- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
തൊഴിലാളികൾക്ക് സുഖയാത്ര ലഭിച്ചുതുടങ്ങി; ഖത്തറിലെ വാനുകളും ബസുകളും നിയമം നടപ്പിലാക്കി തുടങ്ങി
ദോഹ: തൊഴിലാളികളെ കൊണ്ടുപോകുന്നതിന് ഉൾപ്പെടെയുള്ള ബസ്സുകളിലും മിനി വാനുകളിലും എയർ കണ്ടീഷൻ നിർബന്ധമാക്കിയ ഉത്തരവിന് മികച്ച പ്രതികരണം. നിലവിലുള്ള വാഹനങ്ങൾക്ക് എയർകണ്ടീഷൻ സംവിധാനം ഘടിപ്പിച്ചാണ് പലരും ഉത്തരവ് നടപ്പാക്കിയത്. താമസിക്കുന്നിടത്തുനിന്ന് ജോലി സ്ഥലത്തേക്കുള്ള യാത്ര ഇപ്പോൾ സുഖകരമായതായി തൊഴിലാളികൾ പറയുന്നു.ജൂലായ് ഒന്ന
ദോഹ: തൊഴിലാളികളെ കൊണ്ടുപോകുന്നതിന് ഉൾപ്പെടെയുള്ള ബസ്സുകളിലും മിനി വാനുകളിലും എയർ കണ്ടീഷൻ നിർബന്ധമാക്കിയ ഉത്തരവിന് മികച്ച പ്രതികരണം. നിലവിലുള്ള വാഹനങ്ങൾക്ക് എയർകണ്ടീഷൻ സംവിധാനം ഘടിപ്പിച്ചാണ് പലരും ഉത്തരവ് നടപ്പാക്കിയത്. താമസിക്കുന്നിടത്തുനിന്ന് ജോലി സ്ഥലത്തേക്കുള്ള യാത്ര ഇപ്പോൾ സുഖകരമായതായി തൊഴിലാളികൾ പറയുന്നു.ജൂലായ് ഒന്ന് മുതൽ എയർ കണ്ടീഷൻ നിർബന്ധമാക്കിക്കൊണ്ടാണ് ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
പതിന്നൊന്നിന് മുകളിൽ സീറ്റുള്ള എല്ലാ വാഹനങ്ങൾക്കും പുതിയ ഉത്തരവ് ബാധകമായിരിക്കുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിരുന്നു. സ്‌കൂൾ വാഹനങ്ങൾക്കും ജീവനക്കാർക്കായുള്ള കമ്പ നി വാഹനങ്ങൾക്കും ഉത്തരവ് ബാധകമാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആറ്് മാനദണ്ഡങ്ങൾ ബസ്സുകളും മിനിവാനുകളും പാലിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ശീതീകരിച്ച വാഹനങ്ങളുടെചില്ലുകൾ കൂളിങ് കടലാസുകൾ
ഉപയോഗിച്ച് 30 ശതമാനം സുതാര്യമാക്കണം.
മുന്നിലേയും ഡ്രൈവറുടെ രണ്ട് ഭാഗത്തേയും ചില്ലുകളിൽ കൂളിങ് പാടില്ല. പിന്നിലെ ബമ്പറിന് മുകളിൽ മഞ്ഞയും കറുപ്പും കലർന്ന റിഫ്‌ലക്ടിങ്ങ് സ്റ്റിക്കർ പതിക്കണം. ഭൂമിക്കും പിന്നിലെ ബമ്പറിനുമിടയിൽ 55 സെന്റീമീറ്ററിലധികം അകലം വരുന്നുണ്ടെങ്കിൽ അധികമായി ഇളം മഞ്ഞ നിറത്തിലുള്ള ബമ്പർ സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഡ്രൈവറുടെ ഭാഗത്തുള്ള വാതിലിന് മുകളിൽ വാഹനത്തിന്റെ ഭാരം രേഖപ്പെടുത്തണം. ആൾക്കാരെ കയറ്റിക്കഴിഞ്ഞുള്ള ഭാരവും അല്ലാതെയുള്ള ഭാരവുമാണ് വെളുത്ത പ്രതലത്തിൽ കറുത്തനിറം കൊണ്ട് എഴുതേണ്ടത്. യാത്രക്കാരുടെ എണ്ണവും വ്യക്തമാക്കേണ്ടതുണ്ട്. അമ്പതിലധികം യാത്രക്കാർക്കായുള്ള ബസ്സുകളുടെ മുന്നിൽ മുകളിൽ രണ്ട് ഭാഗത്തുമായി തിരിയുന്ന മഞ്ഞ ബീക്കൺ സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു. ബീക്കണുകൾ വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന്റെ സ്വിച്ചുമായി ബന്ധിപ്പിക്കണം.