- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങളോടുകൂടിയ മുവസലാത്തിന്റെ സ്മാർട്ട് ബസുകൾ നിരത്തിലേക്ക്; ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം, യാത്രാ സമയം എന്നിവയടക്കം ഗതാഗത തടസ്സവും മുന്നേ അറിയാൻ സംവിധാനം
ദോഹ: ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങളോടുകൂടിയ മുവസലാത്തിന്റെ സ്മാർട്ട് ബസുകൾ നിരത്തിലേക്ക്. . ബന്ധപ്പെട്ട അഥോറിറ്റികളിൽനിന്ന് അനുമതി ലഭിച്ചാലുടൻ ഈ വർഷത്തിന്റെ അവസാന പാദത്തിൽ സ്മാർട്ട് ബസുകൾ നിരത്തിലിറങ്ങും.മൂവസലാത്തിലെ വിവര സാങ്കേതിക-വാർത്താവിനിമയ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൊതുജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായി വിധത്തിലാണ് ബസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികത ഉപയോഗിച്ചാണ് സുരക്ഷ പ്രദാനം ചെയ്യുന്നത്. ബസിന്റെ റൂട്ട്, കടന്നുപോകുന്ന സ്ഥലം എന്നിവയെല്ലാം സംബന്ധിച്ചുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് ബസിലുണ്ടാകും. യാത്രക്കാരുടെ സൗകര്യാർഥം ഓരോ ബസ് സ്റ്റോപ്പുകളി ലുമെത്തുന്നതിന് തൊട്ടുമുമ്പ് അറിയിപ്പുണ്ടാകും. ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം, പ്രതീക്ഷിക്കുന്ന യാത്രാസമയം എന്നിവ മാത്രമല്ല ഏതെങ്കിലും റൂട്ടുകളിൽ ഗതാഗതക്കുരുക്കോ തടസ്സമോ ഉണ്ടെങ്കിൽ ഡ്രൈവർക്ക് മുന്നറിയിപ്പും നൽകും. ബസിനുള്ളിലെ ക്യാമറ മൂവസലാത്തിന്റെ ആസ്ഥാനത്തുള്ള കസ്റ്റമർ കെയർ വകുപ്പുമായി ബന്ധപ്പെടുത്
ദോഹ: ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങളോടുകൂടിയ മുവസലാത്തിന്റെ സ്മാർട്ട് ബസുകൾ നിരത്തിലേക്ക്. . ബന്ധപ്പെട്ട അഥോറിറ്റികളിൽനിന്ന് അനുമതി ലഭിച്ചാലുടൻ ഈ വർഷത്തിന്റെ അവസാന പാദത്തിൽ സ്മാർട്ട് ബസുകൾ നിരത്തിലിറങ്ങും.മൂവസലാത്തിലെ വിവര സാങ്കേതിക-വാർത്താവിനിമയ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പൊതുജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായി വിധത്തിലാണ് ബസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികത ഉപയോഗിച്ചാണ് സുരക്ഷ പ്രദാനം ചെയ്യുന്നത്. ബസിന്റെ റൂട്ട്, കടന്നുപോകുന്ന സ്ഥലം എന്നിവയെല്ലാം സംബന്ധിച്ചുള്ള ഡിജിറ്റൽ ഡിസ്പ്ലേ
ബോർഡ് ബസിലുണ്ടാകും. യാത്രക്കാരുടെ സൗകര്യാർഥം ഓരോ ബസ് സ്റ്റോപ്പുകളി ലുമെത്തുന്നതിന് തൊട്ടുമുമ്പ് അറിയിപ്പുണ്ടാകും. ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം, പ്രതീക്ഷിക്കുന്ന യാത്രാസമയം എന്നിവ മാത്രമല്ല ഏതെങ്കിലും റൂട്ടുകളിൽ ഗതാഗതക്കുരുക്കോ തടസ്സമോ ഉണ്ടെങ്കിൽ ഡ്രൈവർക്ക് മുന്നറിയിപ്പും നൽകും.
ബസിനുള്ളിലെ ക്യാമറ മൂവസലാത്തിന്റെ ആസ്ഥാനത്തുള്ള കസ്റ്റമർ കെയർ വകുപ്പുമായി ബന്ധപ്പെടുത്തിയിരിക്കും. ബസിലെ യാത്രക്കാരുടെ തിരക്ക്, ഡ്രൈവറുടെ പെരുമാറ്റം എന്നിവയെല്ലാം അധികൃതർക്ക് അറിയാൻ കഴിയും. ഇതിലൂടെ യാത്രക്കാരുടെ എണ്ണം അനുസരിച്ച് റൂട്ട് പുനഃക്രമീകരിക്കാനും മറ്റും സഹായകമാകും.മാത്രമല്ല നീരീക്ഷണ സംവിധാനങ്ങളിലൂടെ അപകടങ്ങളും ബ്രേക്ക് ഡൗണുകളും സംഭവിക്കുമ്പോൾ പെട്ടെന്ന് പ്രതികരിക്കാനും സാധിക്കും. ഇന്ധനത്തിന്റെ ഉപയോഗവും റോഡിലെ ബസുകളുടെ പ്രകടനവും മനസ്സിലാക്കാനും സാധിക്കും. പുതിയ സ്മാർട്ട് ബസുകൾ യാത്രക്കാർക്കിടയിൽ ജനകീയമാകുമെന്നാണ് വിലയിരുത്തൽ.