സ് ഡ്രൈവർമാരുടെ ശമ്പളവും തൊഴിൽ വ്യവസ്ഥകളും മെച്ചപ്പെടുത്തുന്നതിന് നിയമനിർമ്മാണം വേണം എന്നാവശ്യവുമായി ബസ് ഡ്രൈവർമാരുടെ യൂണിയനായ ട്രാംവേസ് പെറ്റീഷൻ സമർപ്പിക്കുന്നു. വെല്ലിങ്ടൺ ബസ് ഓപ്പറേറ്റർ എൻഎസഡ് ബസുമായുള്ള കടുത്ത ശമ്പള തർക്കത്തിനിടയിലാണ് യൂണിയൻ പെറ്റീഷനുമായി രംഗത്തെത്തിയത്.

ഏപ്രിലിൽ എൻഎസഡ് ബസുമായുള്ള തർക്കത്തെ തുടർന്ന് പണിമുടക്കും സമരങ്ങളും നടത്തിയിരുന്നു. രാജ്യവ്യാപകമായി ശമ്പളവും വ്യവസ്ഥയും കുറയുന്നതിന് അടിസ്ഥാനമായ പബ്ലിക് ട്രാൻസ്‌പോർട്ട് ഓപ്പറേറ്റിങ് മോഡലിനെ (പിടിഎം) യൂണിയൻ കുറ്റപ്പെടുത്തുന്നു.

പൊതുഗതാഗത കരാറുകളിൽ ഏത് കമ്പനി ആണെങ്കിലും ഡ്രൈവർമാർക്ക് തുല്യമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രാദേശിക കൂട്ടായ കരാറുകൾ സ്ഥാപിക്കണമെന്നാണ് നിവേദനത്തിൽ സർക്കാരിനോട് ആവശ്യപ്പെടുന്നത്.