- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലേക്ക് പോന്ന ബസിന്റെ ഡ്രൈവറെ സ്‌പെയിനിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു; യാത്രക്കാർ വഴിയിൽ കിടന്നത് 12 മണിക്കൂർ
ബ്രേയ്ക്ക് ഡൗണാവുക... ടയർ പഞ്ചറാവുക.. .തുടങ്ങിയ കാരണങ്ങളാൽ ബസ് യാത്രക്കാർ വഴിയിൽ കിടക്കേണ്ടി വരുന്നത് സാധാരണമാണ്. എന്നാൽ ബസോടിക്കുന്ന ഡ്രൈവറെ പൊലീസ് പിടിച്ച് കൊണ്ട് പോയതിന്റെ പേരിൽ യാത്രക്കാർ 12 മണിക്കൂറോളം നേരം വഴിയിൽ കിടക്കുകയെന്നത് ഒരു അപൂർവസംഭവമായിരിക്കും. സ്‌പെയിനിൽ നിന്ന് ലണ്ടനിലേക്ക് പോന്ന ബസിലെ യാത്രക്കാർക്കാണ് ഈ ഗതികേടു
ബ്രേയ്ക്ക് ഡൗണാവുക... ടയർ പഞ്ചറാവുക.. .തുടങ്ങിയ കാരണങ്ങളാൽ ബസ് യാത്രക്കാർ വഴിയിൽ കിടക്കേണ്ടി വരുന്നത് സാധാരണമാണ്. എന്നാൽ ബസോടിക്കുന്ന ഡ്രൈവറെ പൊലീസ് പിടിച്ച് കൊണ്ട് പോയതിന്റെ പേരിൽ യാത്രക്കാർ 12 മണിക്കൂറോളം നേരം വഴിയിൽ കിടക്കുകയെന്നത് ഒരു അപൂർവസംഭവമായിരിക്കും. സ്‌പെയിനിൽ നിന്ന് ലണ്ടനിലേക്ക് പോന്ന ബസിലെ യാത്രക്കാർക്കാണ് ഈ ഗതികേടുണ്ടായിരിക്കുന്നത്. ബസ് യാത്രക്കാരുടെ സ്ഥിതി ലോകമാകമാനം ചിലപ്പോഴൊക്കെ ഏതാണ്ടൊരുപോലെയാണെന്നാണ് ഇത് കേൾക്കുമ്പോൾ തോന്നുക.
ബ്രിട്ടീഷുകാരടക്കം 60 യാത്രക്കാരുമായി റോഡ്‌സൈഡിൽ 12 മണിക്കൂറോളം ബസ് കിടക്കുകയായിരുന്നു. മറ്റൊരു ഡ്രൈവറെ പകരം ഏർപ്പാടാക്കുന്നതിൽ പരാജയപ്പെട്ട ബഡ്ജറ്റ് മെഗാബസ് സർവീസിനെ ഇതിനെത്തുടർന്ന് സ്പാനിഷ് മോട്ടോർ വേ സർവീസിൽ നിരോധനമേർപ്പെടുത്തി. പകരം യാത്രാസംവിധാനമേർപ്പെടുത്താൻ വളരെ നേരം വൈകുമെന്ന് മനസ്സിലാക്കിയ യാത്രക്കാർ അടുത്തുള്ള ഹോട്ടലുകളിലേക്ക് ടാക്‌സി പിടിച്ച് പോവുകയായിരുന്നു.
എന്നാൽ ബസിലുണ്ടായിരുന്ന 10 യാത്രക്കാർ ഒരു രാത്രി മുഴുവൻ ബസിൽ തന്നെ കഴിച്ച് കൂട്ടുകയായിരുന്നു. ബാർസലോണയ്ക്ക് 50 മൈൽ വടക്കായാണ് ബസ് നിന്ന് പോയത്. ഈ സംഭവമറിഞ്ഞ ഉദ്യോഗസ്ഥർ പകരം സംവിധാനമേർപ്പെടുത്താൻ വേണ്ടി മെഗാബസ് കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അത് നടന്നില്ല. മറ്റൊരു ഡ്രൈവറുടെ ടാക്കോഗ്രാഫ് കാർഡ് ഉപയോഗിച്ചെന്ന പേരിലാണ് ഈ ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നത്.
ബ്രിട്ടീഷുകാരും സ്‌പെയിൻകാരുമടക്കം ബസിൽ വിവിധ രാജ്യക്കാരുണ്ടായിരുന്നുവെന്നും തങ്ങൾക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നുവെന്നും ഒരു യാത്രക്കാരൻ പറയുന്നു. ഇതിൽ വിമാനത്തിൽ പോകേണ്ട യാത്രക്കാരനുമുണ്ടായിരുന്നുവത്രെ. വിമാനം കിട്ടാതിരുന്നാൽ അയാൾക്ക് ബസ് കമ്പനി എങ്ങനെയാണ് പണം വിമാനച്ചാർജ് നഷ്ടപരിഹാരമായി നൽകുകയെന്ന് തങ്ങൾക്ക് അറിയില്ലെന്നും യാത്രക്കാരൻ കൂട്ടിച്ചേർത്തു.
ഫ്രാൻസിന്റെ അതിർത്തിക്കടുത്തുള്ള ഗിറോന റെയിൽവേസ്റ്റേഷനിലേക്ക് ചിലർക്ക് പൊലീസ് ലിഫ്റ്റ് നൽകിയിരുന്നു. പൊലീസ് പിടിച്ച് കൊണ്ടു പോയ ഡ്രൈവറെ ഗിറോനയ്ക്കടുത്തുള്ള സാന്ത കൊളോമ ജി ഫാർനേർസ് പോസീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് അയാളെ വിചാരണയ്ക്ക് വിധേയനാക്കും.