ഡബ്ലിൻ: യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തി ബസ് ഐറാൻ സമരം മൂന്നാം ദിവസവും പിന്നിട്ട് തുടരുകയാണ്. എന്നാൽ സമരത്തിൽ പങ്കെടുക്കുമെന്ന ആശങ്ക പടരുന്ന ഐറിഷ് റയിൽ സാധാരണ പോലെ ഇന്ന് സർവ്വീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇരുഭാഗത്തുനിന്നും ചർച്ചയ്ക്കുള്ള നീക്കമൊന്നും കാണാത്തതിനാലാണ് സമരം നാലാം ദിവസമായ ഇന്നും തുടരുന്നത്. ഡബ്ലിൻ ബസ്, ഐറിഷ് റെയിൽ തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുമെന്ന് നിലവിൽ സൂചനയൊന്നുമില്ല. എന്നാൽ സമരം മറ്റ് രംഗങ്ങളിലേയ്ക്കും പടർന്നേക്കാമെന്ന് അധികൃതർ ഭയക്കുന്നുണ്ട്. ന

ഷ്ടത്തിലായ ബസ് എറാൻ പാപ്പരാകുന്നത് തടയാൻ തൊഴിലാളികളുടെ ശമ്പളം കട്ട് ചെയ്യുന്നതടക്കമുള്ള നടപടികളാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നു പറഞ്ഞാണ് തൊഴിലാളികൾ സമരത്തിലേർപ്പെട്ടിരിക്കുന്നത്.