യർലന്റിലെ പ്രധാന ബസ് സർവ്വീസായ ബസ് ഐറാനെ സാമ്പത്തിക ബാധ്യതയിൽ നിന്നും കരകയറ്റാനായി അടിമുറി പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ മാനേജ്‌മെന്റ് പുതിയ നീക്കത്തിനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കമ്പനിക്കായി നല്കുന്ന സർക്കാർ നല്കുന്ന തുക പകുതിയായി കുറയ്ക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങൾ നിലവിൽ കൊണ്ടുവരും. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ ജോലികളിലും പരിഷ്‌കാരങ്ങൾ വരുമെന്നും റിപ്പോർട്ടുണ്ട്.

കഴിഞ്ഞദിവസം യൂണിയനുമായി നടത്തിയ ചർച്ചയിലാണ് കമ്പനി അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിലെ പ്രധാന പരിഷ്‌കാരങ്ങളായി കമ്പനി അധികൃതർ മുന്നോട്ട് വച്ചിരിക്കുന്ന ജീവനക്കാരുടെ ഓവർടൈം ജോലിയാണ്. ഓവർ ടൈം ജോലികൾ പുതിയ പരിഷ്‌കാരത്തോടെ ഇല്ലാതാകും. ഇതോടെ വലിയൊരു തുക കണ്ടെത്താനാകുമെന്നും അധികൃതരുടെ പ്രതീക്ഷ.

കഴിഞ്ഞാഴ്‌ച്ച സാമ്പത്തിക നഷ്ടത്തിലായ ബസ് ഐറാൻ റൂട്ടുകൾ വെട്ടിച്ചുരുക്കുന്നതടക്കുമുള്ള നീക്കത്തിലാണെന്ന് സൂചനകൾ പുറത്ത് വന്നിരുന്നു. 516 ഓളം പേർക്ക് തൊഴിൽ നഷ്ടഭീഷണിയും ഉയരുന്നുണ്ട്.