ത്തറിലെ ബസ് സ്റ്റോപ്പുകളിൽ പാർക്ക് ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്കെതിരെ പിഴ ഈടാക്കാൻ കർശന നിർദ്ദേശം നൽകി. ബസ് സ്റ്റോപ്പുകൾ സ്വകാര്യ വാഹനങ്ങൾ കയ്യേറി പാർക്ക് ചെയ്യുന്നതു മൂലം ബസുകൾക്ക് സ്ഥലമില്ലാതെ വന്ന സാഹചര്യത്തിലാണ് അധികൃതർ പുതിയ നടപടി സ്വീകരിച്ചത്. സ്ഥലമില്ലാത്തതിനാൽ മറ്റിടങ്ങളിൽ ബസ് പാർക്ക് ചെയ്യേണ്ടി വരുന്ന ഡ്രൈവർമാർക്ക് പിഴ ലഭിച്ചതും നടപടിക്ക് കാരണമായതിായി ചുണ്ടിക്കാട്ടുന്നു.

നടപടി പ്രാബല്യത്തിലാവുന്നതോടെ ബസ് കൃത്യമായി സ്‌റ്റോപ്പുകളിൽ തന്നെ നിർത്തിയില്ലെങ്കിൽ ബസ് ഡ്രൈവർമാർക്കും പിഴ നൽകേണ്ടി വരും. ബസ് സറ്റോപ്പുകളിൽ ബസുകൾ ഇല്ലാത്തതു മൂലം നിരവധി പരാതികളായിരുന്നു നിരന്തരം ഉയർന്നുവന്നിരുന്നത്. ബസ് ഡ്രൈവർമാരിൽ നിന്നും അഞ്ഞൂർ റിയാൽ വരെ പിഴ ഈടാക്കിയതായാണ് വിവരങ്ങൾ ലഭിക്കുന്നത്. തങ്ങൾക്ക് വാഹനം നിറുത്തേണ്ട സ്ഥലം നേരത്തെ തന്നെ കയ്യേറിയാൽ പിന്നെ തങ്ങളെന്ത് ചെയ്യണമെന്നും ഇവർ ചോദിക്കുന്നു.