സ്‌ട്രേലിയയിൽ ബുർഖ നിരോധിക്കണമെന്ന് വാദിക്കുന്ന വൺ നാഷൻ പാർട്ടി നേതാവും ക്യൻസ് ലാൻഡ് സെനറ്ററുമായ പൗളിനെ ഹാൻസൻ ബുർഖ ധരിച്ച് ഓസ്‌ട്രേലിയൻ പാർലിമെന്റിൽ ബുർഖ ധരിച്ചെത്തി ഏവരെയും ഞെട്ടിച്ചു...!! ബുർഖ ധരിച്ച് മുഖം വരെ ധരിച്ച് ഒരാൾ പാർലിമെന്റിലേക്ക് കൂസലില്ലാതെ കയറി വരുന്നത് കണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് അത് ഹാൻസനാണെന്ന് അവർക്ക് തിരിച്ചറിയാൻ സാധിച്ചത്...!! ബുർഖ നിരോധനത്തിനായുള്ള തന്റെ ആവശ്യം ബോധിപ്പിക്കുന്നതിനുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു ഇവർ ഈ അസാധാരണ പ്രകടനം നടത്തി ശ്രദ്ധ നേടിയിരിക്കുന്നത്.

ബുർഖയോടുള്ള ഹാൻസന്റെ കടുത്ത വിരോധം കാരണം ഇവർ നേരത്തെ തന്നെ വൻ വിവാദങ്ങളിൽ നിറഞ്ഞ് നിന്നിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം പാർലിമെന്ററി ക്വസ്റ്റ്യൻ ടൈമിലാണ് ഇവർ ബുർഖ ധരിച്ചെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ളതും പൂർണമായി മൂടുന്നതുമായ വസ്ത്രം നിരോധിക്കണമെന്ന് അവർ അപ്പോഴും സർക്കാരിനോട് ശക്തിയുക്തം വാദിച്ചിരുന്നു. താൻ ഇപ്പോൾ ധരിച്ചിരിക്കുന്ന ബുർഖ നീക്കുന്നതിൽ തനിക്ക് സന്തോഷമേയുള്ളുവെന്നും കാരണം ഇത് ഈ പാർലിമെന്റിന് യോജിച്ച വസ്ത്രമല്ലെന്നും അവർ പ്രസ്താവിച്ചു.

ഹാൻസന്റെ ഇത്തരത്തിലുള്ള രംഗപ്രവേശം സെനറ്റിൽ ചിരിയും ബഹളവും ഉയർത്തിയിരുന്നു. തുടർന്ന് അച്ചടക്കം പാലിക്കാൻ സെനറ്റ് പ്രസിഡന്റ് സ്റ്റീഫൻ പാരി ഉത്തരവിടുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബുർഖ നിരോധിക്കേണ്ടതല്ലേയെന്ന് ഹാൻസൻ ഉച്ചത്തിൽ ചോദിക്കുന്നതും കേൾക്കാമായിരുന്നു. തീവ്രവാദം ഓസ്‌ട്രേലിയക്ക് കടുത്ത ഭീഷണിയായി വളർന്ന് വരുന്ന സാഹചര്യത്തിൽ ജനങ്ങളിൽ ഭൂരിഭാഗം പേരും ബുർഖ നിരോധിക്കുന്നതിനെ അനുകൂലിക്കുന്നുവെന്നും ഹാൻസൻ വിളിച്ച് പറയുന്നുണ്ടായിരുന്നു.

ഇവരുടെ പ്രകടനത്തോട് ഓപ്പോസിഷൻ ബെഞ്ചുകാർ കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചത്. ഹാൻസനെ ചേബറിൽ നിലനിർത്തുന്നത് ഉചിതമാണോ എന്ന് ക്രോസ് ബെഞ്ചറായ ഡെറിൻ ഹിൻച് ചോദിച്ചിരുന്നു. ഹാൻസൻ മുസ്ലിം വിശ്വാസിയല്ലെന്നിരിക്കെ ബുർഖ ധരിച്ച് വന്നത് ഫാൻസിഡ്രസിന് സമാനമാണെന്നും അതിനാൽ താനും നാളെ ഫാൻസി ഡ്രസണിഞ്ഞ് വന്നാൽ പാർലിമെന്റിൽ കയറ്റുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.എന്നാൽ ബുർഖ നിരോധിക്കാൻ ഫെഡറൽ ഗവൺമെന്റിനോട് ഹാൻസൻ ആവശ്യപ്പെടുന്നത് തുടർന്നിരുന്നു. അഞ്ച് ലക്ഷത്തോളം മുസ്ലീങ്ങൾ രാജ്യത്തുണ്ടെന്നും അവരെല്ലാം നിയമം അനുസരിച്ച് നല്ല ആളുകളായി ജീവിക്കുന്നവരാണെന്നുമാണ് ഹാൻസന്റെ നീക്കത്തെ അപലപിച്ച് അറ്റോർണി ജനറൽ ജോർജ് ബ്രാൻഡിസ് പ്രതികരിച്ചിരിക്കുന്നത്.