- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ തൊഴിലാളികൾ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് മരണം; മരിച്ചവരിൽ രണ്ട് ഇന്ത്യക്കാർ
ദുബായ്:തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസും ട്രക്കും. കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും. ദുബായ് റാബത്ത് റോഡിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മൂന്ന് ബംഗ്ലാദേശികളുൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. ജോലി സ്ഥലത്തേക്ക് ജീവനക്കാരെയും കൊണ്ട് പോകുകയായിരുന്ന ബസുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നിസാരമായി പരിക്കേറ്റ നാലുപേരെ ദുബായിലെ അൽറാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ക്ലീൻകോ ക്ലീനിങ് സർവ്വീസ് ആൻഡ് ബിൽഡിങ് മെയിന്റനനൻസിലെ ജീവനക്കാരുമായി അൽ ഗർഹൗഡിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു കമ്പനി ബസാണ് അൽ റാബത്തിൽവച്ച് അപകടത്തിൽപ്പെട്ടത്. അൽ റാഷിദിയ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സയീദ് ബിൻ സുലൈമാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ അഞ്ച് മണിയോടെ വിവരമറിഞ്ഞതിനെ തുടർന്ന് പൊലീസും രക്ഷേസനയും സംഭവസ്ഥലത്തെത്തുകയായിരുന്നു. നാല് പേർ സംഭവസ്ഥലത്തുവച്ചും ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് മരിച്ച
ദുബായ്:തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസും ട്രക്കും. കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും. ദുബായ് റാബത്ത് റോഡിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മൂന്ന് ബംഗ്ലാദേശികളുൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. ജോലി സ്ഥലത്തേക്ക് ജീവനക്കാരെയും കൊണ്ട് പോകുകയായിരുന്ന ബസുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നിസാരമായി പരിക്കേറ്റ നാലുപേരെ ദുബായിലെ അൽറാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ക്ലീൻകോ ക്ലീനിങ് സർവ്വീസ് ആൻഡ് ബിൽഡിങ് മെയിന്റനനൻസിലെ ജീവനക്കാരുമായി അൽ ഗർഹൗഡിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു കമ്പനി ബസാണ് അൽ റാബത്തിൽവച്ച് അപകടത്തിൽപ്പെട്ടത്. അൽ റാഷിദിയ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സയീദ് ബിൻ സുലൈമാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ അഞ്ച് മണിയോടെ വിവരമറിഞ്ഞതിനെ തുടർന്ന് പൊലീസും രക്ഷേസനയും സംഭവസ്ഥലത്തെത്തുകയായിരുന്നു. നാല് പേർ സംഭവസ്ഥലത്തുവച്ചും ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിലേക്കുള്ള
യാത്രാ മധ്യേയാണ് മരിച്ചത്. അശ്രദ്ധ അപകടത്തിന് കാരണം ബസും ട്രക്കും
കൂട്ടിയിടിച്ചതോടെ ഇരുവാഹനങ്ങൾക്കും ഇയിൽപ്പെട്ടവരെ വാഹനങ്ങൾ പൊളിച്ചാണ് പുറത്തെടുത്തത്. ഇൻഡിക്കേറ്ററില്ലാതെ ബസ് മറ്റൊരു മറ്റൊരു ലെയ്നിലേയ്ക്ക് കടന്നതാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി.
ദുബായ് ഫെസ്റ്റിവൽ സിറ്റിയിലേക്കുള്ള യാത്രക്കിടെ പുലർച്ചെ 5.10ഓടെയായിരുന്നു അപകടമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. അന്വേഷണം ആരംഭിച്ചു