റോ സൂപ്പർമാർക്കെറ്റിന്റെ പുറക് വശത്തുള്ള കെട്ടിടമാണ് ഇന്നലെ രാത്രിയോടെ തകർ്ന്നത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായാണ് സൂചന. ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇതുവരെ ഒരു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഏകദേശം 60 ഓളം ആളുകളെ വിവിധ ഹോസ്പിറ്റിലുകളിൽ പ്രവേശിപ്പിച്ചു.ഭൂരിഭാഗവും ബംഗ്ലാദേശ് സ്വദേശികളാണ്.ഇവർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്.ഔദ്യോഗികമായി ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപെട്ട ആളുകളുടെ എണ്ണമോ മരണ സംഘ്യയോ റിപ്പോർട്ട് ചെയ്തിട്ടില്ല.
സൽമാനിയ ആശുപത്രിയിലാണ് കൂടുതൽ ആളുകളെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെയും അഗ്‌നിശമന സേനാ അംഗങ്ങളുടെയും സമയോചിതമായ ഇടപെടൽ കൊണ്ട് അപകടം നടന്ന ഉടൻ തന്നെ ആളുകളെ ആശുപത്രികളിലെക്ക് എത്തിക്കുവാൻ സാധിച്ചു.
പ്രധാനമന്ത്രി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ,എത്രയും വേഗം ആളുകൾ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി അറിയിച്ചു.വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്ന ആളുകൾക് വേണ്ട ചികിത്സലഭ്യമാക്കണമെന്നും,വിവിധ സർക്കാർ വകുപ്പുകൾക് ഈ സംഭവവുമായി ബന്ധപ്പെട്ട് അന്യോഷണം നടത്തി ഉടനടി റിപ്പോർട്ട് സമർപ്പിക്കുവാനും നിർദ്ദേശം നൽകി.