രാഴ്‌ച്ചയ്ക്ക് മുമ്പ് ബ്രിസ്ബനിലെ യാത്രക്കാർക്ക് പ്രഹരമായി നടത്തിയ ബസ് സമരത്തിന് പിന്നാലെ ഈ ആഴ്‌ച്ചാവസാനവും സമരവുമായി രംഗത്തിറങ്ങാനൊരുങ്ങുകയാണ് ഡ്രൈവർമാർ. മാത്രമല്ല നാളെ സൗജന്യമായി യാത്ര ഒരുക്കാനും പദ്ധതിയിട്ടുണ്ട്.

റെയിൽ ട്രാം ബസ് യൂണിയൻ നേതാവായ ടോം ബ്രൗൺ ആണ് നാളെ സരമത്തിന് മുന്നോടിയായി ഡ്രൈവർമാർ സൗജന്യമായി യാത്രാ സൗകര്യമൊരുക്കുന്ന കാര്യം അറിയിച്ചത്. മാത്രമല്ല രണ്ടാഴ്‌ച്ചക്കുള്ളിലെ രണ്ടാമത്തെ ബസ് സമരത്തിനും വെള്ളിയാഴ്്ച്ച സാക്ഷ്യം വഹിക്കും. തിരക്കേറിയ സമയമായ ഉച്ചയ്ക്ക 2 മുതൽ 6 വരെയാണ് വെള്ളിയാഴ്‌ച്ച ബസ് സമരം നടത്തുക.

ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട നടക്കുന്ന ചർച്ചകളിൽ ഫലം കാണാത്തതാണ് സമരത്തിന് കാരണം. കൂടാതെ ബസുകളിൽ കൂടുതൽ സുരക്ഷാ സൗകര്യങ്ങളൊരുണമെന്നതും ഡ്രൈവർമാർ മുന്നോട്ട് വക്കുന്ന ആവശ്യങ്ങളിലൊന്നാണ്.