മനാമ: ഈസ്റ്റ് റിഫയേയും സൽമാബാദിനേലേയും യാത്രക്കാർക്ക് സൗകര്യം ഒരുക്കിക്കൊണ്ട് ബഹ്‌റിനിലെ പബ്ലിക് ബസ് റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തിയതായി ബഹ്‌റിൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി(ബിപിടിസി) അറിയിച്ചു. ചില റൂട്ടികളിൽവേണ്ടത്ര ബസ് സർവീസ് ലഭ്യമല്ലെന്നും കൃത്യസമയത്ത് ഇല്ലെന്നുമുള്ള യാത്രക്കാരുടെ പരാതിയെ തുടർന്നാണ് പരിഷ്‌കാരം വരുത്തിയത്. സൽമാനിയ വഴി മനാമ ബസ് സ്റ്റാന്റിലേക്കം ഗുദിയാബിയായിലേക്കുമാണ് സർവീസ് നീട്ടിയിരിക്കുന്നത്.

നേരത്തെ ഈസ്റ്റ് റിഫയിലേയും സൽമാബാദിലേയും യാത്രക്കാർക്ക് മനാമ ബസ് സ്റ്റാന്റിലെത്താൻ നേരിട്ട് ബസ് സർവീസുണ്ടായിരുന്നില്ല. ഇപ്പോൾ ഇവർക്ക് അതിനുള്ള ബുദ്ധിമുട്ട് ഇല്ലാതായി. എ1 റൂട്ടിലെ ബസുകൾ ഇസ ടൗണിനും എയർപോർട്ടിനും ഇടയിലായി ഓരോ 15 മിനിട്ടിലും സർവീസ് നടത്തും. എയർപോർട്ടിും അസ്‌കറിനും ഇടയിൽ നേരിട്ട് ബസ് സർവീസില്ലാത്തതിനാല് എ2 സർവീസ് നിർത്തലാക്കി.

മുഹാറാഖ് ടെർമിനൽ വഴി എ1 ബസുകൾ കടന്നുപകും. ഇസ ടൗണിനേയും മുഹാറഖിനേയും ബന്ധിപ്പിക്കുന്ന സർവീസുമുണ്ടാകും. അസ്‌കറിലുള്ളവർ റൂട്ട് 17,18 വഴി അൽ ദുർ, അസ്‌കർ,ഇസ ടൗൺ,ടുബ്ലി,സൽമാനിയ, ഗുബെയ്ദിയ,മനാമ എന്നിവിടങ്ങളിലെത്താം. 17,18 അസ്‌കറുമായി കണക്ട് ചെയ്യും. 18 സർവീസ് ജോ,അൽദുർ എന്നിവിടങ്ങളിലേക്കും നീട്ടും.