കെയ്‌റോ: പൊതു സ്ഥലങ്ങളിൽ ബുർഖ നിരോധിക്കാനുള്ള നീക്കവുമായി ഈജിപ്റ്റ്. രാജ്യത്ത് നില നിൽക്കുന്ന ഇസ്ലാം ഭീകരതയ്ക്കുള്ള തിരിച്ചടിയായാണ് നടപടിയെന്നാണ് സൂചന. ആറ് ക്രിസ്ത്യൻ   മത വിശ്വാസികൾ ഉൾപ്പടെയുള്ളവരെ ഐഎസ്‌ഐഎസ് വെടിവച്ച് കൊന്ന സംഭവത്തിന് പിന്നാലെയാണ് സർക്കാർ തീരുമാനം.

രാജ്യത്തെ ആശുപത്രികൾ, ആരോഗ്യ ക്ലിനിക്കുകൾ, സ്‌കൂളുകൾ, സിനിമാ തിയേറ്ററുകൾ, മ്യൂസിയം എന്നിവിടങ്ങൾ ഉൾപ്പടെയുള്ള പൊതു സ്ഥലങ്ങളിൽ ബുർഖ നിരോധിക്കാനുള്ള ബിൽ പാർലമെന്റിൽ പാസാക്കാനുള്ള നീക്കമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

മുഖം മുഴുവൻ മൂടുന്ന തരം ബുർഖ ധരിക്കുന്ന സ്ത്രീകൾക്ക് 1000 ഈജിപ്ഷ്യൻ പൗണ്ട് പിഴയിടാക്കാനും സർക്കാർ നീക്കം നടത്തുന്നതായി രാജ്യത്തെ മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. മാത്രമല്ല ബുർഖ ധരിച്ച് രാജ്യത്ത് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന തീവ്രവാദ സംഘടങ്ങൾ രംഗത്തിറങ്ങുന്നുവെന്നും പരാതിയുണ്ട്. ഇത് ഇസ്ലാം എന്ന മതത്തിന് എതിരായല്ലെന്നും ബുർഖ ധരിക്കണമെന്ന് ഇസ്ലാം മതം നിർബന്ധിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.