- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം താനൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; റെയിൽവേ പാലത്തിൽ നിന്ന് താഴേക്ക് പതിച്ചു; 15 യാത്രക്കാർക്ക് പരിക്ക്
മലപ്പുറം: മലപ്പുറം താനൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ദേവദാർ റെയിൽവേ പാലത്തിൽ നിന്നും മറിഞ്ഞ് അപകടം .ബസിലുണ്ടായിരുന്ന 15 പേർക്ക് പരിക്കേറ്റു.
വൈകിട്ട് ആറരയോടെയാണ് തിരൂരിൽ നിന്നും താനൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടത്. താനൂർ നഗരത്തിലെ റെയിൽവേ ഓവർബ്രിഡ്ജിൽ വച്ചാണ് അപകടമുണ്ടായത്.
റെയിൽവേ ഓവർബ്രിഡ്ജ് ആയ ദേവദാർ പാലത്തിൽ എത്തിയപ്പോൾ നിയന്ത്രണംവിട്ട ബസ് താഴേക്ക് പതിക്കുകയായിരുന്നു. അമിത വേഗതയിൽ വന്ന ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകർത്ത് താഴേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പൂർണമായും മറിഞ്ഞ ബസിനടിയിൽ യാത്രക്കാർ കുടുങ്ങിയെന്ന ആശങ്ക ആദ്യ ഘട്ടത്തിൽ ഉയർന്നതോടെ ജെസിബി എത്തിച്ച് ബസ് ഉയർത്തി യാത്രക്കാർ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി.
പരിക്കേറ്റ യാത്രക്കാരെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ബസിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല. നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ