- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ വില വർദ്ധനവിന് പിന്നാലെ കുവൈറ്റിൽ ബസ് ടാക്‌സി നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്ക് നാളെ മുതൽ; സാധാരണക്കാരായ പ്രവാസികൾക്ക് ഇരുട്ടടി
കുവൈത്ത് സിറ്റി: നാളെ മുതൽ നിലവിൽ വരാനിരിക്കുന്ന ഇന്ധന വില വർദ്ധനവിന് പിന്നാലെ കുവൈറ്റിൽ ബസ്, ടാക്‌സി നിരക്ക് കൂട്ടാനും തീരുമാനമായി. ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ്ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് സ്‌പെഷൽ ടാക്‌സികൾക്ക് മിനിമം ചാർജ് 500 ഫിൽസ് ആണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 150 ഫിൽസ് ആവും. കാത്തുനിൽക്കുന്നതിന് ഒരു മിനിറ്റിന് 50 ഫിൽസ് നൽകണം. അവിചാരിതമായി നിർത്തേണ്ടി വരുന്നത് ഇതിൽ പെടില്ല. എയർപോർട്ടിലേക്കുള്ള നിരക്കുകളും വർധിപ്പിച്ചിട്ടുണ്ട്. ഓരോ ഭാഗത്തുനിന്നും എയർ പോർട്ടിലേക്കുള്ള നിരക്കുകൾ മന്ത്രാലയം പട്ടികയായി പുറത്തിറക്കിയിട്ടുണ്ട്. റോമിങ് ടാക്‌സികൾക്കു 350 മിനിമം ചാർജ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും125 ഫിൽസു നൽകണം . 40 ഫിൽസാണു റോമിങ് ടാക്‌സികളുടെ വെയ്റ്റിങ് ചാർജ്ജ്.കാൾ ടാക്‌സിക്ക് മിനിമം നിരക്ക് 600 ഫിൽസ് ആണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 200 ഫിൽസ് നൽകണം. കാത്തിരിപ്പിന് ഓരോ മിനിറ്റിനും 70 ഫിൽസ് ആണ്. ഇന്ധന വിലവർധനവ് സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വരുന്നതി
കുവൈത്ത് സിറ്റി: നാളെ മുതൽ നിലവിൽ വരാനിരിക്കുന്ന ഇന്ധന വില വർദ്ധനവിന് പിന്നാലെ കുവൈറ്റിൽ ബസ്, ടാക്‌സി നിരക്ക് കൂട്ടാനും തീരുമാനമായി. ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ്ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് സ്‌പെഷൽ ടാക്‌സികൾക്ക് മിനിമം ചാർജ് 500 ഫിൽസ് ആണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 150 ഫിൽസ് ആവും. കാത്തുനിൽക്കുന്നതിന് ഒരു മിനിറ്റിന് 50 ഫിൽസ് നൽകണം. അവിചാരിതമായി നിർത്തേണ്ടി വരുന്നത് ഇതിൽ പെടില്ല.
എയർപോർട്ടിലേക്കുള്ള നിരക്കുകളും വർധിപ്പിച്ചിട്ടുണ്ട്. ഓരോ ഭാഗത്തുനിന്നും എയർ പോർട്ടിലേക്കുള്ള നിരക്കുകൾ മന്ത്രാലയം പട്ടികയായി പുറത്തിറക്കിയിട്ടുണ്ട്. റോമിങ് ടാക്‌സികൾക്കു 350 മിനിമം ചാർജ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും125 ഫിൽസു നൽകണം . 40 ഫിൽസാണു റോമിങ് ടാക്‌സികളുടെ വെയ്റ്റിങ് ചാർജ്ജ്.കാൾ ടാക്‌സിക്ക് മിനിമം നിരക്ക് 600 ഫിൽസ് ആണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 200 ഫിൽസ് നൽകണം. കാത്തിരിപ്പിന് ഓരോ മിനിറ്റിനും 70 ഫിൽസ് ആണ്. ഇന്ധന വിലവർധനവ് സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വരുന്നതിനാൽ ചെലവ് കൂടുന്ന ടാക്‌സി ഡ്രൈവർമാർക്ക് ഇത് വലിയ ആശ്വാസമാവും. എന്നാൽ, ചെറിയ വരുമാനക്കാരായ യാത്രക്കാർക്ക് ഇത് തിരിച്ചടിയാണ്.
ഒരു സ്റ്റേജിന് 150 ഫിൽസ് ആണ് പുതിയ നിരക്കനുസരിച്ച് ബസ് ചാർജ്. കുവൈത്ത് സിറ്റിയിൽനിന്ന് മൂന്നാം റിങ് റോഡിന് സമീപത്തേക്കും തിരിച്ചും 200 ഫിൽസാണ് പുതിയ നിരക്ക്. സിറ്റിയിൽനിന്ന് നാലാം റിങ് റോഡ് പരിധിയിലെ താമസസ്ഥലങ്ങളിലേക്ക് 250 ഫിൽസ്, അഞ്ചാം റിങ് റോഡ് പരിധിയിലേക്ക് 300 ഫിൽസ്, ആറാം റിങ് ഭാഗത്തേക്ക് 350 ഫിൽസ്, അഹ്മദി ഫഹാഹീൽ ഭാഗത്തേക്ക് 600 ഫിൽസ്, ഫിൻദാസ് ഭാഗത്തേക്ക് 500 ഫിൽസ്, ജഹ്‌റ ഭാഗത്തേക്ക് 600 ഫിൽസ്്, അബ്ദലി, സാൽമി, നുവൈസിബ് ഭാഗത്തേക്ക് രണ്ടര ദീനാർ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
കഴിഞ്ഞമാസമാണ് പെട്രോൽ വില വർദ്ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ലോഒക്ടൻ പെട്രോളിന് 41ശതമാനമാണ് വില വർദ്ധിക്കുക. ഹൈഗ്രേഡ് പെട്രോൾ വില 61ശതമാനം വർദ്ധിക്കും. രാജ്യത്ത് ഈ രണ്ട് വിഭാഗം പെട്രോളാണ് കൂടുതലും ഉപയോഗിക്കുന്നത്.