ർഗർ കിങിന്റെ സിംഗപ്പൂർ ഔട്ട്‌ലെറ്റുകളിൽ ഇനി ശീതളപാനിയങ്ങൾക്കൊപ്പം പ്ലാസ്റ്റിക് സ്‌ട്രോകൾ ലഭിക്കില്ല. രാജ്യത്തെ 42 ഓളം ഔട്ട് ലെറ്റുകളിൽ നിന്നും പ്ലാസ്റ്റിക് പ്ലാസ്റ്റിക് ലിഡുകളും സ്‌ട്രോകളും നീക്കാൻ കമ്പനി തീരുമാനിച്ചു.തിങ്കളാഴ്‌ച്ച മുതൽ ഇത് നടപ്പിലാക്കി തുടങ്ങുകയും ചെയതതായി കമ്പനി അധികൃതർ അറിയിച്ചു.

എന്നാൽ നിരോധനം നടപ്പിലാക്കിയിട്ടും ഉപഭോക്താക്കൾ ഇപ്പോഴും കൗണ്ടറിലെത്തി സ്‌ട്രോകളും ലിഡുകളും ആവശ്യപ്പെടുന്നതായും ഇവർ അറിയിച്ചു. എന്നാൽ ഡെലിവറിയായി എത്തിക്കുന്ന സാധനങ്ങൾക്ക് ഇപ്പോഴും സ്‌ട്രോകളും ലിഡുകളും നല്കി വരുന്നുണ്ട്.

വർഷംതോറും 14.7 മെട്രിക് ടൺ പ്ലാസ്്റ്റിക് ഇപയോഗിക്കുന്നുണ്ടെന്നാണ് ബർഗർ കിങ് കമ്പനി വിലയിരുത്തുന്നത്. ഇത് ഒരുപരിധി വരെ കുറച്ച് പരിസ്ഥിതിയെ സംരക്ഷിക്കാനാണ് പുതിയ തീരുമാനം.