- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ ബസുകളിലും വാനുകളിലും എസി നിർബന്ധം; റോഡ് പെർമിറ്റ് പുതുക്കുന്നതിന്റെ ഭാഗമായുള്ള പുതിയ ഉത്തരവ് ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ
ദോഹ: റോഡ് പെർമിറ്റ് പുതുക്കുന്നതിന്റെ ഭാഗമായുള്ള പുതിയ ഉത്തരവ് തൊഴിലാളികൾക്ക് ഗുണകരമാകുന്നു. രാജ്യത്തെ ബസ്സുകളിലും മിനിവാനുകളിലും എയർ കണ്ടീഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള ഗതാഗതവകുപ്പ് ഉത്തരവ് ആണ് തൊഴിലാളികൾക്ക് ഗുണകരമായത്. ജൂലായ് ഒന്നുമുതലാണ് ഉത്തരവ് പ്രാബല്യത്തിലാവും. ഖത്തറിൽ നിലവിൽ നൂറ് കണക്കിന് ബസ്സുകളും മിനിവാനുകളും എയർ ക
ദോഹ: റോഡ് പെർമിറ്റ് പുതുക്കുന്നതിന്റെ ഭാഗമായുള്ള പുതിയ ഉത്തരവ് തൊഴിലാളികൾക്ക് ഗുണകരമാകുന്നു. രാജ്യത്തെ ബസ്സുകളിലും മിനിവാനുകളിലും എയർ കണ്ടീഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള ഗതാഗതവകുപ്പ് ഉത്തരവ് ആണ് തൊഴിലാളികൾക്ക് ഗുണകരമായത്. ജൂലായ് ഒന്നുമുതലാണ് ഉത്തരവ് പ്രാബല്യത്തിലാവും.
ഖത്തറിൽ നിലവിൽ നൂറ് കണക്കിന് ബസ്സുകളും മിനിവാനുകളും എയർ കണ്ടീഷൻ ഇല്ലാതെ സർവീസ് നടത്തുന്നുണ്ട്. പലതും തൊഴിലാളികളെ പണിസ്ഥലത്തും തിരിച്ച് താമസ്ഥലത്തും എത്തിക്കുന്നതിന് വേണ്ടിയുള്ളതാണ്. പുതിയ നിയമത്തോടെ കൊടുവേനലിൽ തൊഴിലാളികളുടെ യാത്ര സുഖകരമാക്കാൻ എസി സഹായിക്കും. എന്നാൽ റോഡ് പെർമിറ്റ് പുതുക്കുന്നതിന് മുന്നോടിയായി ശീതീകരണ സംവിധാനം സ്ഥാപിക്കാൻ വാഹന ഉടമകൾ പാടുപെടേണ്ടിവരും. പതിന്നൊന്നിന് മുകളിൽ സീറ്റുള്ള എല്ലാ വാഹനങ്ങൾക്കും പുതിയ ഉത്തരവ് ബാധകമായിരിക്കും. സ്‌കൂൾ വാഹനങ്ങൾക്കും ജീവനക്കാർക്കായുള്ള കമ്പനി വാഹനങ്ങൾക്കും എസി നിർബന്ധിതമാക്കി.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആറ് മാനദണ്ഡങ്ങൾ ബസ്സുകളും മിനിവാനുകളും പാലിക്കണമെന്നും ഉത്തരവുണ്ട്. പൂർണമായും ശീതീകരിച്ച വാഹനങ്ങളുടെ ചില്ലുകൾ കൂളിങ് കടലാസുകൾ ഉപയോഗിച്ച് 30 ശതമാനം സുതാര്യമാക്കിയിരിക്കണം. മുന്നിലേയും ഡ്രൈവറുടെ രണ്ട് ഭാഗത്തേയും ചില്ലുകളിൽ കൂളിങ് പാടില്ലന്നും പിന്നിലെ ബമ്പറിന് മുകളിൽ മഞ്ഞയും കറുപ്പും കലർന്ന റിഫ്‌ലൂക്ടിങ് സ്റ്റിക്കർ പതിക്കണമെന്നും നിബന്ധനയുണ്ട്.
ഡ്രൈവറുടെ ഭാഗത്തുള്ള വാതിലിന് മുകളിൽ വാഹനത്തിന്റെ ഭാരം രേഖപ്പെടുത്തേണ്ടതാണ്. ആൾക്കാരെ കയറ്റിക്കഴിഞ്ഞുള്ള ഭാരവും അല്ലാതെയുള്ള ഭാരവുമാണ് വെളുത്ത പ്രതലത്തിൽ കറുത്തനിറംകൊണ്ട് എഴുതേണ്ടത്. യാത്രക്കാർക്കായുള്ള ബസ്സുകളുടെ മുന്നിൽ മുകളിൽ രണ്ട് ഭാഗത്തുമായി തിരിയുന്ന മഞ്ഞ ബീക്കൺ സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു. ബീക്കണുകൾ വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന്റെ സ്വിച്ചുമായി ബന്ധിപ്പിക്കണം. രാജ്യത്തെ ബ്ലുകോളാർ ജോലിക്കാർക്ക് മികച്ച ജോലിസാഹചര്യം ഒരുക്കുന്ന നടപടിയാണ് ഗതാഗതവകുപ്പ് കൈക്കൊണ്ടിരിക്കുന്നത്.