- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെന്മാക്കും ബുർഖ നിരോധിക്കുന്നു; സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ എല്ലാം ശിരോവസ്ത്രം നിരോധിക്കും; കഴിഞ്ഞ ദിവസം ബുർഖ നിരോധിച്ച ഓസ്ട്രിയയിൽ സംഘർഷം പതിവായി
ബുർഖയും നിഖാബും നിരോധിക്കാനൊരുങ്ങുന്ന അടുത്ത യൂറോപ്യൻ രാജ്യമാകാൻ ഡെന്മാർക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. മുഖം മറയ്ക്കുന്ന ചില വസ്ത്രങ്ങളെ നിരോധിക്കുന്നതിന് മിക്ക ഡാനിഷ് പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇതതിനുള്ള നീക്കം തകൃതിയായിരിക്കുന്നത്. ഇതോടെ സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ എല്ലാം ശിരോവസ്ത്രം നിരോധിക്കുമെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബുർഖ നിരോധിച്ച ഓസ്ട്രിയയിൽ സംഘർഷം പതിവായെന്നും റിപ്പോർട്ടുണ്ട്. പൂർണമായും ഭാഗികമായും മുഖം മറയ്ക്കുന്ന ബുർഖയും നിഖാബും പോലുള്ള വസ്ത്രങ്ങൾ നിരോധിക്കുന്ന കാര്യത്തിൽ യൂറോപ്പിൽ നിലവിൽ രണ്ട് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇത് മതസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നാണ് ബുർഖയെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. എന്നാൽ ഇത് സ്ത്രീകളുടെ സ്വാതന്ത്ര്യവും വ്യക്തിത്വവും അടിച്ചമർത്തുന്നതാണെന്നാണ് ബുർഖക്കെതിരായുള്ളവർ ആരോപിക്കുന്നു. നിഖാബ് കണ്ണുകൾ ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം മറയ്ക്കുമ്പോൾ ബുർഖ കണ്ണുകളടക്കം മറയ്ക്കുന്നതാണ്. ഇതിൽ കണ്ണിന് മുന്നിൽ നേരിയൊരു തുണിയാണ്
ബുർഖയും നിഖാബും നിരോധിക്കാനൊരുങ്ങുന്ന അടുത്ത യൂറോപ്യൻ രാജ്യമാകാൻ ഡെന്മാർക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. മുഖം മറയ്ക്കുന്ന ചില വസ്ത്രങ്ങളെ നിരോധിക്കുന്നതിന് മിക്ക ഡാനിഷ് പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇതതിനുള്ള നീക്കം തകൃതിയായിരിക്കുന്നത്. ഇതോടെ സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ എല്ലാം ശിരോവസ്ത്രം നിരോധിക്കുമെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബുർഖ നിരോധിച്ച ഓസ്ട്രിയയിൽ സംഘർഷം പതിവായെന്നും റിപ്പോർട്ടുണ്ട്. പൂർണമായും ഭാഗികമായും മുഖം മറയ്ക്കുന്ന ബുർഖയും നിഖാബും പോലുള്ള വസ്ത്രങ്ങൾ നിരോധിക്കുന്ന കാര്യത്തിൽ യൂറോപ്പിൽ നിലവിൽ രണ്ട് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ഇത് മതസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നാണ് ബുർഖയെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. എന്നാൽ ഇത് സ്ത്രീകളുടെ സ്വാതന്ത്ര്യവും വ്യക്തിത്വവും അടിച്ചമർത്തുന്നതാണെന്നാണ് ബുർഖക്കെതിരായുള്ളവർ ആരോപിക്കുന്നു. നിഖാബ് കണ്ണുകൾ ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം മറയ്ക്കുമ്പോൾ ബുർഖ കണ്ണുകളടക്കം മറയ്ക്കുന്നതാണ്. ഇതിൽ കണ്ണിന് മുന്നിൽ നേരിയൊരു തുണിയാണ് സജ്ജമാക്കിയിരിക്കുന്നത്. ഫ്രാൻസ്, ബെൽജിയം,നെതർലാൻഡ്‌സ്, ബൾഗേറിയ, ജർമൻ സ്റ്റേറ്റായ ബവേറിയ എന്നിവിടങ്ങളിലെല്ലാം പൂർണമായും മൂടുന്ന മുഖാവരണങ്ങൾ പൊതുസ്ഥലങ്ങളിൽ ധരിക്കുന്നതിന് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
ഇത് മതപരമായ വസ്ത്രധാരണത്തിനുള്ള നിരോധനമല്ലെന്നാണ് ഡെന്മാർക്കിലെ ലിബറൽ പാർട്ടിയിലെ വക്താവായ എല്ലെമാൻ ജെൻസൻ പ്രതികരിച്ചിരിക്കുന്നത്. ഡാനിഷ് പീപ്പിൾസ് പാർട്ടിയും സോഷ്യൽ ഡെമോക്രാറ്റ്‌സുകളും നിരോധനത്തെ അനുകൂലിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നിന് ബുർഖ നിരോധിച്ചതിനെ തുടർന്ന് ഓസ്ട്രിയയിൽ സംഘർഷങ്ങൾ പതിവായെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലെ സീഗ്ലെർഗസ്സെസ് സ്‌റ്റേഷനടുത്ത് ബുർഖ ധരിച്ച് നിന്ന മുസ്ലിം സ്ത്രീയെ നിരോധന വിവരം ഒരു ടീച്ചർ ഓർമിപ്പിച്ചതിനെ തുടർന്ന് അവരെ ബുർഖയെ അനുകൂലിക്കുന്ന ഒരു പറ്റം പേർ ആക്രമിച്ചിരുന്നു.
തന്നെ നിലത്തേക്ക് തള്ളിയിട്ടുവെന്നും വംശീയവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നുവെന്നും ടീച്ചർ വെളിപ്പെടുത്തുന്നു. ബുർഖ നിരോധിക്കുന്നതിനുള്ള നിയമം ഓസ്ട്രിയൻ പാർലിമെന്റ് മെയിലായിരുന്നു അഡോപ്റ്റ് ചെയ്തിരുന്നത്. പുതിയ നിരോധനം അനുസരിച്ച് ഇവിടെ പൊതുസ്ഥലങ്ങളിൽ ബുർഖയോ മുഖാവരണമോ ധരിച്ചാൽ 150 യൂറോ പിഴ നൽകേണ്ടി വരും.