- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രിയയിൽ കർശനമായ ബുർഖ നിരോധനം നിലവിൽവന്നു; ശിരോവസ്ത്രം ധരിച്ച സ്ത്രീകളുടെ മുഖാവരണം മാറ്റാൻ പൊലീസ് തന്നെ തെരുവിൽ; കടുത്ത ഇസ്ലാമോഫോബിയ എന്നാരോപിച്ച് മുസ്ലീങ്ങൾ
മുഖം മറച്ചുകൊണ്ടുള്ള ശിരോവസ്ത്രത്തിന് ഓസ്ട്രിയയിൽ കർശന വിലക്ക് നിലവിൽ വന്നു. പൊതുസ്ഥലങ്ങളിൽ മുഖം മറച്ചുകൊണ്ട് സഞ്ചരിക്കുന്നതിനാണ് വിലക്ക്. മുസ്ലിം സ്ത്രീകളുടെ ബുർഖയ്ക്കുമാത്രമല്ല, മെഡിക്കൽ മാസ്‌കുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. മുഖം മറച്ചുകൊണ്ട് സ്‌കാർഫ് ധരിക്കാനും അനുവാദമില്ല. നിരോധനം ലംഘിക്കുന്നവരെ കണ്ടെത്തി അവരെ പിന്തിരിപ്പിക്കുന്നത് പൊലീസ് നേരിട്ട് തെരുവിലിറങ്ങിയിട്ടുണ്ട്. എന്നാൽ, ചില ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ആചാരപരമായ ചില ചടങ്ങുകളിൽ ഇത്തരം വസ്ത്രമാകാമെന്നാണ് ഇളവ്. വിലക്ക് കടുത്ത ഇസ്ലാം വിരോധത്തെത്തുടർന്നാണെന്ന വിമർശനമുയരുന്നുണ്ടെങ്കിലും അത് കർശനമായി പാലിക്കാൻ തന്നെയാണ് സർക്കാര് തീരുമാനം. ഓസ്ട്രിയയിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ സുരക്ഷ കണക്കിലെടുത്തും അവരുടെ ആശങ്ക ഒഴിവാക്കുന്നതിനുമാണ് ഇത്തരമൊരു തീരുമാനമെന്ന് വിലക്ക് പ്രഖ്യാപിച്ചുകൊണ്ട് അധികൃതർ പറഞ്ഞു. മറ്റു പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുമുള്ള വിലക്ക് തന്നെയാണ് ഇവിടെയും നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അറബ്
മുഖം മറച്ചുകൊണ്ടുള്ള ശിരോവസ്ത്രത്തിന് ഓസ്ട്രിയയിൽ കർശന വിലക്ക് നിലവിൽ വന്നു. പൊതുസ്ഥലങ്ങളിൽ മുഖം മറച്ചുകൊണ്ട് സഞ്ചരിക്കുന്നതിനാണ് വിലക്ക്. മുസ്ലിം സ്ത്രീകളുടെ ബുർഖയ്ക്കുമാത്രമല്ല, മെഡിക്കൽ മാസ്‌കുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. മുഖം മറച്ചുകൊണ്ട് സ്‌കാർഫ് ധരിക്കാനും അനുവാദമില്ല. നിരോധനം ലംഘിക്കുന്നവരെ കണ്ടെത്തി അവരെ പിന്തിരിപ്പിക്കുന്നത് പൊലീസ് നേരിട്ട് തെരുവിലിറങ്ങിയിട്ടുണ്ട്.
എന്നാൽ, ചില ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ആചാരപരമായ ചില ചടങ്ങുകളിൽ ഇത്തരം വസ്ത്രമാകാമെന്നാണ് ഇളവ്. വിലക്ക് കടുത്ത ഇസ്ലാം വിരോധത്തെത്തുടർന്നാണെന്ന വിമർശനമുയരുന്നുണ്ടെങ്കിലും അത് കർശനമായി പാലിക്കാൻ തന്നെയാണ് സർക്കാര് തീരുമാനം. ഓസ്ട്രിയയിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ സുരക്ഷ കണക്കിലെടുത്തും അവരുടെ ആശങ്ക ഒഴിവാക്കുന്നതിനുമാണ് ഇത്തരമൊരു തീരുമാനമെന്ന് വിലക്ക് പ്രഖ്യാപിച്ചുകൊണ്ട് അധികൃതർ പറഞ്ഞു.
മറ്റു പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുമുള്ള വിലക്ക് തന്നെയാണ് ഇവിടെയും നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അറബ് ലോകത്തുനിന്നുംമറ്റും ധാരാളം വിനോദസഞ്ചാരികളെത്തുന്ന ഓസ്ട്രിയയിൽ വിലക്ക് സഞ്ചാരികൾക്കും ബാധകമാണ്. കാലാവധി പൂർത്തിയാക്കുന്ന ചാൻസലൻ ക്രിസ്റ്റ്യൻ കേണിന്റെ സർക്കാരിന്റേതാണ് തീരുമാനം. ഒക്ടോബർ 15-നാണ് പൊതുതിരഞ്ഞെടുപ്പ്. പൊതുതിരഞ്ഞെടുപ്പിനുശേഷവും വിലക്ക് കൂടുതൽ കർശനമാകാനാണ് സാധ്യത. കുടിയേറ്റവിരുദ്ധരായ ഫ്രീഡം പാർട്ടി തീവ്ര വലതുപക്ഷ നേതാവായ സെബാസ്റ്റ്യൻ കുഴ്‌സുമായി ചേർന്ന് മുന്നണിയുണ്ടാക്കിയേക്കുമെന്നാണ് സൂചന. ഫ്രീഡം പാർട്ടിയുടെ നല്ലൊരുശതമാനം വോട്ടർമാരെയും 31-കാരനായ കുഴ്‌സ് തന്റെ ഭാഗത്താക്കിയതായി സൂചനയുണ്ട്.
ശിരോവസ്ത്ര വിലക്കിനെതിരെ വിയന്നയിൽ കഴിഞ്ഞദിവസം ഇസ്ലാമിക സംഘടനകളും മറ്റ് സംഘടനകളും പ്രതിഷേധ പ്രകടനം നടത്തി. മുഖംമൂടികൾ അണിഞ്ഞുകൊണ്ടാണ് പ്രതിഷേധക്കാർ പ്രകടനത്തിൽ പങ്കെടുത്തത്. യൂറോപ്പിൽ മതപരമായ ശിരോവസ്ത്രങ്ങൾക്ക് വിലക്കില്ലാത്ത രാജ്യങ്ങളിലൊന്ന് ബ്രിട്ടനാണ്. നെതർലൻഡ്‌സിൽ അധോസഭ ശിരോവസ്തം ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഉപരിസഭകൂടി അംഗീകരിക്കുന്നതോടെ വിലക്ക് നിലവിൽ വരും.
ഫ്രാൻസാണ് ശിരോവസ്ത്രം ആദ്യമായി വിലക്കിയത്. 2011 ഏപ്രിൽ മുതൽ അവിടെ മുഖം മറച്ചുള്ള വസ്ത്രധാരണത്തിന് വിലക്കുണ്ട്. ജർമനിയിലും ഭാഗീകമായി വിലക്ക് നിലവിലുണ്ട്. പൊതു ഇടങ്ങളിൽ മുഖാവരണം അനുവദിച്ചിട്ടില്ല. ബെൽജിയത്തിലും ബൾഗേറിയയിലുമൊക്കെ മുഖം മറച്ചുകൊണ്ടുള്ള ബുർഖകൾ കർശനമായി വിലക്കിയിട്ടുണ്ട്.