ഗോൾവെ: അയർലണ്ടിലെ ഗോൾവേയിൽ മെയ് 8 ന്, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മലങ്കര ഓർത്തഡോക്ൾസ് സഭയുടെ യുകെ-യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനധിപൻ, അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി വിശുദ്ധ കുർബാന അർപ്പിക്കുന്നു. ഗോൾവേയിലെ ലോക്രീയ-ബുള്ളയിൻ സെന്റ്. പാട്രിക് പള്ളിയിൽ വച്ചാണ് ഗോൽവെ പ്രയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസന മെത്രാപ്പൊലീത്ത പ്രഥമ വി. കുർബാന അർപ്പിക്കുന്നത്. വി. കുർബാനയിലേക്കും തുടർന്നുള്ള സ്‌നേഹവിരുന്നിലേക്കും എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സക്കറിയ ജോർജ് അറിയിച്ചു.

പള്ളിയുടെ വിലാസം: Bullaun Church, Gortcam, Loughrea, Co. Galway

വിശദ വിവരങ്ങൾക്ക്: വർഗീസ് വൈദ്യൻ: Mob: 085-833-3437