- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ ചിത്രങ്ങൾ പുറത്ത്; ചിത്രങ്ങൾ പുറത്ത് വിട്ടത് ഇന്ത്യയിലെ ജപ്പാൻ എംബസി
ന്യൂഡൽഹി: മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ പ്രൊജക്ടിന് വേണ്ടിയുള്ള ജപ്പാന്റെ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് ഇന്ത്യയിലെ ജപ്പാൻ എംബസി. ഇഫൈവ് സീരീസ് ഷിങ്കാൺസെൻ എന്ന ബുള്ളറ്റ് ട്രെയിന്റെ പരിഷ്കരിച്ച മോഡലായിരിക്കും പദ്ധതിക്കായി ഉപയോഗിക്കുക.
2023-ഓടെ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. 508 കിലോമീറ്റർ നീളമുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി സർക്കാർ അനുമതി നൽകിയിരുന്നു. ജപ്പാൻ സർക്കാരിന്റെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെ നാഷണൽ ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് ആണ് ഇത് നടപ്പാക്കുന്നത്. പദ്ധതിക്ക് 1,08,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മറുനാടന് ഡെസ്ക്
Next Story