സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് രാജ്യത്തെ പ്രധാന ബസ് സർവ്വീസായ ബസ് ഐറാൻ ഇന്റർസിറ്റി സർവ്വീസുകൾ വെട്ടി ച്ചുരുക്കുമെന്ന് റിപ്പോർട്ട്യ കഴിഞ്ഞ 18 മാസത്തോളമായി ബസ് ഐറാൻ കനത്ത സാമ്പത്തിക നഷ്ടത്തിലൂടെയാണ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നാണ് സൂചന. സർവ്വീസുകൾ വെട്ടിച്ചുരുക്കുന്നതിനൊപ്പം നിരവധി പേർക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്നും സൂചനയുണ്ട്.

ബസ് ഐറാന്റെ എക്സ്‌പ്രസ് വേ നെറ്റ്‌വർക്ക് ഓഫ് ഇന്റർസിറ്റി സർവ്വീസുകളാണ് നിർത്തലാക്കാൻ ആലോചിക്കുന്നത്. ഇത് നിർത്തലാക്കുന്നതോടെ 516 പേർക്ക തൊഴിൽ നഷ്ടമാകുമെന്ന സൂചനയും പുറത്ത് വന്നു കഴിഞ്ഞു. ഏകദേശം പത്തോളം ഡിപ്പോകളാണ് അടച്ച് പൂട്ടൽ ഭീഷണി നേരിടുന്നത്.

പുതിയ തീരുമാനം സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകാനാണ് സാധ്യത. ബസ് ഐറാന്റെ മാനേജ്‌മെന്റ് ഈ ആഴ്‌ച്ച തന്നെ യൂണിയൻ നേതാക്കളുമായി ഇത് സംബന്ധിച്ച ചർച്ച നടത്തും. റൂട്ടൂകൾ വെട്ടിച്ചുരുക്കുന്നതിനൊപ്പം, ശമ്പളം, പോലുള്ള മറ്റ് കാര്യങ്ങളിലും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും മാനേജ്‌മെന്റ് പദ്ധതിയുണ്ട്.