- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കാട്ടുതീ വ്യാപകമാകുന്നു; എസ്‌പെരൻസിൽ നാലു മരണം; കത്തിച്ചാമ്പലായത് ആയിരക്കണക്കിന് ഏക്കറുകൾ
വിക്ടോറിയ: അന്തരീക്ഷ താപനില കൂടിയതോടെ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കാട്ടുതീ വ്യാപകമാകുന്നു. എസ്‌പെരൻസിൽ ഒരു കർഷകൻ ഉൾപ്പെടെ നാലു പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. പടർന്നു പിടിക്കുന്ന കാട്ടുതീ അണയ്ക്കാൻ അഗ്നി ശമന സേനാംഗങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായി കാറ്റു വീശുന്നതിനാൽ കൂടുതൽ മേഖലകളിലേക്ക് കാട്ടുതീ പടരുകയാണ്. എസ
വിക്ടോറിയ: അന്തരീക്ഷ താപനില കൂടിയതോടെ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കാട്ടുതീ വ്യാപകമാകുന്നു. എസ്‌പെരൻസിൽ ഒരു കർഷകൻ ഉൾപ്പെടെ നാലു പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. പടർന്നു പിടിക്കുന്ന കാട്ടുതീ അണയ്ക്കാൻ അഗ്നി ശമന സേനാംഗങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായി കാറ്റു വീശുന്നതിനാൽ കൂടുതൽ മേഖലകളിലേക്ക് കാട്ടുതീ പടരുകയാണ്.
എസ്‌പെരൻസിൽ രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും മരിച്ചെന്ന് പൊലീസ് റിപ്പോർട്ടുണ്ടെങ്കിലും കൂടുതൽ മരണം സംഭവിച്ചതായി സംശയമുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്‌കാഡൻ ഗ്രാസ് പാച്ച്, സാൽമൻ ഗംസ് തുടങ്ങിയ മേഖലകളിൽ നിന്ന് മുന്നൂറിലധികം പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. സ്റ്റോക്ക്യാർഡ് ക്രീക്ക്, മുല്ലറ്റ് ലേക്ക് എന്നിവിടങ്ങളിലുള്ളവർക്ക് എമർജൻസി നിർദ്ദേശവും നൽകിയിട്ടുണ്ട്. കാട്ടുതീയെ പ്രതിരോധിക്കാൻ തക്ക വിധം സജ്ജരായിരിക്കണമെന്നാണ് ഇവർക്കു നിർദ്ദേശം നൽകിയിരിക്കുന്നത്.
പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തെക്കു ഭാഗത്തുള്ള വീടുകളെല്ലാം തന്നെ കാട്ടുതീ ഭീഷണിയുടെ നിഴലിലാണ്. ഈ പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് താമസക്കാർ നിർബന്ധമായും ഒഴിഞ്ഞുപോകണമെന്ന് ഫയർ ആൻഡ് എമർജൻസി സർവീസസ് വകുപ്പ് അറിയിച്ചു. ടൗണിലെ സിവിക് സെന്റർ,സാൽമൺ ഗംസ് െ്രെപമറി സ്‌കൂൾ,നോർസ്മാൻ എന്നിവിടങ്ങളിലേക്ക് താമസക്കാർ മാറേണ്ടതാണ്. നോർത്ത് കാസ്‌കാഡെ,സ്‌റ്റോക്യാർഡ് ക്രീഡ്,മെരിവാലെ ഏരിയയിലെ മുള്ളറ്റ് ലേക്‌സ്, കോസ്റ്റൽ ടൗണിന്റെ പടിഞ്ഞാറും കിഴക്കും കാട്ടുതീ മുന്നറിയിപ്പുണ്ട്. സ്‌കാഡൻ,റെഡ് ലേക്ക്,ഗ്രാസ് പാച്ച് എന്നിവിടങ്ങളിലും ഭീഷണിയുണ്ട്.
നോർത്ത് ഓഫ് എസ്പരൻസിൽ അനേകം റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. കേപ് ലെ ഗ്രാൻഡ് നാഷണൽ പാർക്കും അടച്ചിട്ടിരിക്കുകയാണ്. കേപ് അരിഡ് നാഷണൽ പാർക്കിന്റെ നോർത്തേൺ പാർട്ടിലെ മൗണ്ട് റാഗ്ഡ് ഏരിയയിൽ കാട്ടുതീ മുന്നറിയിപ്പുണ്ട്. ജനങ്ങൾ സുരക്ഷാമുന്നറിയിപ്പുകൾ കർശനമായി പാലിക്കേണ്ടതാണെന്നും അധികൃതർ നിർദ്ദേശിക്കുന്നു.