- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രിയയിൽ പൊതുസ്ഥലങ്ങളിൽ ഇനി മുഖംമറയ്ക്കാൻ പാടില്ല; ഒക്ടോബർ ഒന്നു മുതൽ ബുർഖ നിരോധനം പ്രാബല്യത്തിൽ
വിയന്ന: പൊതുസ്ഥലങ്ങളിൽ മുസ്ലിം ആചാരപ്രകാരമുള്ള മുഖം മറയ്ക്കലിന് നിരോധനം വരുന്നു. ഇതുസംബന്ധിച്ച നിയമം കഴിഞ്ഞ ദിവസം പാസാക്കി. ഓക്ടോബർ ഒന്നു മുതൽ രാജ്യത്ത് ബുർഖ നിരോധനം നടപ്പാക്കും. നിയമം ലംഘിക്കുന്നവർക്ക് 150 യൂറോ വരെ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഓസ്ട്രിയയിലും ബുർഖ നിരോധനം നടപ്പിലാകുന്നതോടെ 2011-ൽ ഫ്രാൻസിൽ തുടങ്ങി വച്ചതും പിന്നീട് മറ്റു പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും നടപ്പാക്കിയ നിയമം ഇവിടെയും നടപ്പാക്കുകയാണ്. മെയ് മാസത്തിൽ പാർലമെന്റിൽ പാസായ നിയമം കഴിഞ്ഞാഴ്ച പ്രസിഡന്റ് ഒപ്പു വച്ചു. രാജ്യത്ത് ഭീകരവാദത്തിന് തടയിടാനും മറ്റുമായി കുടിയേറ്റക്കാർ ഒരു ഇന്റഗ്രേഷൻ കോൺട്രാക്ടിൽ കൂടി ഒപ്പുവയ്ക്കണമെന്ന് നിയമവ്യവസ്ഥയുണ്ട്. കുടിയേറ്റക്കാർക്കായി 12 മാസം നീണ്ടു നിൽക്കുന്ന ഇന്റഗ്രേഷൻ പ്രോഗ്രാമും നടപ്പിലാക്കും. രാജ്യത്തെ മൂല്യങ്ങളെക്കുറിച്ച് മനസിലാക്കാനും ജർമൻ ഭാഷാ നൈപുണ്യം നേടുന്നതിനുമാണിത്. ഇതിൽ പങ്കെടുക്കാത്തവർക്ക് സോഷ്യൽ സെക്യുരിറ്റി പേയ്‌മെന്റുകൾ തടയുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരു
വിയന്ന: പൊതുസ്ഥലങ്ങളിൽ മുസ്ലിം ആചാരപ്രകാരമുള്ള മുഖം മറയ്ക്കലിന് നിരോധനം വരുന്നു. ഇതുസംബന്ധിച്ച നിയമം കഴിഞ്ഞ ദിവസം പാസാക്കി. ഓക്ടോബർ ഒന്നു മുതൽ രാജ്യത്ത് ബുർഖ നിരോധനം നടപ്പാക്കും. നിയമം ലംഘിക്കുന്നവർക്ക് 150 യൂറോ വരെ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഓസ്ട്രിയയിലും ബുർഖ നിരോധനം നടപ്പിലാകുന്നതോടെ 2011-ൽ ഫ്രാൻസിൽ തുടങ്ങി വച്ചതും പിന്നീട് മറ്റു പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും നടപ്പാക്കിയ നിയമം ഇവിടെയും നടപ്പാക്കുകയാണ്.
മെയ് മാസത്തിൽ പാർലമെന്റിൽ പാസായ നിയമം കഴിഞ്ഞാഴ്ച പ്രസിഡന്റ് ഒപ്പു വച്ചു. രാജ്യത്ത് ഭീകരവാദത്തിന് തടയിടാനും മറ്റുമായി കുടിയേറ്റക്കാർ ഒരു ഇന്റഗ്രേഷൻ കോൺട്രാക്ടിൽ കൂടി ഒപ്പുവയ്ക്കണമെന്ന് നിയമവ്യവസ്ഥയുണ്ട്. കുടിയേറ്റക്കാർക്കായി 12 മാസം നീണ്ടു നിൽക്കുന്ന ഇന്റഗ്രേഷൻ പ്രോഗ്രാമും നടപ്പിലാക്കും. രാജ്യത്തെ മൂല്യങ്ങളെക്കുറിച്ച് മനസിലാക്കാനും ജർമൻ ഭാഷാ നൈപുണ്യം നേടുന്നതിനുമാണിത്. ഇതിൽ പങ്കെടുക്കാത്തവർക്ക് സോഷ്യൽ സെക്യുരിറ്റി പേയ്‌മെന്റുകൾ തടയുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും.
2015-നു ശേഷം 90,000ത്തിലധികം അഭയാർഥികളാണ് രാജ്യത്ത് എത്തിച്ചേർന്നിട്ടുള്ളത്.