മസ്‌കത്ത്: ഈദ് ആഘോഷങ്ങളുടെ ഭാഗമായി മുവാസലാത്തിന്റെ സർവ്വീസുകൾ വർധിപ്പിച്ചു. ഏഴ് റൂട്ടുകളിലാണ് കൂടുതൽ സർവ്വീസുകൾ അധിക സമയങ്ങളിലായി സർവ്വീസ് നടത്തുക. റൂവി, വാദി കബീർ, വാദി അദൈ, മസ്‌കത്ത്, ആമിറാത്ത്, ബുർജ് അൽ സഹ്വ, അൽ ഖൂദ്, മവേല സ്റ്റേഷൻ എന്നീ റൂട്ടുകളിലാണ് സർവ്വീസ് വർധിപ്പിച്ചത്. രാവിലെ ആറ് മുതൽ രാത്രി 12 മണി വരെ സർവ്വീസ് ഉണ്ടായിരിക്കുമെന്നും മുവാസലാത്ത് വ്യക്തമാക്കി

ജൂൺ 29 വരെയാണ് സർവ്വീസ് വർദ്ധിപ്പിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ 12 വരെയാണ് സർവ്വീസ് വർദ്ധന.ഈദ് ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥമാണ് ട്രാൻസ്പോർട്ട് കമ്പനിയുടെ പുതിയ നടപടി. എല്ലാ സ്വദേശികൾക്കും നിവാസികൾക്കും ഏറെ ഗുണകരമായിരിക്കും പുതിയ റൂട്ട് വ്യാപിപ്പിക്കൽ.

ഇന്റർസിറ്റി സർവ്വീസുകൾക്കും ദുബൈയിലേക്കുള്ള ബസ് ടിക്കറ്റ് നിരക്കിലെ 20 ശതമാവം ഇളവ് പെരുന്നാൾ അവധിക്കാലത്തും തുടരും.