ഗോ ബസ് ഡ്രൈവർമാരുടെ സമരത്തിന്റെ ഭാഗമായി ഹാമിൽട്ടണിലെ യാത്രക്കാർക്ക് തിങ്കളാഴ്‌ച്ച മുതൽ സൗജന്യ യാത്ര. ബസുകൾ സാധാരണ പോലെ പ്രവർത്തിക്കുമെങ്കിലും യാത്രക്കാരി്ൽ നിന്ന് പണം ഈടാക്കാതെ സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള പ്രതിഷേധത്തിനാണ് യൂണിയൻ പദ്ധതിയിടുന്നത്.

ഇത് സംബന്ധിച്ചുള്ള അറിയിപ്പ് വൈക്കോട്ടോ റിജയണൽ കൗൺസിലിനും ബസ് കമ്പനിക്കും നല്കിയിട്ടുണ്ടെന്ന് യൂണിയൻ അംഗങ്ങൾ പറഞ്ഞു.വേതന വർദ്ധനവ് സംബന്ധിച്ചുള്ള തർക്കങ്ങളിൽ പരിഹാരം കാണാത്തതാണ് പ്രതിഷേധത്തിന് കാരണം.

വളരെ കുറഞ്ഞ വേതനത്തിലാണ് ഡ്രൈവർമാർ ജോലി ചെയ്യുന്നതെന്നും മുന്നോട്ട് പോകാനാവില്ലെന്നുമാണ് യൂണിയന്റെ നിലപാട്. കഴിഞ്ഞ രണ്ട് വർഷമായി ഇത് സംബന്ധിച്ച് പ്രതിഷേധം തുടരുന്നുണ്ടെങ്കിലും തീരുമാനമായില്ലെന്നും യൂണിയൻ ആരോപിക്കുന്നു.