- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം നഗരത്തിൽ രണ്ടുകടകളിൽ മോഷണം; ലക്ഷങ്ങളുടെ നഷ്ടം
കോതമംഗലം: നഗരമധ്യത്തിൽ രണ്ടിടത്ത് ഇന്നലെ മോഷണം നടന്നു. മൂവാറ്റുപുഴ റൂട്ടിൽ പി.ഒ ജംഗഷനിലെ ജോസ് കോളേജിന് എതിർവശത്തുള്ള മൊബൈൽ ഷോപ്പിലും, ഗോൾഡ് കവറിങ് സ്ഥാപനത്തിലുമാണ് മോഷണം നടന്നത്. സുപ്രിം ഗോൾഡ് കവറിങ് സ്ഥാപനത്തിൽ 70,000 രൂപയുടെ നഷ്ടം സംഭവിച്ചു. സെൽ സ്‌പോട്ട് എന്ന മൊബൈൽ ഷോപ്പിൽ നിന്നും വിവിധ മൊബൈൽ കമ്പനികളുടെ ഓൺലൈൻ മൊബൈലുകളും, വിവോ കമ്പനിയുടെ സെൽ ഫോണുകളുമാണ് മോഷണം പോയത്.
കൂടാതെ ലാപ്‌ടോപ്പും കംപ്യൂട്ടറും മോഷ്ടാവ് കൊണ്ടുപോയി. റിപ്പയർ ചെയ്ത് വച്ച മൊബൈലുകൾ നിലത്തെറിഞ്ഞതും കട ഉടമക്ക് ഭീമമായ നഷ്ടത്തിന് കാരണമായി. രാത്രി രണ്ടരയോടെ പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ച മോഷ്ടാവ് ആളൈ തിരിച്ചറിയാതിരിക്കാനായി റെയിൻകോട്ടും, ഫെയ്‌സ് മാസ്‌കും, കൈയിൽ ഗ്ലൗസും ധരിച്ചിരുന്നു.
നാലു ലക്ഷത്തിനടുത്ത് നഷ്ടം സംഭവിച്ചതായി കട ഉടമ മുനീർ പറഞ്ഞു.രണ്ട് ആരാധനാലയങ്ങളിലും കഴിഞ്ഞ ദിവസം കവർച്ച നടന്നിരുന്നു. തിരക്കേറിയ നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നതറിഞ്ഞ് വ്യാപാരികൾ ആശങ്കയിലാണ്