- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചർച്ചയ്ക്ക് വിളിക്കാതെ സർക്കാർ; തിരുവനന്തപുരത്തൊഴികെ ജനജീവിതം ദുരിതത്തിൽ; സ്വകാര്യ ബസ് സമരം തുടരും; പൊതുപണിമുടക്കിന് ശേഷം ചർച്ച നടക്കാൻ സാധ്യത
തിരുവനന്തപുരം: ബുധനാഴ്ച അർധരാത്രി ആരംഭിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം യാത്രക്കാരെ വലച്ചു. ബസ് ഉടമകളെ ഇതുവരെ സർക്കാർ ചർച്ചയ്ക്കു വിളിച്ചിട്ടില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നു ബസ് ഉടമ സംയുക്ത സമിതി ജനറൽ കൺവീനർ ടി.ഗോപിനാഥൻ പറഞ്ഞു.
ബസ് ചാർജ് വർധന പ്രഖ്യാപിച്ചിരിക്കെ സ്വകാര്യബസ് ഉടമകളുടെ സമരം അനാവശ്യമാണെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. പൊതു പണിമുടക്കിന് ശേഷം മാത്രമേ സമരത്തിൽ ചർച്ചകൾ നടക്കൂവെന്നാണ് സൂചന. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർത്ഥികളുടെ നിരക്ക് മിനിമം ചാർജിന്റെ പകുതിയാക്കി ഉയർത്തുക, കോവിഡ് കാലത്തെ ടാക്‌സ് ഒഴിവാക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
തിരുവനന്തപുരം സിറ്റിയിൽ സ്‌പെഷൽ പെർമിറ്റുള്ള ചില ബസുകൾ സർവീസ് നടത്തിയത് ഒഴികെ സംസ്ഥാനത്ത് ഇന്നലെ സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. പല ജില്ലകളിലും കെഎസ്ആർടിസിക്ക് അധിക സർവീസുകൾ നടത്താനും സാധിച്ചില്ല. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. പരീക്ഷാ കാലത്തെ സമരം വിദ്യാർത്ഥികളേയും വലച്ചു.
മറുനാടന് മലയാളി ബ്യൂറോ