- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌കത്തിൽ പുതിയ ബസ് റൂട്ടുമായി മുവാസലാത്ത്; വെള്ളിയാഴ്ച്ച മുതൽ അൽഖൂദ്-സുൽത്താൻ ഖാബൂസ് സർവകലാശാല-അൽ സഹ്വ ടവർ റൂട്ടിൽ പുതിയ സർവ്വീസ് ഓടിത്തുടങ്ങും
മസ്‌കത്ത്: ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് മസ്‌കത്തിൽ പുതിയ ബസ്‌റൂട്ട് പ്രഖ്യാപിച്ചു. അൽഖൂദ്-സുൽത്താൻ ഖാബൂസ് സർവകലാശാല-അൽ സഹ്വ ടവർ റൂട്ടിൽ അടുത്ത വെള്ളിയാഴ്ച മുതൽ സർവിസ് ആരംഭിക്കുമെന്ന് കമ്പനി ട്വിറ്ററിൽ അറിയിച്ചു. രാവിലെ ആറുമണിക്കാകും ആദ്യ സർവിസ്. ഇരുദിശകളിലേക്കുമായി ഇരുപത് മിനിറ്റ് ഇടവിട്ട് സർവിസ് നടത്താനാണ് പദ്ധതി. ആഴ്ചയിൽ എല്ലാ ദിവസവും ഈ സമയക്രമം പിന്തുടരും. രാത്രി 9.40നാകും അവസാനത്തെ സർവിസ് ഉണ്ടാവുക. സഹ്വ ടവർ-അൽ മവേല സെൻട്രൽ സൂഖ്-റുസൈൽ ബ്രിഡ്ജ്-നോളജ് ഒയാസിസ്-സൗത് മവേല-യൂനിവേഴ്‌സിറ്റി സതേൺ ഗേറ്റ്-യൂനിവേഴ്‌സിറ്റി ഹോസ്പിറ്റൽ-അൽ ഖൂദ് സിക്‌സ്ത് റൗണ്ട് എബൗട്ട്-യൂനിവേഴ്‌സിറ്റി നോർത്തേൺ ഗേറ്റ്-അൽ മവദ്ദ റൗണ്ട് എബൗട്ട്-സുൽത്താൻ ഖാബൂസ് മസ്ജിദ്-അൽ ഖൂദ് സൂഖ്-അൽ സലാം റൗണ്ട് എബൗട്ട് എന്നതാണ് ബസിന്റെ റൂട്ട്. അൽ ഖൂദ് പാർക്കിലാണ് ബസ് സർവിസ് അവസാനിപ്പിക്കുക. സുൽത്താൻ ഖാബൂസ് സർവകലാശാല, യൂനിവേഴ്‌സിറ്റി ആശുപത്രി, നോളജ് ഒയാസിസ്, അൽ ഖൂദ് സൂഖ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന
മസ്‌കത്ത്: ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് മസ്‌കത്തിൽ പുതിയ ബസ്‌റൂട്ട് പ്രഖ്യാപിച്ചു. അൽഖൂദ്-സുൽത്താൻ ഖാബൂസ് സർവകലാശാല-അൽ സഹ്വ ടവർ റൂട്ടിൽ അടുത്ത വെള്ളിയാഴ്ച മുതൽ സർവിസ് ആരംഭിക്കുമെന്ന് കമ്പനി ട്വിറ്ററിൽ അറിയിച്ചു. രാവിലെ ആറുമണിക്കാകും ആദ്യ സർവിസ്. ഇരുദിശകളിലേക്കുമായി ഇരുപത് മിനിറ്റ് ഇടവിട്ട് സർവിസ് നടത്താനാണ് പദ്ധതി.
ആഴ്ചയിൽ എല്ലാ ദിവസവും ഈ സമയക്രമം പിന്തുടരും. രാത്രി 9.40നാകും അവസാനത്തെ സർവിസ് ഉണ്ടാവുക. സഹ്വ ടവർ-അൽ മവേല സെൻട്രൽ സൂഖ്-റുസൈൽ ബ്രിഡ്ജ്-നോളജ് ഒയാസിസ്-സൗത് മവേല-യൂനിവേഴ്‌സിറ്റി സതേൺ ഗേറ്റ്-യൂനിവേഴ്‌സിറ്റി ഹോസ്പിറ്റൽ-അൽ ഖൂദ് സിക്‌സ്ത് റൗണ്ട് എബൗട്ട്-യൂനിവേഴ്‌സിറ്റി നോർത്തേൺ ഗേറ്റ്-അൽ മവദ്ദ റൗണ്ട് എബൗട്ട്-സുൽത്താൻ ഖാബൂസ് മസ്ജിദ്-അൽ ഖൂദ് സൂഖ്-അൽ സലാം റൗണ്ട് എബൗട്ട് എന്നതാണ് ബസിന്റെ റൂട്ട്. അൽ ഖൂദ് പാർക്കിലാണ് ബസ് സർവിസ് അവസാനിപ്പിക്കുക. സുൽത്താൻ ഖാബൂസ് സർവകലാശാല, യൂനിവേഴ്‌സിറ്റി ആശുപത്രി, നോളജ് ഒയാസിസ്, അൽ ഖൂദ് സൂഖ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാകും ബസ് സർവിസ്.
മസ്‌കത്ത്-ദുകം റൂട്ടിൽ വൈകാതെ സർവിസ് ആരംഭിക്കുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു.