- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ട് ബസുകൾ നാളെ ഓടിക്കുന്നത് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിന്റെ ധനശേഖരണാർത്ഥം; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായി വീണ്ടും കോതമംഗലത്തെ ബസ് സർവ്വീസ് ഗ്രൂപ്പ് ഐഷാസ്
കോതമംഗലം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കോതമംഗലത്തെ പ്രമുഖ ബസ് സർവ്വീസ് ഗ്രൂപ്പ് ഐഷാസ് വീണ്ടും മാതൃകയാകുന്നു. തിങ്കളാഴ്ച ഐഷാസ് ഗ്രൂപ്പിന്റെ എല്ലാ ബസ് സർവ്വീസുകളും (എട്ട് ബസുകൾ ) മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിന്റെ ധനശേഖരണാർത്ഥം സർവ്വീസ് നടത്തുമെന്ന് ഉടമ നാസർ ഐഷാസ് അറിയിച്ചു.
വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിങ്കളാഴ്ചത്തെ സർവ്വീസ് കളക്ഷൻ മുഴുവൻ സംഭാവന ചെയ്യന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് നാസർ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ 10 30 ന് കോതമംഗലം മുനിസിപ്പൽ ബസ്സ്റ്റാന്റിൽ ആന്റണി ജോൺ എം എൽ എ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും.
നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ എ നൗഷാദ് അധ്യക്ഷനാകും . പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എം പി അനിൽകുമാർ, അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് ജോജി ഇടയാട്ട്,സെക്രട്ടറി സി ബി നവാസ് , നാസർ ഐഷാസ് എന്നിവർ സംസാരിക്കും. കഴിഞ്ഞ പ്രളയകാലത്തും ബസ് സർവ്വീസ് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐഷാ സ് ഗ്രൂപ്പ് സംഭാവന ചെയ്തിരുന്നു