- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ യാത്രക്കാരെ വലച്ച് ബസ് ഐറാന്റെ സമരം പതിനാലാം ദിവസത്തേക്ക്; വർക്ക് പ്ലെയസ് കമ്മീഷന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പിന് വഴിയൊരുങ്ങുന്നു
രാജ്യത്തെ യാത്രക്കാരെ വലച്ച് കൊണ്ട് ബസ് ഐറാൻ ആരംഭിച്ച സമരം ഇന്ന് പതിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം നീണ്ടതോടെ യൂണിയനെയും മാനേജ്‌മെന്റും തമ്മിലുള്ള മധ്യസ്ഥ ചർച്ചയ്ക്ക് വഴിതെളിക്കാൻ ഒരുങ്ങുകയാണ് വർക്ക് പ്ലെയ്‌സ് കമ്മീഷൻ. വേതനം, റൂട്ടുകൾ വെട്ടിക്കുറക്കുക തുടങ്ങി ബസ് മാനേജമെന്റ് തീരുമാനത്തിനെതിരെയാണ് രണ്ടായിരത്തി അഞ്ഞൂറോളം ബസ് ജീവനക്കാർ പണിമുടക്കിൽ ഏർപ്പെട്ടത്. എൻ.ബി.ആർ യു-എസ്.ഐ.പി.ടി.യു എന്നീ സംഘടനകൾ ചേർന്നാണ് സമരത്തിന് നേതൃത്വം നല്കുന്നത്. ഡബ്ലിൻ ബസ്, റെയിൽ സർവീസ് ജീവനക്കാരിൽ ഒരു വിഭാഗം എന്നിവർ ബസ് ഏറാൻ ജീവനക്കാരുടെ സമരത്തോടൊപ്പം പങ്കുചേരാനും ആഗ്രഹിക്കുന്നുണ്ട്. സമരം അവസാനിച്ചി ല്ലെങ്കിൽ ഇക്കൂട്ടരും തങ്ങളുടെ യൂണിയനിൽപെട്ട ബസ് ഏറാൻ ജീവനക്കാർക്കൊപ്പം നിന്നാൽ രാജ്യത്തെ ഗതാഗതം പൂർണമായും നിലക്കുമെന്ന ആശങ്കയും ശക്തമാണ്.
രാജ്യത്തെ യാത്രക്കാരെ വലച്ച് കൊണ്ട് ബസ് ഐറാൻ ആരംഭിച്ച സമരം ഇന്ന് പതിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം നീണ്ടതോടെ യൂണിയനെയും മാനേജ്‌മെന്റും തമ്മിലുള്ള മധ്യസ്ഥ ചർച്ചയ്ക്ക് വഴിതെളിക്കാൻ ഒരുങ്ങുകയാണ് വർക്ക് പ്ലെയ്‌സ് കമ്മീഷൻ.
വേതനം, റൂട്ടുകൾ വെട്ടിക്കുറക്കുക തുടങ്ങി ബസ് മാനേജമെന്റ് തീരുമാനത്തിനെതിരെയാണ് രണ്ടായിരത്തി അഞ്ഞൂറോളം ബസ് ജീവനക്കാർ പണിമുടക്കിൽ ഏർപ്പെട്ടത്. എൻ.ബി.ആർ യു-എസ്.ഐ.പി.ടി.യു എന്നീ സംഘടനകൾ ചേർന്നാണ് സമരത്തിന് നേതൃത്വം നല്കുന്നത്.
ഡബ്ലിൻ ബസ്, റെയിൽ സർവീസ് ജീവനക്കാരിൽ ഒരു വിഭാഗം എന്നിവർ ബസ് ഏറാൻ ജീവനക്കാരുടെ സമരത്തോടൊപ്പം പങ്കുചേരാനും ആഗ്രഹിക്കുന്നുണ്ട്. സമരം അവസാനിച്ചി ല്ലെങ്കിൽ ഇക്കൂട്ടരും തങ്ങളുടെ യൂണിയനിൽപെട്ട ബസ് ഏറാൻ ജീവനക്കാർക്കൊപ്പം നിന്നാൽ രാജ്യത്തെ ഗതാഗതം പൂർണമായും നിലക്കുമെന്ന ആശങ്കയും ശക്തമാണ്.
Next Story