- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധരാത്രിയിൽ കാളയെ വളഞ്ഞത് രണ്ട് സിംഹങ്ങൾ; ആത്മധൈര്യം വിടാതെ കാളയും; ഗുജറാത്തിലെ രാത്രികാല ദൃശ്യത്തിന്റെ വൈറൽ വിഡിയോ
വനാതിർത്തിയോട് ചേർന്നുള്ള ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ കാടിറങ്ങുന്നത് പതിവാണ്.ആവാസവ്യവസ്ഥയുടെ ശോഷണവും ഭക്ഷ്യക്ഷാമവുമെല്ലാമാണ് മൃഗങ്ങൾ കാടിറങ്ങുന്നതിനു പിന്നിലെന്നാണ് നിഗമനം. പലപ്പോഴും കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ലക്ഷ്യം കന്നുകാലികളാണ്. വളർത്തു നായകളേയും ഇപ്പോൾ വന്യമൃഗങ്ങൾ ആക്രമിക്കുന്ന സംഭവങ്ങൾ ഏറിവരികയാണ്.
ഗുജറാത്തിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. റോഡിൽ നിന്നിരുന്ന കാളയെ ലക്ഷ്യമാക്കകിയെത്തിയ സിംഹങ്ങളുടെ ദൃശ്യമാണിത്. ഗുജറാത്തിലെ ജുനഗഡിലാണ് സംഭവം നടന്നത്. മോട്ടാ ഹഡ്മതിയാ ഗ്രാമത്തിൽ ഇരുട്ടിന്റെ മറവിൽ ഇരതേടിയിറങ്ങിയ രണ്ട് സിംഹങ്ങളാണ് കാളയെ വേട്ടയാടാനെത്തിയത്. കൊമ്പ് കുലുക്കിയും സമീപത്തേക്കകെത്തിയ സിംഹത്തെ കുത്താനാഞ്ഞുമൊക്കെ കാള ചെറുത്തു നിന്നു. പല തവണ സിംഹങ്ങൾ കാളയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴും കാള സധൈര്യം അവയെ നേരിടുകയായിരുന്നു. ഒടുവിൽ കാള അവവിടെനിന്നും മമറ്റൊരു സ്ഥലത്തേക്ക് നടന്നകന്നു. സിംഹങ്ങൾ കാളയെ പിന്തുടർന്നെങ്കിലും ഒടുവിൽ രക്ഷയില്ലെന്ന് കണ്ട് മടങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്.
കാളയുടെ ധൈര്യത്തെ അഭിനന്ദിച്ച് വിഡിയോയിക്ക് താഴെ നിരവധി ആളുകൾ അഭിപ്രായം പങ്കുവയ്ക്കുന്നുണണ്ട്. സിംഹങ്ങൾ ചെറുതായതിനാലാവാം കാള രക്ഷപ്പെട്ടതെന്നാണ് ഒരു വിഭാഗത്തതിന്റെ നിഗമനം.
മറുനാടന് മലയാളി ബ്യൂറോ