- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് മലയാളികൾ അടക്കമുള്ള കുരുന്നുകൾ; അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് സൂചന; അന്വേഷണം പുരോഗമിക്കുന്നു
ഇന്നലെ സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ബസിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് മലയാളികൾ അടക്കമുള്ള നിരവധി കുരുന്നുകൾ. ഷോർട്ട് സർക്യൂട്ട് കാരണമുണ്ടായ അപകടത്തിൽ ബസ് ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്. ബഹ്‌റൈനിലെ ഇസാ ടൗണിലുള്ള ഇന്ത്യൻ സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടു വിടാനെത്തിയ ബസിനാണ് സ്‌കൂളിലെത്തുന്നതിന് തൊട്ട് മുമ്പേ തീപിടിച്ചത്. ബസിനുള്ളിൽ ഉണ്ടായിരുന്ന അൻപതോളം കുട്ടികളിൽ ഭൂരിപക്ഷവും മലയാളികളായിരുന്നു. എൻജിന്റെ ഭാഗത്ത് നിന്ന് തീയുടെ പുക ശ്രദ്ധയിൽ പെട്ട ഉടനെ ബസ് ഡ്രൈവർ മുഴുവൻ കുട്ടികളോടും സ്‌കൂൾ ഗെയ്റ്റിനു സമീപം ഇറങ്ങാൻ ആവശ്യപ്പെട്ടു. സ്‌കൂൾ സ്റ്റാഫംഗങ്ങളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ മുഴുവൻ കുട്ടികളെയും ബസിൽ നിന്ന് ഇറക്കിക്കഴിഞ്ഞതിന് ശേഷമാണ് ബസിൽ തീപിടുത്തമുണ്ടായത്. സിവിൽ ഡിഫൻസ് പൊലീസ് സംഘങ്ങൾ എത്തി തീയണച്ചെങ്കിലും ബസ് ഏതാണ്ട് മുഴുവനായും തന്നെ കത്തി നശിച്ചു. വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷ
ഇന്നലെ സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ബസിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് മലയാളികൾ അടക്കമുള്ള നിരവധി കുരുന്നുകൾ. ഷോർട്ട് സർക്യൂട്ട് കാരണമുണ്ടായ അപകടത്തിൽ ബസ് ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്.
ബഹ്‌റൈനിലെ ഇസാ ടൗണിലുള്ള ഇന്ത്യൻ സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടു വിടാനെത്തിയ ബസിനാണ് സ്‌കൂളിലെത്തുന്നതിന് തൊട്ട് മുമ്പേ തീപിടിച്ചത്. ബസിനുള്ളിൽ ഉണ്ടായിരുന്ന അൻപതോളം കുട്ടികളിൽ ഭൂരിപക്ഷവും മലയാളികളായിരുന്നു. എൻജിന്റെ ഭാഗത്ത് നിന്ന് തീയുടെ പുക ശ്രദ്ധയിൽ പെട്ട ഉടനെ ബസ് ഡ്രൈവർ മുഴുവൻ കുട്ടികളോടും സ്‌കൂൾ ഗെയ്റ്റിനു സമീപം ഇറങ്ങാൻ ആവശ്യപ്പെട്ടു. സ്‌കൂൾ സ്റ്റാഫംഗങ്ങളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ മുഴുവൻ കുട്ടികളെയും ബസിൽ നിന്ന് ഇറക്കിക്കഴിഞ്ഞതിന് ശേഷമാണ് ബസിൽ തീപിടുത്തമുണ്ടായത്. സിവിൽ ഡിഫൻസ് പൊലീസ് സംഘങ്ങൾ എത്തി തീയണച്ചെങ്കിലും ബസ് ഏതാണ്ട് മുഴുവനായും തന്നെ കത്തി നശിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായും ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ട സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കുമെന്നും സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചു. സമയോചിത ഇടപെടൽനടത്തി കുട്ടികളെ ദുരന്തത്തിൽ നിന്ന് രക്ഷിച്ച ബസ് ഡ്രൈവറെയും സ്‌കൂൾ ജീവനക്കാരെയും സ്‌കൂൾ മാനേജ്‌മെന്റ് അഭിനന്ദിച്ചു.