രാജ്യത്ത് മോഷ്ടാക്കളുടെ എണ്ണം കുടിവരുന്നതായി റിപ്പോർട്ട്. ടാറങ്ക് റിജിയനിൽ ഈ വർഷം തുടങ്ങിയതിൽ പിന്നെ 40 ശതമാനത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് കണക്ക്. ഇതോടെ കരുതലെടുക്കാൻ മുന്നറിയിപ്പുമായി പൊലീസും രംഗത്തെത്തി.

വീടിന്റെ ജനാലകളും വാതിലുകളും എപ്പോഴും പൂട്ടി വീടിന്റെ സുരക്ഷ ജനങ്ങൾ ഉറപ്പ് വരുത്തണമെന്ന് പൊലീസ് അറിയിച്ചു. രാജ്യമെമ്പാടും വീട്ടുകവർച്ചകളുടെ എണ്ണം 16 ശതമാനം ഉയർന്നതായാണ് കണക്കുകൾ. രാജ്യമൊട്ടാകെ കഴിഞ്ഞവർഷം എഴുപതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

വീട്ടുസാധനകളാണ് മോഷ്ടക്കൾ തട്ടിയടെുത്ത് കടുന്നകളയുന്നത്. വീട്ടുപകരണങ്ങൾ, സൈക്കിൽ, തുണികൾ എന്നിവയെല്ലാം മോഷണം പോകുന്നസാധനങ്ങളാണ്. കരുതലെന്നോണം വീടുകളിൽ ക്യാമറകളും, അലാറവും, വാതിലുകളിൽ ഡെഡ്‌ബോൾട്ട് എന്നിവ ഘടിപ്പിക്കുന്നത് ഉചിതമായിരിക്കും.വീട്ട് കവർച്ച പോലെ തന്നെ വാഹനമോഷണവും കൂടിവരുന്നതായാണ് സൂചന.

സംശയാസ്പദമായ സാഹചര്യത്തിൽ വീടിന് പരിസരത്തായി എന്ത് കണ്ടാലും പൊലീസിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.