രാജ്യത്തെ ബസ് യാത്രക്കാർക്ക് ഈ ആഴ്‌ച്ച യാത്രാ ദുരിതം ഉറപ്പായി. കാരണം ഓക് ലന്റിലെയും വെല്ലിങ്ടണിലെയും ബസ് ഡ്രൈവർമാർ സമരം പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെയാണ് സർവ്വീസുകൾ തടസ്സപെടുക. ഓക് ലന്റിൽ നാളെയും വെല്ലിങ്ടണിൽ വ്യാഴാഴ്‌ച്ചയുമാണ് സമരം നടതക്തുക.

ഏകദേശം 200 ഡ്രൈവർമാർ നാളെ സമരത്തിനിറങ്ങും. നേരത്തെ നാളെ തന്നെയായിരുന്നു വെല്ലിങ്ടണിലെ ബസ് കമ്പനിയായ ട്രാൻസുറാനും ഉസാബസും സമരം പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇന്നലെ രാത്രിയോടെ അത് വ്യാഴാഴ്‌ച്ചത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ വേകാട്ടോ ഫസ്റ്റ് യുണിയൻ അംഗങ്ങൾ നാളെ ഓക് ലന്റിൽ 24 മണിക്കൂർ സമരം നടത്തും. രാവിലെ 4 മണിക്ക് സമരം ആരംഭിക്കും. ഗോ ബസ് ഡ്രൈവർമാരും നാളെ രാവിലെ 5 മുതൽ 9 വരെയും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.